Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവിപാറ്റ് തെരഞ്ഞെടുപ്പു തിരിമറി എളുപ്പമാക്കിയെന്ന് കണ്ണൻ ഗോപിനാഥിന്റെ വാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ; ടൈം സ്റ്റാമ്പിങ് എങ്ങനെ മാച്ച് ചെയ്തു ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് ചോദ്യത്തിൽ ഉത്തരംമുട്ടി മുൻ ഐഎഎസ് ഉദ്യോഗസ്ഥർ; ഹാക്ക് ചെയ്യാൻ പറ്റില്ല എന്നു 100 ശതമാനം തെളിയിക്കാൻ പറ്റിയാൽ എനിക്കു സന്തോഷമേ ഉള്ളൂവെന്ന് പറഞ്ഞ് തടിതപ്പലും; ഉദ്യോഗം മതിയാക്കി ആക്ടിവിസത്തിലേക്ക് കടന്ന ഉദ്യോഗസ്ഥന്റെ വാദങ്ങൾ ഖണ്ഡിച്ച് സോഷ്യൽ മീഡിയ

വിവിപാറ്റ് തെരഞ്ഞെടുപ്പു തിരിമറി എളുപ്പമാക്കിയെന്ന് കണ്ണൻ ഗോപിനാഥിന്റെ വാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ; ടൈം സ്റ്റാമ്പിങ് എങ്ങനെ മാച്ച് ചെയ്തു ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് ചോദ്യത്തിൽ ഉത്തരംമുട്ടി മുൻ ഐഎഎസ് ഉദ്യോഗസ്ഥർ; ഹാക്ക് ചെയ്യാൻ പറ്റില്ല എന്നു 100 ശതമാനം തെളിയിക്കാൻ പറ്റിയാൽ എനിക്കു സന്തോഷമേ ഉള്ളൂവെന്ന് പറഞ്ഞ് തടിതപ്പലും; ഉദ്യോഗം മതിയാക്കി ആക്ടിവിസത്തിലേക്ക് കടന്ന ഉദ്യോഗസ്ഥന്റെ വാദങ്ങൾ ഖണ്ഡിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വ്യാപകമായി അട്ടിമറി നടക്കുന്നു എന്ന ആരോപണം ശക്തമാകുന്ന ഘട്ടത്തിലാണ് കൂടുതൽ വിശ്വാസ്യതയ്ക്ക് വേണ്ടി വിവിപാറ്റ് രീതി തെരഞ്ഞെടുപ്പു കമ്മീഷൻ അവലംബിച്ചത്. എന്നാൽ, വിവിപാറ്റ് തെരഞ്ഞെടുപ്പു തിരിമറി എളുപ്പമാക്കിയെന്ന് വാദിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ രംഗത്തുവന്നിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടാനും അതുവഴി വോട്ടെടുപ്പിൽ തിരിമറി നടത്താനും സാധ്യമാണെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് സംവിധാനത്തിന്റെയും ന്യൂനതകൾ കണ്ണൻ ഗോപിനാഥൻ തുറന്നു പറഞ്ഞിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പൂർണ സുരക്ഷിതമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് കണ്ണൻ ഗോപിനാഥന്റെ വെളിപ്പെടുത്തൽ. വിവിപാറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പഴതുകളടയ്ക്കുന്നതിന് പകരം കൂടുതൽ ദുർബലപ്പെടുത്തുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം ഉടനടി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറയുകയുണ്ടായി.

അഞ്ച് ശതമാനം വോട്ടിങ് യന്ത്രങ്ങളിൽ നടത്തുന്ന മോക്ക് പോൾ പരിശോധന പഴുതുകളടയ്ക്കുന്ന പരിശോധനയല്ല. ചില വോട്ടിങ് യന്ത്രങ്ങളിൽ മാത്രം കൃത്രിമത്വം കാണിക്കാൻ ഒരാൾ ശ്രമിച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ്. പിടിക്കപ്പെട്ടാൽ തന്നെ വോട്ടിങ് യന്ത്രത്തിന്റെ തകരാർ മാത്രമായി പരിഗണിച്ച് അത് മാറ്റിവെക്കുകയാണ് ചെയ്യുന്നത്.

വോട്ടിങ് യന്ത്രത്തിനും കൺട്രോൾ യൂണിറ്റിനും ഇടയിലുള്ള വിവിപാറ്റ് മെഷീൻ ഒരു പ്രൊസസറും, മെമ്മറിയും, പ്രിന്ററും അടങ്ങുന്ന ഉപകരണമാണ്. മുൻപ് ബാലറ്റ് യൂണിറ്റ് കൺട്രോൾ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ ഇപ്പോൾ അത് വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനർത്ഥം നിങ്ങൾ ബാലറ്റ് യൂണിറ്റിൽ അമർത്തുന്ന വോട്ട് നേരിട്ട് അല്ല കൺട്രോൾ യൂണിറ്റിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. വിവിപാറ്റാണ് കൺട്രോൾ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നത്. ഒരു പ്രൊസസറും പ്രൊഗ്രാം ചെയ്യാൻ സാധിക്കുന്ന മെമ്മറിയും ഉള്ള വിവിപാറ്റ് ഹാക്ക് ചെയ്യാൻ സാധിക്കും. ഏത് മാൽവെയറും ഇതിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. വിവിപാറ്റ് യന്ത്രത്തിലെ മെമ്മറിയിൽ തിരഞ്ഞെടുപ്പിന് മുമ്പ് സീരിയൽ നമ്പറും പേരുകളും ചിഹ്നങ്ങളും ലോഡ് ചെയ്യുന്നുണ്ട്. ഇതാണ് പേപ്പർ സ്ലിപ്പുകൾ പ്രിന്റ് ചെയ്യപ്പെടുന്നത്. വിവിപാറ്റിൽ കൃത്രിമത്തം കാണിക്കാൻസാധിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

അതേസമയം കണ്ണൻ ഗോപിനാഥന്റെ വാദങ്ങൾ തള്ളിക്കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തുവന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തന രീതിയെ കുറിച്ച് വിശദീകരിക്കുന്ന വിധം ചൂണ്ടിക്കാട്ടിയാണ് മറുപടി നടന്നത്. ഓരോ കീ പ്രസ്സുകളുടെയും തീയതിയും സമയവും കൃത്യമായി ലോഗ് ചെയ്യുന്ന പ്രോഗ്രാം ആണ് OTP മൈക്രോകൺട്രോളറിൽ ഉള്ളതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്. ഹാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ടൈം സ്റ്റാമ്പിങ് എങ്ങനെ മാച്ച് ചെയ്യും എന്നതാണ് ചോദ്യം. സിസിടിവി + മെഷീൻ + രജിസ്റ്റർ എങ്ങനെ മാച്ച് ചെയ്തു ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തിയത്.


1. പുതിയ EVM സിസ്റ്റം ഒരു വർക്ക് ഫ്‌ളോയും വിവരിച്ചു കൊണ്ടാണ് കണ്ണൻ ഗോപിനാഥനുള്ള മറുപടി. എവി എസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനുള്ള മറുപടി നൽകുന്നത്. ബാലറ്റ് യൂണിറ്റ് -> സീരിയൽ കേബിൾ 1 -> VVPAT -> സീരിയൽ കേബിൾ 2 -> കണ്ട്രോൾ യൂണിറ്റ്. ഇടയിലുള്ള VVPAT അല്പം പ്രയാസമാണ് ട്രാൻസ്‌പോർട്ടഷൻ പോലുള്ള കാര്യങ്ങൾ, അതുകൊണ്ടു ഇതൊരു വിശ്വാസ്യതക്ക് വേണ്ടി മാത്രമാണ് EC അവതരിപ്പിച്ചതെന്നും എവി എസ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഇല്ലേ എന്ന സംശയത്തിന് ഉത്തരം കിട്ടാത്തതുകൊണ്ടല്ലേ ഇങ്ങനെ പബ്ലിക് ആയി എഴുതേണ്ട വന്നതെന്നാണ് കണ്ണൻ ഗോപിനാഥിന്റെ മറുപടി. ഹാക്ക് ചെയ്യാൻ പറ്റില്ല എന്നു 100% തെളിയിക്കാൻ പറ്റിയാൽ എനിക്കു സന്തോഷമേ ഉള്ളൂവെന്നും പറഞ്ഞ് അദ്ദേഹം തടിതപ്പുന്നു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വെച്ച ഇവി എം ഹാക്ക് ചലഞ്ചിൽ താങ്കൾ പങ്കെടുത്തു ഇത് തെളിയിക്കാഞ്ഞത് എന്താണ് കണ്ണൻ എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP