Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുക്കത്തുവയലിൽ പാചകവാതക ടാങ്കർ മറിഞ്ഞതിനെ തുടർന്ന് റോഡ്-റെയിൽ ഗതാഗതം നിർത്തിവെച്ചു; ഒരു കിലോമീറ്റർ ചുറ്റലവിലുള്ള പ്രദേശവാസികളെ ഒഴിപ്പിച്ചത് വാതക ചോർച്ചയുണ്ടായതിനാൽ

അടുക്കത്തുവയലിൽ പാചകവാതക ടാങ്കർ മറിഞ്ഞതിനെ തുടർന്ന് റോഡ്-റെയിൽ ഗതാഗതം നിർത്തിവെച്ചു; ഒരു കിലോമീറ്റർ ചുറ്റലവിലുള്ള പ്രദേശവാസികളെ ഒഴിപ്പിച്ചത് വാതക ചോർച്ചയുണ്ടായതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ദേശീയപാതയിൽ അടുക്കത്തുവയലിൽ പാചക വാതക ടാങ്കർ മറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രത. വാതക ചോർച്ച ഉണ്ടായതിനാൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ട്രെയിൻ ഗതാഗാതവും താൽക്കാലികമായി നിർത്തിവച്ചു. അഗ്‌നി രക്ഷാസേന ടാങ്കർ തണുപ്പിക്കാൻ ശ്രമം തുടരുകയാണ്.

വെളുപ്പിനെ ഒരുമണിയോടെയാണ് ടാങ്കർ മറിഞ്ഞത്. മംഗലാപുരത്തു നിന്നു കാസർകോടേക്കു വന്ന പാചക വാതക ടാങ്കർ അടുക്കത്തുവയലിൽ അപകടത്തിൽപെടുകയായിരുന്നു. വാതകച്ചോർച്ച ഉണ്ടായതിനാൽ പാതയിലെ ഗതാഗതം നിരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP