Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മക്കൾ നേരിട്ടുകാണുമ്പോഴുള്ള വികാരപരമായ രംഗങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ പ്രത്യേക മുൻ കരുതൽ; വടകര റൂറൽ എസ് പി ഓഫീസിൽ അമ്മയും മക്കളും ഒരിക്കൽ പോലും മുഖാമുഖം എത്തിയില്ല; ജോളി നൽകി അരിഷ്ടം കുടിച്ചപ്പോൾ കണ്ണിൽ നിറഞ്ഞത് മഞ്ഞ വെളിച്ചം; ലിറ്ററു കണക്കിന് വെള്ളം കുടിച്ച് രക്ഷപ്പെട്ട കഥ പറഞ്ഞ് രഞ്ജി തോമസ്; സയനൈഡ് സൂക്ഷിച്ചത് അറസ്റ്റുണ്ടായാൽ സ്വയം കഴിക്കാനെന്ന് ജോളിയുടെ മൊഴിയും: കൂടത്തായി കേസിൽ മക്കളുടെ നിലപാട് നിർണ്ണായകം

അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മക്കൾ നേരിട്ടുകാണുമ്പോഴുള്ള വികാരപരമായ രംഗങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ പ്രത്യേക മുൻ കരുതൽ; വടകര റൂറൽ എസ് പി ഓഫീസിൽ അമ്മയും മക്കളും ഒരിക്കൽ പോലും മുഖാമുഖം എത്തിയില്ല; ജോളി നൽകി അരിഷ്ടം കുടിച്ചപ്പോൾ കണ്ണിൽ നിറഞ്ഞത് മഞ്ഞ വെളിച്ചം; ലിറ്ററു കണക്കിന് വെള്ളം കുടിച്ച് രക്ഷപ്പെട്ട കഥ പറഞ്ഞ് രഞ്ജി തോമസ്; സയനൈഡ് സൂക്ഷിച്ചത് അറസ്റ്റുണ്ടായാൽ സ്വയം കഴിക്കാനെന്ന് ജോളിയുടെ മൊഴിയും: കൂടത്തായി കേസിൽ മക്കളുടെ നിലപാട് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

വടകര: പരാതിക്കാരനായ റോജോയ്‌ക്കൊപ്പമാണ് ജോളിയുടെ മക്കൾ വടകരയിലെ കോഴിക്കോട് റൂറൽ എസ്‌പി. ഓഫീസിൽ എത്തിയത്. മക്കളെ കണ്ടാൽ പ്രതിയായ അമ്മ എങ്ങനെ പ്രതികരിക്കുമെന്ന് പൊലീസിന് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മക്കളെത്തിയത് അമ്മ അറിയാതെ പൊലീസ് നോക്കി. ഈ കേസിൽ മക്കളുടെ മൊഴി അതിനിർണ്ണായകാണ്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മദ്യപാനിയായിരുന്നുവെന്ന കാര്യങ്ങളിലെല്ലാം വ്യക്തത വരാൻ ഇവരുടെ നിലപാട് നിർണ്ണായകമാണ്.

ഇന്നലെ വടകര റൂറൽ എശ് പി ഓഫീസിൽ ഒന്നാംനിലയിൽ ജോളിയുടെ മക്കളായ റൊമോയും റൊണാൾഡോയും ഇരിക്കുമ്പോൾ രണ്ടാം നിലയിൽ അമ്മ ജോളി ഉണ്ടായിരുന്നു. പരസ്പരം കണ്ടില്ല. മക്കൾ താഴത്തെ നിലയിലുണ്ടെന്ന് ജോളിയോട് പറഞ്ഞതുമില്ല. അമ്മ മുകളിലുണ്ടെന്ന് മക്കൾക്ക് അറിയാമായിരുന്നു. അവരും അമ്മയെ കാണണമെന്ന് പറഞ്ഞില്ല. ഇവർ പരസ്പരം കാണാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. ജോളിയുടെ മനോനിലയെ ഇതുബാധിക്കുമെന്നും ചോദ്യംചെയ്യലിന് തടസ്സമാകുമെന്നും കരുതിയാണ് ഇത്. റോജോയും റെഞ്ജിയുമൊന്നും ചൊവ്വാഴ്ച ജോളിയെ കണ്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള അവസാനദിനമായ ബുധനാഴ്ച ഇവർക്കൊപ്പം ഒന്നിച്ചിരുത്തി ജോളിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ പദ്ധതി. ഇത് അന്വേഷണത്തിൽ ഏറെ നിർണ്ണായകമാകും.

ചൊവ്വാഴ്ച രാവിലെ 10.15-ഓടെയാണ് റോജോയും റെഞ്ജിയും ജോളിയുടെ മക്കളും പുതുപ്പണത്തെ റൂറൽ എസ്‌പി ഓഫീസിലെത്തിയത്. പിന്നീടാണ് ഇവിടെ ജോളിയെ എത്തിച്ചിട്ടില്ലായിരുന്നു. 10.40-ഓടെ ജോളിയുമായി പൊലീസെത്തി. നേരെ രണ്ടാംനിലയിലെ ചോദ്യംചെയ്യൽ മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് രാത്രിവരെ ഇവിടെയായിരുന്നു ചോദ്യം ചെയ്യൽ. 12 മണിയോടെ റൊമോയും റൊണാൾഡോയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ആർ. ഹരിദാസിനൊപ്പം പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോയി. ഇവിടെവച്ചാണ് ഇവരിൽനിന്ന് മൊഴിയെടുത്തത്. എസ്‌പി. ഓഫീസിൽനിന്ന് ജോളി മടങ്ങിയശേഷമാണ് ഇവരെ തിരിച്ച് ഇവിടെയെത്തിച്ചത്. പരസ്പരം കാണാതിരിക്കാനുള്ള കരുതലായിരുന്നു ഇതെല്ലാം.

ജോളി തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാൻ ശ്രമിച്ചിരുന്നെന്നു റോജോ തോമസ് വെളിപ്പെടുത്തിയിട്ടുണ്ട്. താൻ അമേരിക്കയിൽ ആയതിനാൽ തന്റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവർ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു. ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണിൽ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നൽകിയ മൊഴി. ലീറ്ററു കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

വികാരമപരമാണ് ജോളി ഇപ്പോൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നത്. ''ബാക്കി സയനൈഡ് വീട്ടിലുണ്ട്.'' തിങ്കളാഴ്ചരാത്രി ചോദ്യംചെയ്യൽ അവസാനിക്കുന്ന വേളയിലായിരുന്നു വെളിപ്പെടുത്തൽ. ഇതു തനിക്കായി കരുതിവെച്ചതാണെന്നും പിടിക്കപ്പെടുമെന്ന ഘട്ടംവന്നാൽ കഴിക്കാൻവെച്ചതാണെന്നും പൊലീസിനോടു വെളിപ്പെടുത്തി. അറസ്റ്റുചെയ്യാനൊരുങ്ങുകയാണെങ്കിൽ ഇതുകഴിക്കാനായിരുന്നു ജോളി ആലോചിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. എന്നാൽ, രാവിലെതന്നെ പൊലീസ് എത്തിയതോടെ ഈ നീക്കം പൊളിഞ്ഞു. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ സയനൈഡ് വീട്ടിലുണ്ടെന്ന് വെളിപ്പെടുത്തിയ ഉടൻതന്നെ ജോളിയെ അന്വേഷണസംഘം വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന പുറത്തിറക്കി. വാഹനം വടകര ഭാഗത്തേക്ക് പോവുകയുംചെയ്തു. എന്നാൽ കോട്ടക്കടവിൽനിന്ന് പൊലീസ് വാഹനംതിരിച്ചു. വന്ന വഴിയെതന്നെ താമരശ്ശേരിയിലേക്ക് കുതിച്ചു. എത്തിയത് പൊന്നാമറ്റം വീട്ടിലും.

രാത്രി ഒമ്പതരയോടെ തുടങ്ങിയ തെളിവെടുപ്പ് അവസാനിച്ചത് പന്ത്രണ്ടേകാലിനാണ്. ഇതിനിടെയാണ് അടുക്കളയിലെ റാക്കിനുള്ളിൽ ചെമ്പുപാത്രങ്ങൾക്കിടയിൽ തുണിയിൽപൊതിഞ്ഞ് സൂക്ഷിച്ച കുപ്പി ജോളി എടുത്തുകൊടുത്തത്. തെളിവെടുപ്പ് സമയത്ത് പൊലീസ് വിവരസാങ്കേതിക വിദ്യാവിഭാഗം സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥ് ഉൾപ്പെടെയുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. ഇവർ ഈ കുപ്പിയിലെ വസ്തു പരിശോധിച്ചു. വിശദപരിശോധനയ്ക്ക്‌ െഫാറൻസിക് ലാബിലേക്ക് അയച്ചു. കണ്ടെത്തിയത് സയനൈഡാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സയനൈഡാണെന്നാണ് ജോളി പറഞ്ഞത്. തെളിവെടുപ്പ് പൂർത്തിയാക്കി ജോളിയും ഉദ്യോഗസ്ഥരും തിരിച്ച് വടകരയിലെത്തുമ്പോൾ പുലർച്ചെ രണ്ടുമണിയായി. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ജോളിയെ വീണ്ടും ചോദ്യംചെയ്യലിന് എസ്‌പി. ഓഫീസിൽ ഹാജരാക്കി. അപ്പോഴാണ് മക്കളെ അമ്മ കാണാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചത്.

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി പൊലീസ് കസ്റ്റഡിയിലുള്ള അമ്മയെ മക്കൾ നേരിട്ടുകാണുമ്പോഴുള്ള വികാരപരമായ രംഗങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാനായിരുന്നു പൊലീസിന്റെ മുൻകരുതൽ. 10.30ന് ഇവർ എത്തിയതിനു പിന്നാലെ വടകര വനിതാ സെല്ലിൽ നിന്നു ജോളി ജോസഫിനെയും ഇവിടെയെത്തിച്ചു. ജോളി വരുമ്പോൾ മക്കൾ ഒന്നാം നിലയിലെ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ ചേംബറിലായിരുന്നു. ജോളിയെ നേരെ രണ്ടാം നിലയിലെ ചോദ്യം ചെയ്യൽ മുറിയിലേക്കു കൊണ്ടുപോയി. 12ന് മക്കളെ പയ്യോളിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ ഓഫിസിലേക്കു കൊണ്ടുപോയി.

ഡിവൈഎസ്‌പി ആർ.ഹരിദാസന്റെ നേതൃത്വത്തിൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം രാത്രി 7.30ന് ജോളിയെ വടകര വനിതാ സെല്ലിലേക്കു കൊണ്ടുപോയ ശേഷമാണു മക്കളെ റൂറൽ ജില്ലാ പൊലീസ് ഓഫിസിലേക്കു തിരിച്ചെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP