Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷോയിലെ പുരുഷന്മാരെല്ലാം തന്റെ പിന്നാലെയായിരുന്നു; മറച്ച് വെച്ചത് മറ്റ് പെൺകുട്ടികളുടെ പിന്തുണ പോകുമെന്ന് കരുതി; തമിഴ് സിനിമയിലെ അറിയപ്പെടുന്ന പേരുകളിൽ ഒന്നായ തന്നെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയത് അസൂയ കൊണ്ടെന്നും നടി മീര മിഥുൻ; വിമർശനവുമായി സൈബർ ലോകവും

ഷോയിലെ പുരുഷന്മാരെല്ലാം തന്റെ പിന്നാലെയായിരുന്നു; മറച്ച് വെച്ചത് മറ്റ് പെൺകുട്ടികളുടെ പിന്തുണ പോകുമെന്ന് കരുതി; തമിഴ് സിനിമയിലെ അറിയപ്പെടുന്ന പേരുകളിൽ ഒന്നായ തന്നെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയത് അസൂയ കൊണ്ടെന്നും നടി മീര മിഥുൻ; വിമർശനവുമായി സൈബർ ലോകവും

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസ് ഷോയിലെ പുരുഷന്മാർ എല്ലാം തന്റെ പിന്നാലെയായിരുന്നു എന്ന നടി മീര മിഥുന്റെ വീഡിയോയ്‌ക്കെതിരെ പരിഹാസവുമായി സൈബർ ലോകം. ഷോയിലെ പുരുഷന്മാരെല്ലാം തന്റെ പിന്നാലെ ആയിരുന്നു എന്നും അവർക്ക് തന്റെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രമുണ്ടായിരുന്നുവെന്ന് മീര പറയുന്നു. കാരണം ഞാനാണ് ആ കൂട്ടത്തിൽ ഏറ്റവും പ്രശസ്ത എന്നും താരം ട്വിറ്ററിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ പറയുന്നു.

കവിൻ, തർഷൻ, സാൻഡി, മുഗെൻ എന്നിവർ തന്റെ പുറകെയായിരുന്നെന്നും മറ്റു പെൺകുട്ടികളെ പേടിച്ച് അത് മറച്ചുവയ്ക്കുകയായിരുന്നെന്നും മീര പറയുന്നു. തമിഴ്‌നാട്ടിലെ എല്ലാവർക്കും എന്നെ അറിയാം. തമിഴ്സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ് എന്റേത്. എന്നാൽ, മറ്റ് സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് അവരെല്ലാം എന്നെ പുറത്താക്കാൻ ശ്രമിച്ചു എന്നും നടി പറയുന്നു.

എല്ലാവർക്കും എന്നോട് അസൂയയായിരുന്നു എന്നാണ് താരത്തിന്റെ നിലപാട്. മീര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ പരിഹാസവും ട്രോൾ വർഷവുമാണ്. ആരാണ് നിങ്ങൾ? ഏത് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത് ? രജനികാന്തിനേക്കാൾ പ്രശസ്തയാണോ എന്ന് ചോദിച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ നിറഞ്ഞിരുന്ന താരമാണ് മീര. കമൽ ഹാസൻ അവതാരകനായെത്തിയ ബിഗ് ബോസ് തമിഴിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് നടി മീര മിഥുൻ. സംവിധായകനും നടനുമായ ചേരൻ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നാരോപിച്ച് മീര ബിഗ് ബോസിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ചേരൻ രംഗത്ത് വരികയും മറ്റു മത്സരാർഥികൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങി.

ഷോയിൽ നിന്ന് പുറത്തായതോടെ കമൽ ഹാസനടക്കമുള്ളവർക്കെതിരേ മീര രംഗത്ത് വന്നിരുന്നു. അഗ്‌നി സിറകുകൾ എന്ന തമിഴ് ചിത്രത്തിൽ നിന്ന് തന്നെ പുറത്താക്കി കമൽ ഹാസന്റെ മകൾ അക്ഷര ഹാസന് അവസരം നൽകിയെന്നായിരുന്നു മീരയുടെ അടുത്ത ആരോപണം. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത് വന്നതോടെ കൂടുതൽ വിവാദം സൃഷ്ടിച്ചിരുന്നു.

എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുൻ തമിഴ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നാസർ, എം.എസ് ഭാസ്‌കർ എന്നിവരും മലയാള താരം അപർണ ബാലമുരളിയും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ശ്രീഗണേശായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP