Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രവാദിനിയെന്ന് ആരോപിച്ച് 55കാരിയെ മർദ്ദിച്ച്, വസ്ത്രങ്ങൾ കീറി, മനുഷ്യ മൂത്രം കുടിപ്പിച്ചു; ദാരുണ സംഭവം അരങ്ങേറിയത് ബീഹാറിലെ ചംപാരൻ ജില്ലയിൽ; ക്രൂരമർദ്ദനത്തിൽ രണ്ടു പല്ലുകൾ നഷ്ടപ്പെട്ട ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്

മന്ത്രവാദിനിയെന്ന് ആരോപിച്ച് 55കാരിയെ മർദ്ദിച്ച്, വസ്ത്രങ്ങൾ കീറി, മനുഷ്യ മൂത്രം കുടിപ്പിച്ചു; ദാരുണ സംഭവം അരങ്ങേറിയത് ബീഹാറിലെ ചംപാരൻ ജില്ലയിൽ; ക്രൂരമർദ്ദനത്തിൽ രണ്ടു പല്ലുകൾ നഷ്ടപ്പെട്ട ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മോതിഹാരി; മന്ത്രവാദിനി എന്നാരോപിച്ച് 55കാരിക്ക് ക്രൂര മർദ്ദനം. ബിഹാറിലെ ചംപാരൻ ജില്ലയിലെ ജിഹുലി ഗ്രാമവാസിയായ സ്ത്രീയ്ക്കാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്.ഗീതാ ദേവിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇവരുടെ വസ്ത്രങ്ങൾ വലിച്ചുപറിച്ച ശേഷം മനുഷ്യ മൂത്രം കുടിപ്പിച്ചതായും പരാതിയുണ്ട്. മർദ്ദനത്തിൽ ഗീതയ്ക്ക് രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു.

ഇവരെ പടാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടാഹി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.ഗ്രാമത്തിലെ ദുർമന്ത്രവാദിയായ മജനു മിയാന്റെ കൊച്ചുമകൾ മരിച്ചത് ഗീതാ ദേവി നടത്തിയ മന്ത്രവാദത്തിന്റെ ഫലമായാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

അസുഖബാധിതയായി ചികിത്സയിലായിരുന്ന അഫ്സന ഖാട്ടൂൺ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്.പാടത്ത് പുല്ല് അരിയുമ്പോഴാണ് ഗീത ദേവിയെ മജനുവും ബന്ധുക്കളും ചേർന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് വസ്ത്രം വലിച്ചുകീറി. ക്രൂരമായി മർദ്ദിച്ച ശേഷം മനുഷ്യ മൂത്രം കുപ്പിയിലാക്കി ഇത് നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP