Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാത്തിച്ചാർജ്ജ്, ജലപീരങ്കി! ജലീൽ രാജിവച്ചെ മതിയാകു എന്ന് കെ എസ് യു; സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തം; മന്ത്രിയുടെ നിലപാട് പഠിച്ച് ജയിക്കുന്നവരെ കൊഞ്ഞനം കുത്തുന്നതെന്ന് ചെന്നിത്തല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്നത് ഗുരുതര സാഹചര്യമെന്നും പ്രതിപക്ഷ നേതാവ്; മോഡറേഷൻ നൽകുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമല്ലെന്ന് കെടി ജലീൽ; ദാനം നൽകിയ മാർക്കിൽ കുടുങ്ങി സർക്കാർ

ലാത്തിച്ചാർജ്ജ്, ജലപീരങ്കി! ജലീൽ രാജിവച്ചെ മതിയാകു എന്ന് കെ എസ് യു; സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തം; മന്ത്രിയുടെ നിലപാട് പഠിച്ച് ജയിക്കുന്നവരെ കൊഞ്ഞനം കുത്തുന്നതെന്ന് ചെന്നിത്തല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്നത് ഗുരുതര സാഹചര്യമെന്നും പ്രതിപക്ഷ നേതാവ്; മോഡറേഷൻ നൽകുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമല്ലെന്ന് കെടി ജലീൽ; ദാനം നൽകിയ മാർക്കിൽ കുടുങ്ങി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ കെ എസ് യു മാർച്ചിൽ സംഘർഷം. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേത്തുടർന്നു പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് രണ്ടിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു.പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദം എന്നിവയിൽ അന്വേഷണം വേണമെന്നും ആവശ്യമുന്നയിച്ചായിരുന്നു മാർച്ച്.

സർക്കാർ ഗേറ്റ് മറികടന്ന് മുന്നേറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടാകുകയായിരുന്നു. പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിന് മുന്നിൽ മുദ്രാവാക്യങ്ങളുയർത്തി. വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.പ്രതിഷേധത്തിനിടെ സമരക്കാർ ഗേറ്റ് കടന്ന് മുന്നേറാൻ ഉള്ള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്.കഴിഞ്ഞ ദിവസം എംജി സർവകലാശാലയിലും മന്ത്രി കെ ടി ജലീലിനെതിരെ കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

അതേസമയംമാർക്ക് കുംഭകോണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ കണ്ടു. സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചുകൊണ്ട് മന്ത്രിയും ഒഫിസും മാർക്ക് ദാനം നടത്തുകയാണ്. ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മര്യാദയ്ക്ക് പഠിച്ച് വിജയിക്കുന്ന വിദ്യാർത്ഥികളെ കൊഞ്ഞണം കുത്തുന്നതാണ് മന്ത്രിയുടെ നിലപാട്.വൈസ് ചാൻസലറാണ് തെറ്റുചെയ്തതെങ്കിൽ അനേക്കുറിച്ച് അന്വേഷിച്ച് വിസിയെ പുറത്താക്കാൻ ശുപാർശയ്ക്ക് തയ്യാറുണ്ടോയെന്ന് ചെന്നിത്തല മന്ത്രിയെ വെല്ലുവിളിച്ചു.

കാലിക്കറ്റ് വാഴ്‌സിറ്റി 20 മാർക് വരെ മോഡറേഷൻ നൽകിയെന്ന് മന്ത്രി കെ.ടി.ജലീൽ. എംജി വാഴ്‌സിറ്റിയിൽ മന്ത്രിയോ ഓഫിസോ ഇടപെട്ടെന്നതിന് ഇതുവരെ തെളിവില്ല. മോഡറേഷൻ പതിവ് രീതിയാണ് ആരോപണങ്ങളെ ഭയക്കുന്നില്ല. ഇല്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് മുമ്പ് നൽകിയ പരാതികളും ഗവർണർ തള്ളിയതാണ്. തനിക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങൾ പോലെ ഇതും ഒരിഞ്ച് മുന്നോട്ട് പോകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.മാർക്ക് ദാന ആരോപണം തിരഞ്ഞെടുപ്പ് ഗിമ്മിക്കെന്നും മന്ത്രി കെ.ടി.ജലീല് ആവർത്തിച്ചു. വിഷയത്തിൽ താനോ തന്റെ ഓഫിസോ ഇടപെട്ടിട്ടില്ല. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേരള സർവകലാശാലയുടെ ഭരണകാര്യങ്ങളിൽ മന്ത്രി കെടി ജലീലിന്റെ ഓഫിസ് ഇടപെട്ടതിന്റെ രേഖകളാണ് പുറത്തുവന്നത്. 2019 20 ലെ പരീക്ഷാ, അക്കാദമിക് കലണ്ടറുകൾ സിൻഡിക്കറ്റ് അന്തിമമായി അംഗീകരിക്കും മുമ്പ് മന്ത്രിയുടെ ഓഫിസിന് കാണണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയ്ക്ക് ഇ മെയിലിലൂടെ നിർദ്ദേശം നൽകുകയായിരന്നു. കലണ്ടറുകളുടെ കരട് സർവകലാശാല മന്ത്രിയുടെ ഓഫിസിന് കൈമാറി. മൂല്യനിർണയക്യംപുകളുടെ തീയതിയിലടക്കം മന്ത്രിയുടെ ഓഫിസ് മാറ്റങ്ങൾ നിർദ്ദേശിച്ചു.

 ഈ മാറ്റം ഉൾപെടുത്തിയാണ് സിൻഡിക്കറ്റ് പരീക്ഷാ, അക്കാദമിക് കലണ്ടറുകൾ അംഗീകരിച്ചത്. ജൂൈല 30 ന് ചേർന്ന സിൻഡിക്കറ്റ് യോഗത്തിന്റെ മിനുട്‌സ് ഇത് വ്യക്തമാക്കുന്നു.ഭരണകാര്യങ്ങളിൽ മന്ത്രിക്കോ ഓഫിസിനോ ഇടപെടാൻ അവകാശമില്ലന്ന ചട്ടം നിലനിലക്കെയാണ് ഈ നടപടി. അതിനിടെ മാർക്ക് ദാനം, പി.എസ്.സി ക്രമക്കേട് എന്നീവിഷയങ്ങളിൽ പ്രതിേഷധവുമായി കെ.എസ്.യു സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നു. മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP