Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ് രാജ്യസഭാ എംപി കെ.സി.രാമമൂർത്തി രാജിവച്ചു; പാർട്ടി പ്രാഥമികാംഗത്വം കൂടി രാജിവച്ച മുൻ എംപി ബിജെപിയിലേക്ക്; രാജി രാജ്യ പുരോഗതിക്കൊപ്പം നിൽക്കാനെന്ന് രാമമൂർത്തി

കോൺഗ്രസ് രാജ്യസഭാ എംപി കെ.സി.രാമമൂർത്തി രാജിവച്ചു; പാർട്ടി പ്രാഥമികാംഗത്വം കൂടി രാജിവച്ച മുൻ എംപി ബിജെപിയിലേക്ക്; രാജി രാജ്യ പുരോഗതിക്കൊപ്പം നിൽക്കാനെന്ന് രാമമൂർത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; കോൺഗ്രസ് രാജ്യസഭാ എംപി കെ.സി.രാമമൂർത്തി രാജിവച്ചു. രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. കോൺഗ്രസ് പ്രാഥമികാംഗത്വം കൂടി രാജിവച്ച രാമമൂർത്തി ബിജെപിയിൽ ചേരാനാണ് ഒരുങ്ങുന്നത്.

രാജ്യ പുരോഗതിക്കൊപ്പം നിൽക്കാനാണ് രാജിവച്ചതെന്ന് രാമമൂർത്തി പ്രതികരിച്ചു. ബിജെപിയിൽ ചേരാനാണ് തന്റെ തീരുമാനം. ബിജെപി നേതാക്കളെ കണ്ട് അക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കർണാടകയിൽ നിന്നായിരുന്നു രാമമൂർത്തി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ഐപിഎസ് ഓഫീസറാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP