Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറിന് പിന്നിൽ ബൈക്കിടിപ്പിച്ച ശേഷം പരിക്കേറ്റെന്ന് അനസിന്റെ അഭിനയം; മനോഹരൻ പുറത്തിറങ്ങി വന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചപ്പോൾ മൂന്നുപേരും കൂടി ചാടിയെണീറ്റ് തോക്ക് ചൂണ്ടി ബന്ദിയാക്കി; കൈകൾ പിന്നിൽ നിന്ന് കെട്ടിയതിന് പിന്നാലെ വായും മൂക്കും ടേപ്പ് കൊണ്ട് ഒട്ടിച്ചു; പണം ആവശ്യപ്പെട്ടെങ്കിലും തന്റെ പക്കൽ ഇല്ലെന്ന മനോഹരന്റെ മറുപടി കേട്ടപ്പോൾ കലിയായി; ഗുരുവായൂരിൽ പെട്രോൾ പമ്പുടമയുടെ കൊലപാതകം പണം മോഹിച്ച് തന്നെയെന്ന് ഡിഐജി

കാറിന് പിന്നിൽ ബൈക്കിടിപ്പിച്ച ശേഷം പരിക്കേറ്റെന്ന് അനസിന്റെ അഭിനയം; മനോഹരൻ പുറത്തിറങ്ങി വന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചപ്പോൾ മൂന്നുപേരും കൂടി ചാടിയെണീറ്റ് തോക്ക് ചൂണ്ടി ബന്ദിയാക്കി; കൈകൾ പിന്നിൽ നിന്ന് കെട്ടിയതിന് പിന്നാലെ വായും മൂക്കും ടേപ്പ് കൊണ്ട് ഒട്ടിച്ചു; പണം ആവശ്യപ്പെട്ടെങ്കിലും തന്റെ പക്കൽ ഇല്ലെന്ന മനോഹരന്റെ മറുപടി കേട്ടപ്പോൾ കലിയായി; ഗുരുവായൂരിൽ പെട്രോൾ പമ്പുടമയുടെ കൊലപാതകം പണം മോഹിച്ച് തന്നെയെന്ന് ഡിഐജി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ഗുരുവായൂരിൽ പെട്രോൾ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയത് മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷം. തൃശൂർ ഡിഐജി സുരേന്ദ്രൻ. കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സിയോൺ എന്നിവരാണ് അറസ്റ്റിലായത്. പമ്പിലെ കളക്ഷൻ തുക തട്ടിയെടുക്കലായിരുന്ന ലക്ഷ്യം. മനോഹരന്റെ കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടനാടകം സൃഷ്ടിച്ചു. കാറിൽനിന്ന് മനോഹരൻ ഇറങ്ങിയപ്പോൾ തോക്ക് ചൂണ്ടി ബന്ദിയാക്കി. പണം കിട്ടാത്ത ദേഷ്യത്തിന് ശ്വാസം മുട്ടിച്ച് കൊന്നുവെന്ന് തൃശൂർ ഡിഐജി എസ്.സുരേന്ദ്രൻ പറഞ്ഞു.

എല്ലാ ദിവസവും മനോഹരൻ ഒറ്റയ്ക്കാണ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതെന്ന് പ്രതികൾ കണക്കുകൂട്ടി. കൈയിൽ പെട്രോൾ പമ്പിലെ പണവും ഉണ്ടാകുമെന്ന് ഇവർ ധരിച്ചു. ഇതേ തുടർന്നായിരുന്നു പണം തട്ടിയെടുക്കാനുള്ള ഗൂഢോലോചന. സംഭവത്തിന് രണ്ടുദിവസം മുമ്പേ മനോഹരന്റെ വായ് മൂടികെട്ടാനുള്ള ടേപ്പും മറ്റും ഇവർ സംഘടിപ്പിച്ചു. രണ്ട് ദിവസം മുന്നേ മൂന്നുപേരും ചേർന്ന് ഒരിടത്തിരുന്ന് കാര്യങ്ങൾ പ്ലാൻ ചെയ്തു. സംഭവത്തലേന്നും മുവർ സംഘം ഒരു ശ്രമം നടത്തിയതായി ഡിഐജി സുരേന്ദ്രൻ.പറഞ്ഞു. എന്നാൽ, അന്ന മനോഹരൻ വളരെ വേഗത്തിൽ കാറോടിച്ച് പോയതുകൊണ്ട് പദ്ധതി നടപ്പായില്ല.

പിറ്റേന്ന്, മൂവർ സംഘം ഒരുസ്‌കൂട്ടറിൽ മനോഹരന്റെ കാറിന് പിന്നാലെ വിട്ടു. ഇവർ സ്‌കൂട്ടർ കാറിന്റെ പിന്നിൽ കൊണ്ടിടിപ്പിച്ചു. തുടർന്ന് ഒന്നാം പ്രതിയായ അനസ് വീണ് പരിക്കേറ്റുവെന്ന് അഭിനയിച്ചു. അപ്പോൾ മനോഹരൻ പുറത്തിറങ്ങി വന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു. ഉടൻ മൂന്നുപേരും കൂടി ചാടി എണീറ്റ് മനോഹരനെ പിടിച്ച് കാറിലേക്ക് തള്ളിക്കയറ്റി. കാറിൽ കയറിയതോടെ മനോഹരന്റെ കൈകൾ പിന്നിൽ നിന്ന് കെട്ടി. ശബ്ദമുണ്ടാക്കാതിരിക്കാൻ വായയും മൂക്കും ടേപ്പ് കൊണ്ട് ഒട്ടിച്ചു. ഇവർ മനോഹരനോട് പണം ആവശ്യപ്പെട്ടെങ്കിലും തന്റെ പക്കൽ ഇല്ലെന്നായിരുന്നു മറുപടി. ആ ദിവസങ്ങളിൽ മനോഹരൻ പണം വീട്ടിൽ കൊണ്ടുപോകുന്നില്ലായിരുന്നുവെന്നും ഡിഐജി പറഞ്ഞു. എന്നാൽ സംഘം പണത്തിനായി നിർബന്ധിച്ച് കൊണ്ടിരുന്നു. പ്രതികളിൽ ഒരാൾ കാർ എറണാകുളം ഭാഗത്തേക്ക് വിട്ടു. എൻഎച്ച് 17 ൽ കയറിയായിരുന്നു യാത്ര. ഏകദേശം രണ്ടുമണിക്കൂറോളം യാത്ര തുടർന്നപ്പോൾ മനോഹരൻ അബോധാവസ്ഥയിലായി. മരണം സംഭവിച്ചെന്ന് മനസ്സിലായതോടെ പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

കൊലപ്പെടുത്തിയായാലും പണം കൈക്കലാക്കുക എന്നത് തന്നെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഇതിന് മുമ്പ് പ്രതികൾ വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരല്ല. ചെറിയ അപകടക്കേസുകളും മറ്റുമാണ് ഇവരുടെ പേരിലുള്ളത്. 20, 21 വയസുകാരാണ്. പ്രതികളിൽ അനസും അൻസാറും പരസ്പരം അറിയുന്നവരാണ്. അൻസാറിന്റെ കൂടെ പഠിച്ചയാളാണ് ജോസ്. ഇവർ സ്‌റ്റേജ് പണിക്കും മറ്റും പോയിരുന്നവരാണ്. വലിയ തുക കിട്ടിയാൽ അടിച്ച് പൊളിച്ച് ജീവിക്കാം എന്ന് കരുതിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. അപകടം പറ്റിയതായി അഭിനയിക്കുക. കാറിൽ ഇടിച്ച് കയറി ആക്രമിക്കുക എന്നിങ്ങനെയായിരുന്നു പ്ലാനെന്നും ഡിഐജി പറഞ്ഞു. ഒറ്റപ്പെട്ട ആളില്ലാത്ത് സ്ഥലത്ത് വച്ച് ആക്രമിക്കുകയായിരുന്നു ലക്ഷ്യം.മൃതദേഹം ഗുരുവായൂരിലും കാർ മലപ്പുറം അങ്ങാടിപ്പുറത്തും ഉപേക്ഷിച്ചാണ് പ്രതികൾ നാട്ടിലേക്കു മടങ്ങിയത്.

കയ്പമംഗലം സ്വദേശി മനോഹരനാണ് (68) കൊല്ലപ്പെട്ടത്. മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. പ്രതികൾ മനോഹരന്റെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് റിപ്പോർട്ട്. മനോഹരന്റെ കാർ അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെയാണു ഗുരുവായൂർ മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോളജിന്റെ മുൻവശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ പമ്പിൽനിന്നു കാറിൽ പുറപ്പെട്ട മനോഹരനെ പിന്നീട് കാണാതാകുകയായിരുന്നു. പമ്പിൽനിന്നു കാറിൽ പുറപ്പെട്ട മനോഹരനെ ഇടയ്ക്കു മകൾ ഫോണിൽ വി ളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്നു പറഞ്ഞു ഫോൺ വച്ചു. പിന്നീട് ഫോൺ ഓഫായി. ഇതിനെത്തുടർന്നു കുടുംബം പോ ലീസിൽ പരാതി നൽകുകയായിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

രാത്രി പത്തുമണിയോടെ മനോഹരൻ പെട്രോൾ പമ്പിലേക്കു പോയത്. രാത്രി 12.50 ന് പെട്രോൾ പമ്പിൽ നിന്ന് ജോലികഴിഞ്ഞ് മനോഹരൻ കാറിൽ യാത്രതിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തിരികെ രണ്ടുമണിക്ക് എത്തേണ്ടയാളെ കാണാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചു. ഫോണെടുത്തയാൾ സാർ കാറിൽ ഉറങ്ങുകയാണെന്നു പറഞ്ഞു. കാറിൽ തട്ടുന്ന ശബ്ദം കേട്ടു. പിന്നീട് ഫോൺ കട്ടായി. വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്തില്ല. പിന്നെ സ്വിച്ച്ഡ് ഓഫ് ആയി. ഇതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ രാവിലെ റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് ഈ ഫോൺ സ്വച്ച് ഓഫാകുകയും ചെയ്തു. ഉടൻ തന്നെ മകൾ പൊലീസിൽ വിവരമറിയിച്ചു. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളജിന്റെ മുൻവശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. മനോഹരൻ സഞ്ചരിച്ചിരുന്ന കാർ, ആഭരണങ്ങൾ, പഴ്‌സ്, പമ്പിലെ കളക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും കാണാതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP