Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സർവകലാശാല ഉത്തരക്കടലാസുകൾ മോഷ്ടിച്ചത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫീസ് മേശയിൽ നിന്ന്; മുമ്പ് നൽകിയ മൊഴി മാറ്റി വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ആലോചന

കേരള സർവകലാശാല ഉത്തരക്കടലാസുകൾ മോഷ്ടിച്ചത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫീസ് മേശയിൽ നിന്ന്; മുമ്പ് നൽകിയ മൊഴി മാറ്റി വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ആലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതി ശിവരഞ്ജിത് മൊഴി മാറ്റി. ശിവരഞ്ജിത്തിന്റെ വീട്ടിലും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നിന്ന് കേരള സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലൊണ് ശിവരഞ്ജിത്തിനെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് സിഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശിവരഞ്ജിത്തിനെ ചോദ്യം ചെയ്തത്.

കോടതി ഉത്തരവ് പ്രകാരം ജയിൽ സൂപ്രണ്ട് ഓഫീസിനോട് ചേർന്നുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ, നേരത്തെ നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായ മൊഴിയാണ് ചോദ്യം ചെയ്യലിൽ ശിവരഞ്ജിത്ത് നൽകിയത്. സർവകലാശാലയിൽ നിന്ന് വാഹനത്തിൽ കോളേജിൽ ഇറക്കുന്നതിനിടെ ഉത്തരക്കടലാസ് കെട്ടുകൾ അപഹരിച്ചുവെന്നാണ് കന്റോൺമെന്റ് പൊലീസിനോട് ശിവരഞ്ജിത്ത് മുമ്പ് വെളിപ്പെടുത്തിയത്. എന്നാൽ, യൂണിവേഴ്‌സിറ്റി കോളേജ് ഓഫീസിലെ മേശയിൽ നിന്ന് താൻ ഉത്തരക്കടലാസകൾ മോഷ്ടിച്ചു എന്നാണ് പുതിയ മൊഴി.

മൊഴികളിലെ ഈ വൈരുദ്ധ്യംകാരണം ഇവ വിശകലനം ചെയ്തശേഷം ശിവരഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമുള്ള ആലോചനയിലാണ് അന്വേഷണ സംഘം.യൂണിവേഴ്‌സിറ്റി കോളേജിൽ അഖിലെന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ തുടർന്ന് കോളേജിനുള്ളിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസിലും ശിവരഞ്ജിത്തിന്റെ വീട്ടിലും നിന്നാണ് കേരള സർവകലാശാലാ ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസിനൊപ്പം ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസ് സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. ഇതിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP