Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ ജില്ലാ കോടതി ഉത്തരവ്; എല്ലാ പ്രതികളും ഒക്ടോബർ 21 ന് ഹാജരാകണം; റിമാൻഡിൽ കഴിയുന്ന 3 പ്രതികളെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ ജില്ലാ കോടതി ഉത്തരവ്; എല്ലാ പ്രതികളും  ഒക്ടോബർ 21 ന് ഹാജരാകണം; റിമാൻഡിൽ കഴിയുന്ന 3 പ്രതികളെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ എല്ലാ പ്രതികൾക്കും മേൽ കുറ്റം ചുമത്താൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പൊലീസ് കുറ്റപത്രവും കേസ് രേഖകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കുറ്റം ചുമത്താൻ എല്ലാ പ്രതികളും ഒക്ടോബർ 2ഹ ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. വിചാരണ തടവുകാരായി റിമാന്റിൽ കഴിയുന്ന മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ബാബു ജില്ലാ കോടതി ശിരസ്തദാർക്ക് നിർദ്ദേശം നൽകി.

പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉള്ളതായി കേസ് റെക്കോഡുകൾ പരിശോധിച്ചതിൽ വ്യക്തമാകുന്നതായി കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. സെഷൻസ് വിചാരണ കേസായതിനാൽ ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്. തങ്ങൾക്കെതിരെ കുറ്റം ചുമത്താൻ തെളിവുകൾ ഇല്ലാത്തതിനാലും തങ്ങൾക്കെതിരായ കേസ് അടിസ്ഥാന രഹിതമായതിനാലും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് കുറ്റം ചുമത്താൻ കോടതി ഉത്തരവായത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമാണ് പ്രതികളുടെ ആവശ്യം കോടതി തള്ളിയത്.

2018 മാർച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് കിളിമാനൂർ മടവൂർ മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.വിദേശത്ത് ജിംനേഷ്യവും ബിസിനസ്സ് ബന്ധങ്ങളുമുള്ള സത്താർ എന്നയാളിന്റെ ഭാര്യയും നർത്തകിയുമായ മെറ്റിൽഡാ സോളമനും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും സത്താറിന്റെ എതിർപ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടർന്നതാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്.

അബ്ദുൾ സത്താർ, അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്‌സാനു എന്ന സുബാഷ് , ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിലെ 12 പ്രതികൾ. ഇതിൽ 2 മുതൽ 6 വരെയുള്ള പ്രതികൾ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിയുകയാണ്. പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP