Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിനും ബിജെപിക്കും വീണ്ടും തിരിച്ചടി; ബീഹാർ സർക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി സിബിഐയും; യത്തീംഖാനയിലേക്ക് കുട്ടികളെത്തിയത് സൗജന്യ വിഭ്യാസത്തിന്; അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ച് കേന്ദ്ര ഏജൻസിയും; കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു

കോൺഗ്രസിനും ബിജെപിക്കും വീണ്ടും തിരിച്ചടി; ബീഹാർ സർക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി സിബിഐയും;  യത്തീംഖാനയിലേക്ക് കുട്ടികളെത്തിയത് സൗജന്യ വിഭ്യാസത്തിന്; അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ച് കേന്ദ്ര ഏജൻസിയും; കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച യത്തിംഖാന കുട്ടിക്കടത്ത് കേസിന് നാടകീയാന്ത്യം. കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സിബിഐ റിപ്പോർട്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സിബിഐ കണ്ടെത്തി . ഇക്കാര്യം വ്യക്തമാക്കി സിബിഐ എറണാകുളം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.

2014 ൽ ബീഹാർ, ബംഗാൾ, ഝാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മുക്കം, വെട്ടത്തൂർ, യത്തിം ഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികൾ വന്ന സംഭവമാണ് കുട്ടിക്കടത്തെന്ന രീതിയിൽ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവെന്നുവെന്നായിരുന്നു പാലക്കാട് ശിശുക്ഷേമ സമിതിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പൊലീസിൽ നൽകിയ പരാതി.

പാലക്കാട് റെയിൽവെ പൊലീസ് യത്തീംഖാനകൾക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു.കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകളും പാർട്ടികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ബന്ധപ്പെട്ട കേസായതിനാൽ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.
സംഭവത്തിൽ സിബിഐ അന്വേഷണത്തിന് സംഘപരിവാർ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഇതിനുവേണ്ടി ഡൽഹിയിലെത്തി അന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ കണ്ടിരുന്നു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സിബിഐ അന്വേഷണം.പാലക്കാട് റെയിൽവെ പൊലീസ് യത്തീംഖാനകൾക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. സാമൂഹിക നീതി വകുപ്പ്കേരളത്തിൽ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നല്കിയിരുന്നു.

എന്നാൽ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ബന്ധപ്പെട്ട കേസായതിനാൽ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ,യത്തീംഖാനകൾ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുകയും കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.കുട്ടികടത്തല്ലെന്ന് കാണിച്ച് നേരത്തെ ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.ഇതിനിടെയാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകിയത്.ബിജെപിയും ജനതാദൾ യുനൈറ്റഡും എൽജെപിയും ചേർന്ന് ഭരിക്കുന്ന ബിഹാർ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്നെ കുട്ടിക്കടത്തല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുക്കം, വെട്ടത്തൂർ,യത്തിംഖാനകൾ സുപ്രിം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. സി ബി ഐയോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാനും സുപ്രിം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി സിബിഐ എറണാകുളം സിജെഎം കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടികളുടെ അന്തർ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നുവെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ സിബിഐയുടെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP