Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയത്തിൽ ഇടഞ്ഞ എൻഎസ്എസിനെ പാട്ടിലാക്കും; അനുനയശ്രമത്തിനായി കുമ്മനത്തെ നിയോഗിച്ച് ബിജെപി; വിശ്വാസികൾക്കൊപ്പം നിന്നത് തങ്ങൾ മാത്രമെന്ന് കുമ്മനം

ശബരിമല വിഷയത്തിൽ ഇടഞ്ഞ എൻഎസ്എസിനെ പാട്ടിലാക്കും; അനുനയശ്രമത്തിനായി കുമ്മനത്തെ നിയോഗിച്ച് ബിജെപി; വിശ്വാസികൾക്കൊപ്പം നിന്നത് തങ്ങൾ മാത്രമെന്ന് കുമ്മനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശബരിമല വിഷയത്തിൽ ഇടഞ്ഞ എൻഎസ്എസിനെ അനുനയിപ്പിക്കാൻ ബിജെപി രംഗത്ത്. മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനാണ് എൻഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുമെന്നും തെറ്റിദ്ധാരണകൾ നീക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നത് ബിജെപി മാത്രമാണ്. യഥാർഥ അയ്യപ്പഭക്തർ ഇത് തിരിച്ചറിയും. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കുമ്മനം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ഉപതെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്ന് എൻഎസ്എസ് പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സമദൂരം മാറി ശരിദൂരം സ്വീകരിക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP