Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡച്ച് രാജാവും രാജ്ഞിയും വ്യാഴാഴ്ച കൊച്ചിയിൽ; ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ

ഡച്ച് രാജാവും രാജ്ഞിയും വ്യാഴാഴ്ച കൊച്ചിയിൽ; ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാളെ കൊച്ചിയിൽ എത്തുന്ന ഡച്ച് രാജാവിനും രാജ്ഞിക്കും ഒരുക്കിയത് അതീവ സുരക്ഷ .നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്ന നെതർലൻഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മട്ടാഞ്ചേരി തിരിക്കും .റോഡ് മുഖേനയുള്ള യാത്രയ്ക്ക് മുന്നോടിയായി ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ട്രയൽ റൺ നടത്തി.

2 എസ്‌പിമാർ 5 ഡിവൈഎസ്‌പിമാർ 12 സിഐ മാരടക്കം മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു. രാജാവിന്റെ യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ്പ്രൂഫ് കാർ എത്തിച്ചു. നാളെ ഉച്ചയ്ക്ക് 12 30 മുതൽ വി.വി.ഐ പി കടന്നു പോകുന്നതുവരെ വരെ നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ കളമശ്ശേരി വരെ ദേശീയപാതയിൽ ഒരു നിര വാഹനഗതാഗതം നിരോധിക്കും

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP