Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

2010നു ശേഷം ഉണ്ടായത് 19,584 ശാഖകളുടെ വർധന; മോദി അധികാരത്തിൽ എത്തിയ ശേഷം പ്രതിവർഷം പുതുതായി ചേരുന്നത് ഒരു ലക്ഷം പേർ; ആർഎസ്എസിന്റെ വളർച്ച അതിവേഗമെന്ന് ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യ; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരിന്റെ ഇച്ഛാശക്തി; അയോധ്യയിലെ രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയം: വളർച്ചയും രാഷ്ട്രീയവും വിശദീകരിച്ച് ആർ എസ് എസ്

2010നു ശേഷം ഉണ്ടായത് 19,584 ശാഖകളുടെ വർധന; മോദി അധികാരത്തിൽ എത്തിയ ശേഷം പ്രതിവർഷം പുതുതായി ചേരുന്നത് ഒരു ലക്ഷം പേർ; ആർഎസ്എസിന്റെ വളർച്ച അതിവേഗമെന്ന് ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യ; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരിന്റെ ഇച്ഛാശക്തി; അയോധ്യയിലെ രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയം: വളർച്ചയും രാഷ്ട്രീയവും വിശദീകരിച്ച് ആർ എസ് എസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ആർഎസ്എസ് ശാഖകളുടെ എണ്ണത്തിൽ 51 % വർധനയുണ്ടായതായി ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യ പറഞ്ഞു. ആർഎസ്എസിൽ 60% യുവാക്കളാണെന്നും വൈദ്യ പറഞ്ഞു.

ഭുവനേശ്വറിൽ ആരംഭിച്ച അഖില ഭാരതീയ കാര്യകാരി മണ്ഡൽ രാഷ്ട്രീയത്തെ കുറിച്ച് വിശദ വിശകലനങ്ങൾ നടത്തുന്നുണ്ട്. വർഷത്തിൽ 2 തവണ നടക്കുന്ന കാര്യകാരി സമ്മേളനം 20വരെ നീളും. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, നേതാക്കളായ സുരേഷ് ഭയ്യാജി ജോഷി, ദത്താത്രേയ ഹൊസബൊല തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയും പങ്കെടുക്കും. ഈ യോഗങ്ങളിലാണ് സംഘടനയുടെ വളർച്ചയെ കുറിച്ച് വിലയിരുത്തിയത്.

2010 നു ശേഷം 19,584 ശാഖകളുടെ വർധനയുണ്ടായി. പ്രതിവർഷം ഒരു ലക്ഷത്തോളം പേർ പുതുതായി ചേരുന്നു. 2013 ൽ 28,843 പേരാണ് ചേരാൻ താൽപര്യം പ്രകടിപ്പിച്ചതെങ്കിൽ ഈ വർഷം ഇതുവരെ അത് 1.03 ലക്ഷം പേരാണ്.

കശ്മീരിനു പ്രത്യേക പദവി നൽകിയ വകുപ്പ് താൽക്കാലികമാണെന്ന് 1964 ൽ അന്നത്തെ ഭരണനേതൃത്വം പറഞ്ഞതാണ്. '94 ൽ നരസിംഹ റാവു സർക്കാർ ഈ വകുപ്പ് എടുത്തുകളയാൻ അഭിപ്രായ ഐക്യത്തിലെത്തിയിരുന്നു-നറൽ സെക്രട്ടറി മന്മോഹൻ വൈദ്യ പറയുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാരാണ് അതിനു ഇച്ഛാശക്തി കാണിച്ചത്. അയോധ്യയിലെ രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP