Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി എസ് സി യുടെ വിശ്വാസ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യുവജനമാർച്ച് സംഘടിപ്പിച്ചു

പി എസ് സി യുടെ വിശ്വാസ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യുവജനമാർച്ച് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കുള്ള പുതിയ റാങ്ക് ലിസ്റ്റിൽ അട്ടിമറി നടത്തി ഇടതുസർവീസ് സംഘടനാ നേതാക്കളെ തിരുകിക്കയറ്റിയ പി എസ് സി യുടെ വിശ്വാസ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച യുവജനമാർച്ചിൽ സംഘർഷം. പ്ലാമൂട് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥി -യുവജനങ്ങൾ അണിനിരന്നു.

മാർച്ച് പി.എസ്.സി. സംസ്ഥാന ഓഫീസിന്റെ മുഖ്യകവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡിനെ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു. ശേഷം നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന യുവജനങ്ങൾ തങ്ങളുടെ സമയവും സമ്പത്തും ചെലവഴിച്ചാണ് പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. എന്നാൽ അവർ വഞ്ചിക്കപ്പെടുകയും പി എസ് സി യുടെ വിശ്വാസ്യത തകർക്കപ്പെടുകയും ചെയ്യുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കൾ പി എസ് സി പരീക്ഷകൾ അട്ടിമറിച്ചാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. പി എസ് സി എന്നാൽ ഇപ്പോൾ പാർട്ടി സർവീസ് കമ്മിഷൻ എന്നായി മാറിയിരിക്കുന്നു. ഇടതുപക്ഷ സംഘടനാ പ്രവർത്തകരെ കുടിയിരുത്താനുള്ള ഇടങ്ങളാക്കി പി എസ് സി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ മാറ്റുന്ന ഇടതുപക്ഷ സർക്കാറിന്റെയും പി എസ് സി യുടെയും നീക്കം വകവെച്ചു കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നിസാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് മുജീബ് റഹ്മാൻ, നജ്ദ റൈഹാൻ, സെക്രട്ടറി അജീഷ് കിളിക്കോട്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദിൽ മുരുക്കുംപുഴ എന്നിവർ സംസാരിച്ചു.

പ്രതിഷേധ സംഗമത്തെ തുടർന്ന് ഗേറ്റിനു മുന്നിൽ ഇരുന്ന് ഓഫീസ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്താണ് നീക്കിയത്. സംസ്ഥാന നേതാക്കളായ എസ് മുജീബ് റഹ്മാൻ, നജ്ദ റൈഹാൻ, ആദിൽ മുരുക്കുംപുഴ, അമീൻ റിയാസ്, ബിബിത വാഴച്ചാൽ, എസ് എം മുഖ്താർ, ജില്ലാ നേതാക്കളായ നബീൽ പാലോട്, ഹന്ന ഫാത്തിമ, ഇമാദ് വക്കം, ജാബിർ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിൽ പ്രതിഷേധിച്ച് വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സംസ്ഥാന നേതാക്കളായ ഷെഹിൻ ഷിഹാബ്, വസീം അലി, ജില്ലാ നേതാക്കളായ ആരിഫ് സലാഹ്, നാസിഹ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP