Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയോദ്ധ്യ കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചർച്ച ചെയ്യാനായി പ്രത്യേക യോഗം ചേർന്നത് ജഡ്ജിമാർ; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത് വിരമിക്കുന്നതിന് മുൻപ് വിധി പറയാൻ

അയോദ്ധ്യ കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചർച്ച ചെയ്യാനായി പ്രത്യേക യോഗം ചേർന്നത് ജഡ്ജിമാർ; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത് വിരമിക്കുന്നതിന് മുൻപ് വിധി പറയാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: അയോദ്ധ്യ കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചർച്ച ചെയ്യാനായി ഭരണഘടന ബെഞ്ചിലെ ജഡ്ജിമാർ പ്രത്യേക യോഗം ചേർന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലാണ് ജഡ്ജിമാർ യോഗം ചേർന്നത്. നവംബർ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ച് അതിന് മുമ്പ് വിധിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് ജഡ്ജിമാർക്ക് മുൻപിലുള്ളത്. ഇതോടൊപ്പം മധ്യസ്ഥ സമിതി നൽകിയ റിപ്പോർട്ടും ജഡ്ജിമാർ പരിശോധിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

അയോധ്യ കേസിലെ വിധി വിരമിക്കുന്നതിന് മുൻപ് പൂർത്തിയാക്കാനായി നേരത്തേ നിശ്ചയിച്ചിരുന്ന ഔദ്യോഗിക വിദേശയാത്ര ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി റദ്ദാാക്കുകയും ചെയ്തിരുന്നു. ഇതിനിടെ കോടതി മുറിയിൽ ഹിന്ദുസംഘടനകൾ നൽകിയ രേഖ വലിച്ചുകീറിയ മുതിർന്ന അഭിഭാഷകൻ രാജീവ് ധവനാനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് ഹിന്ദുമഹാസഭ പരാതി നൽകി. രാജീവ് ധവാന്റെ മുതിർന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന ചീഫ് ജസ്റ്റിസിന് കത്തും നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് ആറ് മുതലാണ് കേസിൽ തുടർച്ചയായ ദിവസങ്ങളിൽ വാദം കേട്ടുകൊണ്ടിരുന്നത്. സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് തുടർച്ചയായി ദിവസങ്ങളിൽ വാദം കേൾക്കാൻ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ.നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP