Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിച്ച്‌ ഖത്തർ - കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ഓണാഘോഷം

ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിച്ച്‌ ഖത്തർ - കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ഓണാഘോഷം

സ്വന്തം ലേഖകൻ

ത്തറിലെ കൊട്ടാരക്കര പ്രവാസി മലയാളി കൂട്ടായ്മയായ 'കെഫാക്' ന്റെ (KEFAQ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ദോഹയിലെ സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്ററിൽ വച്ച് നടക്കുകയുണ്ടായി. അത്തപ്പൂക്കളവും, ഓണപ്പാട്ടുകളും, ചെണ്ടമേളവും, ഓണക്കളികളും, ഓണസദ്യയും ഗൃഹാതുരത്വ ഓർമ്മകളാണ് പ്രവാസികൾക്ക് സമ്മാനിച്ചത്.

കനൽ ഖത്തർ അവതരിപ്പിച്ച ചെണ്ടമേളവും, വനിത ഫോറം നേതൃത്വം നൽകിയ തിരുവാതിരയും കൂടാതെ 'കെഫാക്' കുടുബാഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. തനത് രീതിയിലുള്ള ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. മുഖ്യഅതിഥികളായി പങ്കെടുത്ത ഖത്തർ സാൻസ് ജനറൽ മാനേജർ വർഗീസ് മാത്യുവും, ഐസിബിഎഫ് പ്രസിഡന്റ് പി എൻ ബാബുരാജനും എല്ലാവർക്കും ഹൃദ്യമായ സന്ദേശങ്ങളും ഓണാശംസകൾ നേർന്നു.

സംഘാടന മികവിന്റെ പരിപൂർണ്ണത വിളിച്ചോതിയ ഓണാഘോഷ ചടങ്ങ് വൻവിജയമാക്കാൻ കേഫാക് ഭാരവാഹികളായ ബിജു കെ ഫിലിപ്പ്, ബിനേഷ് ബാബു, സിബി മാത്യു, ബിജു പി ജോൺ, ആൻസി രാജീവ്, അനീഷ് തോമസ്, ദിപു സത്യരാജൻ, ജോബിൻ പണിക്കർ, സജി ബേബി, ആശിഷ് മാത്യു, ജോജിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP