Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേമ്പനാട് കായലിൽ മൃതദേഹം നാല് ദിവസങ്ങൾക്ക് ശേഷം പൊങ്ങാൻ കാരണം കുടൽ മാറ്റിയതിന് ശേഷം കായലിൽ തള്ളിയത് എന്ന് കണ്ടെത്തിയിരുന്നു; ഈ വാർത്തയ്ക്ക് ശേഷം കായലിൽ പൊങ്ങിയ നാല് മൃതദേഹങ്ങളിൽ നിന്നും കുടൽ മാറ്റപ്പെട്ടിരുന്നു; സയനൈഡ് കൊലപാതകങ്ങളും കൂടത്തായിയും ഇനിയും ആവർത്തിക്കപ്പെടും; സയനൈഡ് ഉപയോഗിച്ച് ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോർട്ടുകളിലൂടെ നൽകുന്നത്; മാധ്യമങ്ങളെ വിമർശിച്ച് ഋഷിരാജ് സിങ്

വേമ്പനാട് കായലിൽ മൃതദേഹം നാല് ദിവസങ്ങൾക്ക് ശേഷം പൊങ്ങാൻ കാരണം കുടൽ മാറ്റിയതിന് ശേഷം കായലിൽ തള്ളിയത് എന്ന് കണ്ടെത്തിയിരുന്നു; ഈ വാർത്തയ്ക്ക് ശേഷം കായലിൽ പൊങ്ങിയ നാല് മൃതദേഹങ്ങളിൽ നിന്നും കുടൽ മാറ്റപ്പെട്ടിരുന്നു; സയനൈഡ് കൊലപാതകങ്ങളും കൂടത്തായിയും ഇനിയും ആവർത്തിക്കപ്പെടും; സയനൈഡ് ഉപയോഗിച്ച് ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോർട്ടുകളിലൂടെ നൽകുന്നത്; മാധ്യമങ്ങളെ വിമർശിച്ച് ഋഷിരാജ് സിങ്

സ്വന്തം ലേഖകൻ

കൊച്ചി: സയനൈഡ് കൊലപാതകങ്ങളും കൂടത്തായിയും ഇനിയും ആവർത്തിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഐ.പി.എസ്. കൂടത്തായിൽ ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം ഇത്തരം കൊലപാതക പരമ്പരകൾ ആവർത്തിക്കുന്നതിന് കാരണമാകുമെന്നും അതുകൊണ്ട് തന്നെ മാധ്യമങ്ങൾ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ കടന്നാക്രമിക്കുന്ന സമീപനമാണ് ഋഷിരാജ് സിംഗിന്റേത്.

കൂടത്തായിയിൽ നടന്ന കൊലപാതകങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളാണ് ഓരോ മണിക്കൂറിലും മാധ്യമങ്ങളിലൂടെ നൽകുന്നത്. കൊലപാതകം നടന്ന വർഷങ്ങൾ, സംഭവം നടന്ന മണിക്കൂറുകൾ, പ്രതിചേർക്കപ്പെട്ടവർ എങ്ങനെ പെരുമാറുന്നു, എങ്ങനെ കുറ്റകകൃത്യം ചെയ്തു എന്നതടക്കം വിശദമായ റിപ്പോർട്ടുകളാണ് അവയെല്ലാം. സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോർട്ടുകളിലൂടെ മാധ്യമങ്ങൾ നൽകുന്നത്. എന്നാൽ മാധ്യമധർമം പാലിക്കാതെയാണ് സംഭവങ്ങളെ വിശദമാക്കി വായനക്കാർക്ക് മുന്നിലെത്തിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമിയോടാണ് ഋഷിരാജ് സിങ് നിലപാട് വ്യക്തമാക്കുന്നത്.

കൊലപാതകങ്ങളുടെ രീതിയെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ നൽകുന്നത് സമാനമായ കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണമായിട്ടുണ്ട്. നേരത്തേ വേമ്പനാട് കായലിൽ ഒരാളുടെ മൃതദേഹം നാല് ദിവസങ്ങൾക്ക് ശേഷമാണ് പൊങ്ങിയത്. മൃതദേഹം പൊങ്ങാൻ താമസിച്ചതിന് കാരണം കുടൽമാറ്റിയതിന് ശേഷമാണ് കായലിൽ തള്ളിയത് എന്ന് കണ്ടെത്തിയിരുന്നു. അന്ന് ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ നൽകിയത്.

ഇതിന് പിന്നാലെ വേമ്പനാട് കായലിൽ പൊങ്ങിയ നാല് മൃതദേഹങ്ങളിൽ നിന്നും കുടൽ മാറ്റപ്പെട്ടിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഇത്തരം കേസുകളിൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ മിതത്വം പാലിക്കണം.- അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP