Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം.കെ രാഘവൻ എംപി ഉൾപ്പെടെ 13 പേർക്കെതിരേ കേസെടുത്ത് അന്വേഷണത്തിന് വിജിലൻസ്; നടപടി കേരളാ സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ.ഓപ്. സൊസൈറ്റിയിൽ 77കോടി രൂപയുടെ അഴിമതിയിൽ

എം.കെ രാഘവൻ എംപി ഉൾപ്പെടെ 13 പേർക്കെതിരേ കേസെടുത്ത് അന്വേഷണത്തിന് വിജിലൻസ്; നടപടി കേരളാ സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ.ഓപ്. സൊസൈറ്റിയിൽ 77കോടി രൂപയുടെ അഴിമതിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കേരളാ സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ.ഓപ്. സൊസൈറ്റി അഴിമതിയിൽ എം.കെ രാഘവൻ എംപി ഉൾപ്പെടെ 13 പേർക്കെതിരേ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കണ്ണൂരിൽ പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ.ഓപ്. സൊസൈറ്റിയിൽ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസ്.

സഹകരണ വകുപ്പ് വിജിലൻസ് ഡിവൈ.എസ്‌പി. മാത്യുരാജ് കള്ളിക്കാടൻ കണ്ടെത്തിയ ക്രമക്കേടുകളെ തുടർന്നാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്‌പി വി.മധുസൂദനൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കണ്ണൂരിൽ അഗ്രീൻകോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സർക്കാരിൽനിന്നും മറ്റും ലഭിച്ച ഗ്രാൻഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ധനാപഹരണം, വ്യാജരേഖയുണ്ടാക്കൽ, ഗൂഢാലോചന, അധികാര ദുർവിനിയോഗം തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് എഫ്.ഐ.ആർ.

ജനറൽ മാനജേർ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണൻ. ചെയർമാനായ എം.കെ രാഘവൻ മൂന്നാം പ്രതിയാണ്, മറ്റു പത്തു പേർ ഡയറക്ടർ ബോർഡ് അംഗങ്ങളും. 2002 മുതൽ 2013 വരെ നടത്തിയ പ്രവർത്തനങ്ങളിലാണ് 77 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.

സഹകരണ ഓഡിറ്റിങിലാണ് ക്രമക്കേട് ആദ്യം വ്യക്തമായത്. തുടർന്നായിരുന്നു സഹകരണ വിജിലൻസ് പരിശോധന. ഇതിന്റെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് കേസ് വിജിലൻസിന് വിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP