Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

`പാലായിൽ ചോർന്നത് ബിഡിജെഎസ് വോട്ടുകളല്ല`; യോജിപ്പ് ബിജെപി കേന്ദ്ര നേതൃത്വത്തോട് മാത്രമെന്നും കേരളത്തിലെ എൻഡിഎ സംവിധാനം ദുർബലമെന്നും തുറന്നടിച്ച് തുഷാർ വെള്ളാപ്പള്ളി; വിമർശനം അരൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ; എസ്എൻഡിപി വോട്ടുകൾ ഒരു പാർട്ടിക്ക് മാത്രം തീറെഴുതുകയുമില്ല; തുഷാറിന്റെ സാന്നിധ്യത്തിൽ ബിജെപിയെ വിമർശിച്ച് മറ്റ് ബിഡിജെഎസ് നേതാക്കളും

`പാലായിൽ ചോർന്നത് ബിഡിജെഎസ് വോട്ടുകളല്ല`; യോജിപ്പ് ബിജെപി കേന്ദ്ര നേതൃത്വത്തോട് മാത്രമെന്നും കേരളത്തിലെ എൻഡിഎ സംവിധാനം ദുർബലമെന്നും തുറന്നടിച്ച് തുഷാർ വെള്ളാപ്പള്ളി; വിമർശനം അരൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ; എസ്എൻഡിപി വോട്ടുകൾ ഒരു പാർട്ടിക്ക് മാത്രം തീറെഴുതുകയുമില്ല; തുഷാറിന്റെ സാന്നിധ്യത്തിൽ ബിജെപിയെ വിമർശിച്ച് മറ്റ് ബിഡിജെഎസ് നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. സംസ്ഥാനത്ത് മുന്നണിയിലെ ഒന്നാമത്തെ കക്ഷിയായ ബിജെപിയെ നയിക്കുന്നവർക്ക് നേതൃപാടവം എന്ന ഒന്ന് ഇല്ലെന്നും മുന്നണി സംവിധാനം വളരെ രൂക്ഷമാണ് എന്നും തുഷാർ കൂട്ടിച്ചേർത്തു. ബിജെപിയുടെ ദേശീയ നേതൃത്വത്തിനോട് മാത്രമാണ് ബിഡിജെഎസിന് യോജിപ്പുള്ളത്. സംസ്ഥന നേതൃത്വത്തോടുള്ള സമീപനം അങ്ങനെ അല്ലെന്നും അദ്ദേഹം അരൂരിൽ തെരഞ്ഞുപ്പ് കൺവെൻഷനിൽ സംസാരിക്കുമ്പോൾ പറഞ്ഞു. എൻഎസ്എസ് അവരുടെ പൂർണ പിന്തുണ കോൺഗ്രസിന് നൽകുമ്പോൾ എസ്എൻഡിപി വോട്ടുകൾ ഒരിക്കലും ഒരു പാർട്ടിക്കായി തീറെഴുതി നൽകില്ല എന്നും അദ്ദേഹം പറഞ്ഞു.

ജാതി പറയാതെ സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാവരും ജാതി പറഞ്ഞും വോട്ട് ചോദിക്കുന്നുണ്ട്. സ്ഥാനാർത്ഥി പ്രകാശ് ബാബു കൂടി പങ്കെടുത്ത കൺവെൻഷനിലാണ് തുഷാറിന്റെ വെളിപ്പെടുത്തൽ എന്നതാണ് പ്രത്യേകത. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയും വോട്ട് കുറഞ്ഞതിൽ ബിഡിജെഎസിനെ ആക്രമിച്ച ബിജെപിക്കെതിരെ തുഷാർ വിയോജിപ്പ് പരസ്യമാക്കിയിരുന്നു.കൺവെൻഷൻ ഉദ്ഘാടനം ചെയ്ത തുഷാർ പാലയിൽ അടക്കം ബിഡിജെഎസ് നേരിട്ട ആക്ഷേപങ്ങൾ അക്കമിട്ട് നിരത്തി. പാലായിൽ ബിഡിജെഎസ് വോട്ട് ചോർന്നിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി ആവർത്തിച്ചു. ബിജെപി നേതാക്കൾക്കിടയിലെ തർക്കം തങ്ങളുടെ തലയിൽ വച്ച് ബിഡിജെഎസ് വോട്ടു മറിച്ചുവെന്ന ആക്ഷേപം നിലനിൽക്കെ മത്സരരംഗത്തിറങ്ങുന്നത് അപകടം ആയിരുന്നുവെന്നും തുഷാർ തുറന്നടിച്ചു.

ജാതി പറഞ്ഞ് മാത്രം ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ലായിരിക്കാം എന്നാൽ അൽപ്പം ജാതിയൊക്കെ പറഞ്ഞാലെ ഇന്ന് വോട്ട കിട്ടുകയുള്ളു എന്നാണ് തുഷാർ പറഞ്ഞ് വെക്കുന്നത്. തുഷാർ വെള്ളാപ്പള്ളി ബിജെപിയെ വിമർശിച്ച് രംഗത്ത് വന്നതോടെ മറ്റ് ബിഡിജെഎസ് നേതാക്കളും ബിജെപിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് ബിഡിജെഎസ് എന്നും മാന്യമായ പരിഗണന നൽകി മുന്നണി സംവിധാനം മുമ്പോട്ട് കൊണ്ട് പോകാൻ ബിജെപിക്ക് കഴിയുന്നില്ലെങ്കിൽ മറ്റ് കക്ഷികൾ മുന്നണി വിട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി പി ടി മന്മദൻ തുറന്നടിച്ചു.അധികാരത്തിന്റെ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ചു ബിഡിജെഎസ് ആലോചിക്കണമെന്നും മന്മദൻ പറഞ്ഞു.

പാലായിൽ വോട്ട് ചോർച്ചയിൽ ബിജെപി ഭാരവാഹിയെ പോലും പുറത്താക്കിയിട്ടും പിന്നെയും ബിഡിജെഎസ് ആണ് വോട്ട് കുറയാൻ കാരണം എന്ന് പറയുന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എന്നതാണ് ബിഡിജെഎസിന് ഉള്ളിലെ പൊതുവികാരം. ഇത്തരത്തിൽ മുന്നണിയിൽ തുടരുമ്പോൾ പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല എന്ന വിമർശനവും ബിഡിജെംഎസ് നേതാക്കൾക്കുണ്ട്. പാലായിൽ വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ഇടത്പക്ഷത്തിന് ആയിരുന്നതുകൊണ്ട് തന്നെയാണ് ഇതിൽ വിയോജിപ്പുള്ള ബിജെപി ബിഡിജെഎസിന് എതിരെ ആരോപണം ഉന്നയിക്കുന്നത്. ബിഡിജെഎസും തുഷാറും നടത്തുന്ന പ്രസാതാവനകളിൽ വിയോജിപ്പുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ കാര്യങ്ങൾ നിരീക്ഷിക്കാനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശൻ ഇടത്പക്ഷത്തിന് ഒപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ബിജെപി പ്രചാരണത്തിന് ഹെലികോപ്റ്റർ സംവിധാനം വരെ നൽകിയാണ് വെള്ളാപ്പല്‌ളിയെ പ്രചാരണത്തിന് എത്തിച്ചത്. അരൂർ മണ്ഡലത്തിലേക്ക് തിരികെ വന്നാൽ കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർത്ഥി അനിയപ്പന് 27000ൽപ്പരം വോട്ടുകൾ കിട്ടിയ മണ്ഡലമാണ്. ഇത്തവണ ബിജെപി സ്ഥാനാർത്ഥി മത്സരിക്കേണ്ട സാഹചര്യം ുണ്ടായത് പാലായിൽ ബിഡിജെഎസ് വോട്ട് മറിച്ചു എന്ന ആരോപണമാണ്. അനിയപ്പന് ലഭിച്ച വോട്ടുകൾ എങ്കിലും പ്രകാശ് ബാബുവിന് ലഭിച്ചില്ല എങ്കിൽ അത് ബിജെപി ബിഡിജെഎസ് ബന്ധത്തിൽ വലിയ വിള്ളൽ വീഴ്‌ത്തും എന്ന് തന്നെയാണ് ഇപ്പോൾ നേതാക്കൾ നടത്തുന്ന പ്രസ്താവനയിൽ പുറത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP