Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാട്ടുപന്നി ശല്യമാണോ? എങ്കിൽ ഇനി ഫോറസ്റ്റുകാരെ വിളിച്ചേക്കാം; അവർ വെടിവെച്ച് കൊന്ന് കുഴിച്ച് മൂടിയിട്ട് പൊക്കോളും; കാട്ടുപന്നികളെ വെടി വെക്കുന്നതിനുള്ള നിയന്ത്രണം എടുത്ത് കളഞ്ഞ് സർക്കാർ

കാട്ടുപന്നി ശല്യമാണോ? എങ്കിൽ ഇനി ഫോറസ്റ്റുകാരെ വിളിച്ചേക്കാം; അവർ വെടിവെച്ച് കൊന്ന് കുഴിച്ച് മൂടിയിട്ട് പൊക്കോളും; കാട്ടുപന്നികളെ വെടി വെക്കുന്നതിനുള്ള നിയന്ത്രണം എടുത്ത് കളഞ്ഞ് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: കാട്ടുപന്നികളുടെ ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കർഷകരാണ്. എന്നാൽ ഇവയെ കൊല്ലാനും സാധിച്ചിരുന്നില്ല. കാരണം സർക്കാർ അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വനം മന്ത്രി കെ. രാജു കർഷകർക്ക് ഏറെ ആശ്വാസകരമാവുന്ന കാര്യമാണ് പറഞ്ഞിരിക്കുന്നത്. കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരിക്കുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് എടുത്ത തീരുമാനമാണിത്. തീരുമാനം പ്രാബല്യത്തിലാവുകയും ചെയ്തു. കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ കടുത്ത ഉപാധികളോടെ മുൻപ് അനുമതി ഉണ്ടായിരുന്നു.

പന്നി ഗർഭിണിയാണെങ്കിൽ വെടിവയ്ക്കാൻ അനുവാദമില്ലായിരുന്നു. പന്നി കാട്ടിലേക്കു മടങ്ങുകയാണെങ്കിലും വെടിവയ്ക്കരുതെന്നായിരുന്നു മുൻപത്തെ വ്യവസ്ഥ. ഈ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാനാവുന്നതല്ലെന്നതിനാൽ രണ്ടു വ്യവസ്ഥകളും എടുത്തുകളഞ്ഞതായി മന്ത്രി പറഞ്ഞു. എന്നാൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നത് യൂണിഫോമിലുള്ള പൊലീസ്, വനം ഉദ്യോഗസ്ഥർക്ക് മാത്രമാണ്. കാട്ടുപന്നികൾ സ്ഥിരമായി കൃഷി നശിപ്പിക്കുന്ന മേഖലകൾ തിരിച്ചറിഞ്ഞാവും വെടിവയ്ക്കൽ. വനംവകുപ്പിലെ ഫീൽഡ് സ്റ്റാഫുകൾക്കായി സംസ്ഥാനത്ത് 40 ജീപ്പുകളും പന്നികളെ തുരത്താൻ ആവശ്യമായ ആയുധങ്ങളും വാങ്ങാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP