Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആർസിഇപി കരാറിനെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ദേശീയതല നിവേദനം സമർപ്പിക്കൽ ഇന്ന്

ആർസിഇപി കരാറിനെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ദേശീയതല നിവേദനം സമർപ്പിക്കൽ ഇന്ന്

സ്വന്തം ലേഖകൻ

കൊച്ചി: ആർസിഇപി കർഷകവിരുദ്ധ കരാറിനെതിരെ ഇന്ത്യയിലെ സ്വതന്ത്ര കർഷകസംഘടനകളുടെ ദേശീയഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്നപ്രക്ഷോഭപരിപാടികളുടെ ഭാഗമായി ഇന്ന് (ഒകടോബർ 18) രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള731 ജില്ലാകേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധിക്കും. ആർസിഇപി കരാറിൽ നിന്ന് കേന്ദ്രസർക്കാർപിന്മാറണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ജില്ലാ കളക്ടർമാർ മുഖേന പ്രധാനമന്ത്രിക്കു സമർപ്പിക്കും.

നവംബർ 2ന് വിവിധ സംസ്ഥാനങ്ങളിൽ റോഡ് പിക്കറ്റിംഗും തുടർന്ന് തെരഞ്ഞെടുത്ത മേഖലകളിൽ പാൽ,പച്ചക്കറി, പഴങ്ങൾ എന്നിവയുടെ വിതരണവും സ്തംഭിപ്പിക്കുവാനാണ് നീക്കം.ഇന്ന് (ഒക്‌ടോബർ 18) കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും ആർസിഇപി കരാറിനെതിരെപ്രധാനമന്ത്രിക്കുള്ള നിവേദനം കളക്ടർമാർക്ക് നൽകും. സംസ്ഥാനതല നിവേദനം രാഷ്ട്രീയ കിസാന്മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ കോട്ടയം കളക്ടർ
പി.കെ.സുധീർ ബാബുവിന് സമർപ്പിക്കും.

വൈസ് ചെയർമാന്മാരായ ഡിജോ കാപ്പൻ, ജോർജ്‌ജോസഫ് തെള്ളിയിൽ, കൺവീനർമാരായ അഡ്വ.പി.പി.ജോസഫ്, വി.ജെ.ലാലി. എന്നിവരുടെനേതൃത്വത്തിൽ വിവിധ കർഷകസംഘടനാ നേതാക്കൾ പങ്കുചേരും.രാജ്യത്തെ കാർഷികമേഖലയെയൊന്നാകെ വൻ തകർച്ചയിലേയ്ക്ക് നയിക്കുന്ന ആർസിഇപി കരാറിനെതിരെകർഷകപ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും സംഘടിച്ചും സഹകരിച്ചും മുന്നോട്ടുവരണമെന്നുംരാജ്യവ്യാപകമായ പ്രക്ഷോഭത്തിൽ പങ്കുചേരണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയകോർഡിനേറ്റർ കെ.വി.ബിജു, സംസ്ഥാന ജനറൽ കൺവീനർ അഡ്വ,ബിനോയ് തോമസ് എന്നിവർഅഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP