Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഗവർണറെ സന്ദർശിച്ചു

ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഗവർണറെ സന്ദർശിച്ചു

സ്വന്തം ലേഖകൻ

മാഅത്തെ ഇസ്ലാമി നേതാക്കൾ പുതുതായി നിയമിതനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സംഭാഷണം നടത്തി. ജമാഅത്തിന്റെ ജനക്ഷേമ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഗവർണർ മതിപ്പു പ്രകടിപ്പിച്ചു. കേരളത്തിന്റെ വൈജ്ഞാനികവും സൗഹാർദപരവും സാംസ്‌കാരികവുമായ പൈതൃകങ്ങൾ തന്നെ നേരത്തേ കേരളത്തിലേക്ക് ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശേഷം വർക്കല ശിവഗിരി മഠം സന്ദർശിച്ച സംഘം മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുമായി കൂടിക്കാഴ്ച നടത്തി.മഠവുമായി തുടക്കം മുതൽ ജമാഅത്തിനുള്ള ബന്ധം, മുൻ അമീറുമാരായ കെ.എ സിദ്ധീഖ് ഹസൻ ടി.ആരിഫലി എന്നിവരുടെ സന്ദർശനം ശിവഗിരി വാർഷികങ്ങളിലെ അവരുടെ പങ്കാളിത്തം എന്നിവ അനുസ്മരിച്ചു.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാനവിക മൂല്യങ്ങളുടേയും പങ്കുവെക്കലും കൂട്ടായ്മയും സഹകരണവും തുടർന്നുമുണ്ടാകുമെന്ന പ്രത്യാശ ഇരുകൂട്ടരും പങ്കുവെച്ചു. കേരള അമീർ എം.ഐ അബ്ദുൽ അസീസ്, അസി.അമീർ പി.മുജീബുറഹ് മാൻ എന്നിവരുടെ നേതൃത്വത്തിൽ മേഖലാ നാസിം പി.പി.അബ്ദുറഹ് മാൻ, സംസ്ഥാന പി.ആർ സെക്രട്ടറി സമദ് കുന്നക്കാവ്, സൗത്ത് സോൺ സെക്രട്ടറി എം മെഹബൂബ്, ജില്ലാപ്രസിഡന്റ് എസ്.അമീൻ , തിരുവനന്തപുരം സിറ്റി പ്രസിഡന്റ് എ.അൻസാരി, കെ. നജാത്തുല്ല എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP