Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഎസ്എസ് ജനറൽ സെക്രട്ടറി പെരുമാറുന്നത് യുഡിഎഫ് കൺവീനറെ പോലെ; സുകുമാരൻ നായർ ശ്രമിക്കുന്നത് പാലായിൽ വെന്റിലേറ്ററിലായ യുഡിഎഫിന് പുതുജീവൻ നൽകാൻ; എൻഎസ്എസ് നിലപാട് സമുദായ നേതാക്കൾ തന്നെ തള്ളുമെന്ന് സിപിഎം സെക്രട്ടറി; മത സമുദായ സംഘടനകൾക്കെതിരെ പരാതി നൽകിയത് ചട്ടലംഘനം നടത്തിയതിനാൽ; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

എൻഎസ്എസ് ജനറൽ സെക്രട്ടറി പെരുമാറുന്നത് യുഡിഎഫ് കൺവീനറെ പോലെ; സുകുമാരൻ നായർ ശ്രമിക്കുന്നത് പാലായിൽ വെന്റിലേറ്ററിലായ യുഡിഎഫിന് പുതുജീവൻ നൽകാൻ; എൻഎസ്എസ് നിലപാട് സമുദായ നേതാക്കൾ തന്നെ തള്ളുമെന്ന് സിപിഎം സെക്രട്ടറി; മത സമുദായ സംഘടനകൾക്കെതിരെ പരാതി നൽകിയത് ചട്ടലംഘനം നടത്തിയതിനാൽ; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി മുന്നോട്ട് പോകുന്ന എൻഎസ്എസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പെരുമാറുന്നത് യുഡിഎഫ് കൺവീനറെപ്പോലെയാണ് എന്നും കോടിയേരി പറഞ്ഞു. ജാതിയും മതവും പറഞ്ഞ് മത സാമുദായിക സംഘടനകൾ വോട്ട് ചോദിക്കുന്നതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമുദായ നേതാക്കൾ തന്നെ ഇത്തരം ആഹ്വാനങ്ങൾ തള്ളിക്കളയുമെന്നും കോടിയേരി കൂട്ടിച്ചേർത്തു

മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ ജാതി പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. ഇത്തരത്തിൽ ഇവർ വീടുകൾ തോറും കയറി ക്യാമ്പയിൻ നടത്തുന്നതിന്റെ ചിത്രങ്ങൾ സഹിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇത് ചട്ടലംഘനമാണ് എന്നും കോടിയേരി ആരോപിച്ചു.പാലായിൽ തിരിച്ചടിയേറ്റ് തകർന്നിരിക്കുന്ന കോൺഗ്രസിനേയും യുഡിഎഫിനേയും കരകയറ്റാനാണ് ഇപ്പോൾ സുകുമാരൻ നായർ ശ്രമിക്കുന്നത്. ഇതിന് വഴങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. ഇപ്പോൾ ഈ സ്ഥിതി വിശേഷത്തിൽ എന്താണ് യുഡിഎഫിലെ മറ്റ് കക്ഷികൾക്ക് പറയാനുള്ളത് എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ ഇത്തരത്തിൽ ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ച് ജയിച്ചവർക്ക് എന്താണ് സംഭവിച്ചത് എന്നും ഓർക്കണമെന്ന് അഴീക്കോട് എംഎൽഎ കെഎം ഷാജിയേയും മൂവാറ്റുപുഴയിലെ പഴയ എംപി പിസി തോമസിന്റേയും ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം പറഞ്ഞു. കേരളത്തിൽ സമുദായ നേതാക്കൾ പറയുന്നത് അനുസരിച്ചല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. അത്തരത്തിൽ വോട്ട് ചെയ്യുന്നവർ ഉണ്ടാകാം എന്നാൽ ഭൂരിപക്ഷവും അവരുടെ രാഷ്ട്രീയ നിലപാടിന് അനുസരിച്ചാണ് വോട്ട് ചെയ്യുന്നത്.

ഇപ്പോൾ ഒരു സമുദായ സംഘടനയും തങ്ങൾക്കെതിരെ വോട്ട് പിടിക്കുന്നതിൽ പരാതി ഇല്ലെന്നും കോടിയേരി പറഞ്ഞു. എന്നാൽ ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിൽ ആളുകളെ വേർതിരിച്ച് വോട്ട് ചെയ്യിക്കുന്നത് ദൂരവ്യാപക പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇത് മുന്നിൽ കണ്ടാണ് തങ്ങൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് സിപിഎം വോട്ട് ചോദിക്കുന്നചത് പാർട്ടി നയങ്ങളും സർക്കാരിന്റെ വികസന പരിപാടികളും മുന്നിൽ വച്ചാണ്. അത് ജനങ്ങൾ കാണുന്നുണ്ട്. അതനുസരിച്ച് അവര് വോട്ട് ചെയ്യുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

സമുദായത്തിന്റെ പേരിലുള്ള വോട്ട് ചോദ്യത്തിൽ പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു. വട്ടിയൂർക്കാവിൽ എൻഎസ്എസിന്റെ യുഡിഎഫ് അനുകൂല നയത്തിനെതിരെ വീടുകൾ കയറി നിലപാട് വിശദീകരിക്കുകയാണ് എൽഡിഎഫ് നേതാക്കൾ. എൻഎസ്എസ് പരസ്യനിലപാടിൽ ആശങ്കയില്ലെന്ന് പുറത്തുപറയുമ്പോഴും അണിയറയിൽ നായർ വോട്ടുകളുറപ്പിക്കാൻ പദ്ധതികൾ പലതാണ് എൽഡിഎഫ് ആവിഷ്‌കരിച്ചിരിക്കുന്നത്. നേതാക്കൾക്ക് പിന്നാലെ സമുദായ അംഗങ്ങളായ പാർട്ടി പ്രവർത്തകരെ രംഗത്തിറക്കിയും സ്‌ക്വാഡ് പ്രവർത്തനം സജീവമായി മുന്നോട്ട് പോകുകയാണ്.

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് ശരിദൂരം എന്ന പേരിൽ യുഡിെഫ് അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ ബിജെപി നേതാക്കളും നേരത്തെ രംഗത്ത് വന്നിരുന്നു. നിലപാട് ശരിയല്ലെന്നും ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നത് ശരിയല്ലെന്നും മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടപ്പോൾ ചട്ടം എന്താണ് എന്ന് തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടെന്നും എൻഎസ്എസ് നിലപാട് ശരിയല്ല എന്നും നേമം എംഎൽഎ ഒ. രാജഗോപാലും അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP