Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂജാരിയോ മന്ത്രോച്ചാരണങ്ങളോ ഒന്നും ഇല്ലാതെ ഒരു വിവാഹം; ജീവിതാവസാനം വരെ ഒരുമിച്ച് നിൽക്കുമെന്ന് സത്യം ചെയ്തത് ഇന്ത്യൻ ഭരണഘടനയെ തൊട്ട്; സമ്മാനങ്ങൾ സ്വീകരിക്കാതെ പകരം നൽകിയത് ഗ്രാമത്തിലെ ലൈബ്രറിയിലേക്ക് 30000 രൂപയുടെ പുസ്തകങ്ങൾ; വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത് തുണിയിൽ; ഭക്ഷണം വിളമ്പിയത് സ്റ്റീൽ പാത്രത്തിലും; മാതൃകയായി രാജസ്ഥാനിൽ നിന്നൊരു വിവാഹം

പൂജാരിയോ മന്ത്രോച്ചാരണങ്ങളോ ഒന്നും ഇല്ലാതെ ഒരു വിവാഹം; ജീവിതാവസാനം വരെ ഒരുമിച്ച് നിൽക്കുമെന്ന് സത്യം ചെയ്തത് ഇന്ത്യൻ ഭരണഘടനയെ തൊട്ട്; സമ്മാനങ്ങൾ സ്വീകരിക്കാതെ പകരം നൽകിയത് ഗ്രാമത്തിലെ ലൈബ്രറിയിലേക്ക് 30000 രൂപയുടെ പുസ്തകങ്ങൾ; വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത് തുണിയിൽ; ഭക്ഷണം വിളമ്പിയത് സ്റ്റീൽ പാത്രത്തിലും; മാതൃകയായി രാജസ്ഥാനിൽ നിന്നൊരു വിവാഹം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: മതാചാരപ്രകാരം നടക്കുന്ന വിവാഹച്ചടങ്ങുകൾ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ എല്ലാ അർത്ഥത്തിലും നിയമത്തിന് പ്രാധാന്യം നൽകിയുള്ള ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചാൽ എങ്ങനെയുണ്ടാകും. രാജസ്ഥാനിൽ അങ്ങനെയൊരു വിവാഹം നടന്നു. അവിടെ പൂജാരിയോ മന്ത്രോച്ചാരണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പകരം എല്ലാത്തിനും സാക്ഷിയായി ഇന്ത്യൻ ഭരണഘടന മാത്രം. ഇന്ത്യൻ ഭരണഘടനയിൽ കൈവച്ച് ശപഥം ചെയ്തായിരുന്നു രാജസ്ഥാനിലെ ആ അപൂർവ്വ വിവാഹം നടന്നത്. വിവാഹത്തിനെത്തിയവരിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചില്ല. പകരം ഗ്രാമത്തിൽ ഒരു പൊതു ലൈബ്രറി തുടങ്ങാൻ പുസ്തകങ്ങൾ സമ്മാനിച്ചു. ഇതുമാത്രമല്ല, വിവാഹം പ്ലാസ്റ്റിക് മുക്തമായിരുന്നു. വിവാഹത്തിനെത്തിയവരെല്ലാം മടങ്ങിയത് ഇന്ത്യൻ ഭരണഘടനയുമായിട്ടാണ്.

ഹൈദരാബാദിലെ സ്വകാര്യക്കമ്പനിയിൽ ജോലി ചെയ്യുന്ന അജയ് ജാതവും ആൽവാറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കരോളി ഗ്രാമത്തിലെ ബബിതയും തമ്മിലുള്ള വിവാഹമാണ് വ്യത്യസതതകൊണ്ട് ലോകമറിഞ്ഞത്. '' അജയ്ക്കും എനിക്കും ലിംഗ സമത്വം ഉറപ്പുവരുത്താൻ യാഥാസ്ഥിതികമായ ആചാരങ്ങളെ മാറ്റിയെഴുതണമായിരുന്നു. സമൂഹത്തിന് ഞങ്ങളുടെ വിവാഹത്തിലൂടെ ഒരു സന്ദേശം നൽകാൻ ആഗ്രഹിച്ചു. ഞങ്ങളുടെ കുടുംബം ഈ ആശയം സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ മറ്റുള്ളവരും ഇത് ഏറ്റെടുത്തു. ഞങ്ങൾ മറ്റുള്ള ദമ്പതികൾക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നതെന്ന് വധു ബബിത പറഞ്ഞു.

ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കുമെന്ന് ഇരുവരും സത്യം ചെയ്തത് ഭരണഘടനയിൽ കൈവച്ചാണ്. ഭക്ഷണം വിളമ്പിയതാകട്ടെ സ്റ്റീൽ പാത്രത്തിലും കപ്പിലും. വിവാഹക്ഷണക്കത്ത് പ്രിന്റ് ചെയ്തത് തുണിയിലാണ്. 30000 രൂപയുടെ പുസ്തകങ്ങൾ ദമ്പതികൾ ലൈബ്രറിക്ക് സമ്മാനിക്കുകയും ചെയ്തു. വധു എത്തിയത് അംബേദ്കറിന്റെയും ബുദ്ധന്റെയും ചിത്രങ്ങൾ വച്ച കുതിര വണ്ടിയിലായിരുന്നു. വിവാഹത്തിന് കുതിര വണ്ടി ഉപയോഗിക്കുന്നതിന് ദളിതർ ആക്രമിക്കപ്പെടുമ്പോൾ അതിൽ തന്നെ നവവധു എത്തിയതിൽ നിരവധി പേരാണ് പ്രശംസയുമായെത്തിയത്. 2019 മെയ്യിൽ രാജസ്ഥാനിലെ ബിക്കനെറിൽ കുതിരപ്പുറത്ത് വിവാഹത്തിനെത്തിയതിന് ദളിത് വരൻ ആക്രമിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP