Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്‌സാപ്പ് കോളുകൾക്ക് 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത് ലെബനൻ; പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ജനങ്ങൾ; നികുതി ഫെയ്സ് ടൈം, ഫേസ്‌ബുക് എന്നീ ആപ്പുകളിലെ കോളുകൾക്കും

വാട്‌സാപ്പ് കോളുകൾക്ക് 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത് ലെബനൻ; പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ജനങ്ങൾ; നികുതി ഫെയ്സ് ടൈം, ഫേസ്‌ബുക് എന്നീ ആപ്പുകളിലെ കോളുകൾക്കും

മറുനാടൻ മലയാളി ബ്യൂറോ

ലെബനൻ: വാട്‌സാപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ച് ഇന്റർനെറ്റിലൂടെ വിളിക്കുന്ന കോളുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തെത്തുടർന്ന് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. രാജ്യത്തെ ടെലികോം വരുമാനം വർധിപ്പിക്കുന്നതിനായി വാട്‌സാപ്പിലും മറ്റ് ആപ്ലിക്കേഷനുകളിലും നടത്തുന്ന വോയ്സ്, വിഡിയോ കോളുകൾക്ക് ഫീസ് ചുമത്താൻ ലെബനൻ മന്ത്രിസഭ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളിൽ രാജ്യവ്യാപകമായി നടന്ന രണ്ടാമത്തെ പ്രതിഷേധത്തിൽ ആളുകൾ പ്രകോപിതരായതിനാൽ വാട്സാപ് കോളുകൾക്ക് പ്രതിദിനം 20 ശതമാനം നികുതി ചുമത്താനുള്ള പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നു.

ഫെയ്സ് ടൈം, ഫേസ്‌ബുക്, വാട്സാപ് എന്നിവ ഉൾപ്പെടുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ വഴിയുള്ള കോളുകൾക്ക് ദിവസം തോറും 20 സെന്റ് ഈടാക്കാൻ മന്ത്രിസഭ സമ്മതിച്ചതായി ഐടി ജമാൽ അൽ ജറ പറഞ്ഞു. എന്നാൽ ഇത്ര നാളും സൗജന്യ വാട്‌സാപ് കോളുകൾ ഉണ്ടായിരുന്നുവെന്നും എന്തിനാണ് രണ്ട് തവണ തങ്ങളെക്കൊണ്ട് ഇന്റർനെറ്റ് ബിൽ അടപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നത് എന്നും ചോദിച്ച് ജനങ്ങൾ രംഗത്തെത്തി. ഇത്തരത്തിൽ ഫീസ് ഈടാക്കുകയാണെങ്കിൽ 250 ദശലക്ഷം ഡോളർ വരെ വാർഷിക വരുമാനം നേടാൻ രാജ്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP