Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റീസർവേയിലെ പിഴവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 13 വർഷം; 70 സെന്റ് 63 സെന്റായി രേഖപ്പെടുത്തിയത് തിരുത്താൻ താലൂക്ക് ഓഫീസിലെത്തിയപ്പോൾ പരുഷമായ പെരുമാറ്റം; കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് വിമുക്തഭടൻ

റീസർവേയിലെ പിഴവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 13 വർഷം; 70 സെന്റ് 63 സെന്റായി രേഖപ്പെടുത്തിയത് തിരുത്താൻ താലൂക്ക് ഓഫീസിലെത്തിയപ്പോൾ പരുഷമായ പെരുമാറ്റം; കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് വിമുക്തഭടൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട : റീ സർവ്വെയിലെ പിഴവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി താലൂക്ക് ഓഫീസിലെത്തിയ വിമുക്ത ഭടൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മെഴുവേലി കാരിത്തോട്ട പള്ളി കിഴക്കേതിൽ തോമസ് വർഗ്ഗീസാണ് കോഴഞ്ചേരി താലൂക്ക് ആഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ചത്.

വെള്ളിയാഴ്‌ച്ച പകൽ 11. 30 ഓടെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ താലുക്ക് ഓഫീസിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ടയിൽ തന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് വസ്തു റി സർവ്വേയിൽ 63 സെന്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 13 ഓളം വർഷമായി തോമസ് വർഗ്ഗീസ് അപേക്ഷയുമായി റവന്യു വകുപ്പിന്റെ ഓഫീസുകൾ കയറി ഇറങ്ങുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

താലുക്ക് ആഫീസിലെ ഡെപ്യുട്ടി തഹസീൽദാർ പരുഷമായി പെരുമാറിയതോടെ തോമസ് വർഗ്ഗീസ് കൈവശം കരുതിയ ബ്ലെയ്ഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ജീവനക്കാരും പൊലീസും ചേർന്ന് ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞ് ജില്ലാ കളക്ടർ പി ബി നൂഹ് ജനറൽ ആശുപത്രിയിൽ എത്തി ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇദ്ദേഹത്തിന്റെ പരാതിയെപ്പറ്റി വിശദമായ പരിശോധന നടത്തുമെന്ന് കളക്ടർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP