Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായർ സമുദായത്തെ കൂട്ട് പിടിച്ച് പ്രതിപക്ഷം ശബരിമല വിഷയത്തിൽ ഇരട്ടത്താപ്പ് നടത്തി; പള്ളിമേടകൾ കയറി ഇറങ്ങി ഉണ്ടയില്ലാ വെടി വെച്ചതും പാളി; പ്രളയത്തിലും പകർച്ചപനിയിലും ഒറ്റക്കെട്ടായി നിന്ന നാടിനെ വർഗീയപരമായി ധ്രുവീകരിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്; വട്ടിയൂർക്കാവിൽ പ്രവർത്തകർക്ക് ആവേശമായി വി.എസിന്റെ പ്രസംഗം

നായർ സമുദായത്തെ കൂട്ട് പിടിച്ച് പ്രതിപക്ഷം ശബരിമല വിഷയത്തിൽ ഇരട്ടത്താപ്പ് നടത്തി; പള്ളിമേടകൾ കയറി ഇറങ്ങി ഉണ്ടയില്ലാ വെടി വെച്ചതും പാളി; പ്രളയത്തിലും പകർച്ചപനിയിലും ഒറ്റക്കെട്ടായി നിന്ന നാടിനെ വർഗീയപരമായി ധ്രുവീകരിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്; വട്ടിയൂർക്കാവിൽ പ്രവർത്തകർക്ക് ആവേശമായി വി.എസിന്റെ പ്രസംഗം

എം എസ് ശംഭു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തിൽ നായർ സമുദായത്തെ കൂട്ട്പിടിച്ച് യു.ഡി.എഫ് ഇടതുപക്ഷത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് തുറന്നടിച്ച് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. സാമുദായികപരമായും വർഗീയമായും ധ്രുവീകരണം നടത്തി കോൺഗ്രസ് ഭരണം കയ്യാളാൻ ശ്രമങ്ങൾ നടത്തുന്നെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർകാവ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പകർച്ചപ്പനിയടക്കം പല പ്രശ്നങ്ങളും വന്നപ്പോൾ ആരോഗ്യവകുപ്പിന്റെ ഇടപെടലോടെ കേരളം അതിനെ അതിജീവിച്ചു. മഹാപ്രളയം വന്നപ്പോഴും ഒറ്റക്കെട്ടായി കേരളത്തിലെ ജനത നേരിട്ടു. ജനങ്ങൾ നേരിട്ടിറങ്ങിയാണ് സർക്കാരിന് പിന്തുപണ നൽകിയത്. ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോരയാണ് കൊതുകിന് കൗതുകം എന്ന് പറയും പോലെയാണ് പ്രതിപക്ഷത്തിന്റെ അവസ്ഥ. നായർ സമുദായത്തെ കൂട്ട് പിടിച്ചും ശബരിമലയിലെ ഇരട്ടത്താപ്പ് തുടർന്നും പള്ളിമേടകൾ കയറിയിറങ്ങിയും ഉണ്ടയില്ലാ വെടികൾ വെയ്ക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മതേതര കാഴ്ചപ്പാടിനും വികസന മുന്നേറ്റത്തിനും അംഗീകാരം നൽകാൻ വട്ടിയൂർകാവിലെ ജനങ്ങൾ വോട്ടവകാശം ഉപയോഗപ്പെടുത്തണം. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ് വികസന മുരടിപ്പ് ഏറ്റവും കൂടുതൽ നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയരക്ഷാ പ്രവർത്തനത്തിൽ അടക്കം മുന്നിൽ നിന്ന ചെറുപ്പക്കാരനാണ് തിരുവനന്തപുരത്തിന്റെ മേയർ വി.കെ ര്രശാന്ത്. മണ്ഡലത്തിലെ വികസനത്തിന് വി.കെ പ്രശാന്തിന് വോട്ടു നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.

വ്യക്തിഹത്യകളല്ല; രാഷ്ട്രീയം പറഞ്ഞ് വിമർശിക്കണം; മുല്ലപ്പള്ളിക്കെതിരെ എ.എ റഹിം

വട്ടിയൂർകാവ് മണ്ഡലത്തിലെ ഇടത് സഥാനാർത്ഥി വി.കെ പ്രശാന്തിനെ വ്യക്തിഹത്യ നടത്തി പ്രസ്ഥാവന നടത്തിയ കെ.പി.സിയസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടി നൽകി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. വട്ടിയൂർകാവ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വി.കെ പ്രശാന്തിനെ വ്യക്തിപരമായി വിമർശിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല. വികസകാ്ര്യങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് വിമർശിക്കണം. മണ്ഡലത്തിലെ പ്രശ്നങ്ങൾ എടുത്തകാട്ടി വിമർശിക്കണം. ഇത്തരത്തിൽ വിമർശിക്കാനൊന്നും ഇല്ലാത്തതുകൊണ്ടാണ് വ്യക്തിഹത്യ നടത്തി കോൺഗ്രസ് പ്രചരണ പരിപാടികളിൽ കയ്യടി വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP