Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജസ്ഥാനിൽ ശൈശവ വിവാഹത്തിൽ നിന്നും ആറ് പെൺകുട്ടികളെ രക്ഷിച്ച് ഹോളണ്ടുകാരി; 24കാരിയായ ജൈറ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തക; രക്ഷിച്ചത് നത് സമുദായത്തിൽപ്പെട്ട പെൺകുട്ടികള

രാജസ്ഥാനിൽ ശൈശവ വിവാഹത്തിൽ നിന്നും ആറ് പെൺകുട്ടികളെ രക്ഷിച്ച് ഹോളണ്ടുകാരി; 24കാരിയായ ജൈറ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തക; രക്ഷിച്ചത് നത് സമുദായത്തിൽപ്പെട്ട പെൺകുട്ടികള

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ; ശൈശവ വിവാഹത്തിൽ നിന്നും ആറ് പെൺകുട്ടികളെ രക്ഷിച്ചത് ഹോളണ്ടിൽ നിന്നെത്തിയ വിദ്യാർത്ഥി. രാജസ്ഥാനിലാണ് പുഷ്‌കറിലെ നത് സമുദായത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ ശ്രമിക്കുന്നതിൽ നിന്നുമാണ് അവരെ രക്ഷിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പ്രാദേശിക സന്നദ്ധ സംഘടനകളുമായി സഹകരിച്ചു വരികയാണ് ജൈറ. പുഷ്‌കറിലുള്ള സുഹൃത്തുക്കൾ വഴിയാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നതായി ജൈറയ്ക്ക് വിവരം ലഭിക്കുന്നത്.

ഹോളണ്ടുകാരിയായ ജൈറയാണ് ശൈശവ വിവാഹത്തിൽ നിന്ന് കുട്ടികളെ രക്ഷിച്ചത്. 24 കാരിയായ ജൈറ സ്ഥിരമായി രാജസ്ഥാൻ സന്ദർശിക്കാറുണ്ട്. 2016 മുതൽ 16 തവണ അവർ രാജസ്ഥാനിൽ വന്നിട്ടുണ്ട്.ഇതനുസരിച്ച് ഉടൻ തന്നെ അവർ ഇന്ത്യയിലെ ബാലാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്ന് സംഘടന സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പുഷ്‌കർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോക്കൽ പൊലീസിനെ അറിയിച്ചു. ലഭിച്ച വിവരം സത്യമാണെന്ന ബോധ്യത്തിൽ വിവാഹം തടയാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു പൊലീസ്.

പുഷ്‌കറിലെ കുട്ടികളുടെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് ജൈറ രാജസ്ഥാനിൽ താമസിച്ച് ഇവരെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. നത് വിഭാഗം ഭിക്ഷയാജിച്ചും ഒറ്റപ്പെട്ട ജോലികൾ ചെയ്തുമാണ് നിത്യവൃത്തി കഴിച്ചു പോരുന്നതെന്നും രക്ഷിതാക്കൾക്കോ കുട്ടികൾക്കോ സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നുമാണ് ജൈറ അവരുടെ നിരീക്ഷണത്തിലൂടെ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP