Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ലോകത്തിന് മാതൃക; ആകാശം കാൽ ചുവട്ടിലാക്കി പെൺതാരകങ്ങൾ; വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത് നാസ; സഞ്ചാരികളായ ക്രിസ്റ്റീന കോകും ജെസീക്ക മീറും രചിച്ചത് പുതു ചരിത്രം; വിജയകരമായി നടപ്പാക്കിയത് സ്‌പേസ് സ്യൂട്ട് ഇല്ലാതിരുന്നതിനാൽ മാർച്ചിൽ മാറ്റിവച്ച നടത്തം; ബഹിരാകാശ നിലയത്തിലെ പവർ കൺട്രോളറുകളിലൊന്നു മാറ്റുന്നത് ലൈവിട്ട് നാസ

ഇത് ലോകത്തിന് മാതൃക; ആകാശം കാൽ ചുവട്ടിലാക്കി പെൺതാരകങ്ങൾ; വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത് നാസ; സഞ്ചാരികളായ ക്രിസ്റ്റീന കോകും ജെസീക്ക മീറും രചിച്ചത് പുതു ചരിത്രം; വിജയകരമായി നടപ്പാക്കിയത് സ്‌പേസ് സ്യൂട്ട് ഇല്ലാതിരുന്നതിനാൽ മാർച്ചിൽ മാറ്റിവച്ച നടത്തം; ബഹിരാകാശ നിലയത്തിലെ പവർ കൺട്രോളറുകളിലൊന്നു മാറ്റുന്നത് ലൈവിട്ട് നാസ

മറുനാടൻ ഡെസ്‌ക്‌

ന്യുയോർക്ക്: ഈ നടത്തം ലോകത്തിന് പ്രചോദനവും മാതൃകയുമാണ്. വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത് നാസ. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീർ എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നു പുറത്തിറങ്ങി ചരിത്രനേട്ടത്തിലേക്കു നടന്നുകയറിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവർ കൺട്രോളർ മാറ്റിസ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിരിക്കുന്നത്. കോച്ചിന്റെ നാലാമത്തെ ബഹിരാകാശ നടത്തമാണ് ഇത്. മെയറിന്റെ ആദ്യത്തേതും.

നിലയത്തിലെ ബിസിഡിയു എന്നറിയപ്പെടുന്ന ബാറ്ററി ചാർജ്/ഡിസ്ചാർജ് യൂണിറ്റാണു മാറ്റി സ്ഥാപിച്ചത്. സൗരോർജത്തിലാണു നിലയത്തിന്റെ പ്രവർത്തനമെങ്കിലും ഭൂമിക്കു ചുറ്റുമുള്ള സഞ്ചാരത്തിനിടെ മിക്ക സമയവും സൂര്യപ്രകാശം ലഭിക്കാത്ത അവസ്ഥയുണ്ട്. അത്തരം ഘട്ടങ്ങളിലേക്കാണ് ബാറ്ററി ഉപയോഗിക്കുന്നത്. ബാറ്ററികളിലേക്കെത്തുന്ന ചാർജിനെ നിയന്ത്രിക്കുന്നത് ബിസിഡിയു ആണ്. ഇപ്പോഴുള്ള പഴയ നിക്കൽഹൈഡ്രജൻ ബാറ്ററികൾ മാറ്റി കൂടുതൽ ശേഷിയുള്ള ലിഥിയംഅയോൺ ബാറ്ററികൾ വിജയകരമായി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

പുതിയ ബാറ്ററികൾ സ്ഥാപിക്കുന്നതിനായി ഒക്ടോബർ 21 തിങ്കളാഴ്ച ഇരുവരും ചേർന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാൻ നിശ്ചയിച്ചിരുന്നു. ഇതിനിടെ പവർ കൺട്രോളറുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഒരു ബാറ്ററി പാക്ക് മാറ്റിയതിനെ തുടർന്നുണ്ടായ പ്രശ്‌നത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് നാസ അധികൃതർ പറഞ്ഞു. സ്‌പേയ്‌സ് എക്‌സിന്റെ ഡ്രാഗൺ കാർഗോ കാപ്‌സ്യൂളിൽ കേടുവന്ന ബാറ്ററി ചാർജ്/ഡിസ്ചാർജ് യൂണിറ്റ് ഭൂമിയിലെത്തിക്കും.

ഇതുവരെ 15 വനിതകൾ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം ഒരു ആൺ ബഹിരാകാശ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു. മുമ്പ് മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും യാത്രികരിലൊരാൾക്ക് പാകമായ ബഹിരാകാശ വസ്ത്രം ബഹിരാകാശ നിലയത്തിൽ ഇല്ലാതിരുന്നതിനെ തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു. ക്രിസ്റ്റീന കോച്ചും ആൻ മക്ലൈനുമാണ് അന്ന് ബഹിരാകാശ നടത്തത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ മക്ലൈൻ ഭൂമിയിലേക്ക് മടങ്ങിയിരുന്നു. ഈസ്റ്റേൺ ഡേലൈറ്റ് ടൈം (ഇഡിടി) വെള്ളിയാഴ്ച രാവിലെ 7.50നായിരുന്നു ഇരുവരും നിലയത്തിനു പുറത്തിറങ്ങിയത്. അഞ്ചുമണിക്കൂർ നീളുന്ന ദൗത്യം നാസ ലൈവായി യൂട്യൂബിലൂടെ പ്രദർശിപ്പിക്കുന്നുണ്ട്

ഇലക്ട്രിക്കൽ എൻജിനീയറാണ് ക്രിസ്റ്റീന. നാലാം തവണ ബഹിരാകാശ നടത്തം നടത്തുന്ന ഇവരാണ് ജെസീക്കയെ നയിച്ചത്. 2020 ഫെബ്രുവരി വരെ നിലയത്തിൽ തുടർന്ന്, ഏറ്റവും കൂടുതൽ തവണ ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോർഡും ക്രിസ്റ്റീന ലക്ഷ്യമിടുന്നുണ്ട്. മറൈൻ ബയോളജിയിൽ ഡോക്ടറേറ്റുള്ള ജെസീക്കയുടെ ആദ്യ ബഹിരാകാശ നടത്തമാണിത്. 2000 മുതൽ പ്രവർത്തിക്കുന്ന ബഹിരാകാശ നിലയത്തിൽ ഇതുവരെ 221 തവണ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ബഹിരാകാശ നടത്തം പൂർത്തിയാക്കി ക്രിസ്റ്റീനയും ജെസീക്കയും ശേഖരിക്കുന്ന ബിസിഡിയു സ്‌പേസ് എക്‌സിന്റെ പേടകത്തിലേറി വൈകാതെ ഭൂമിയിലേക്കു തിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP