Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് കനത്ത മഴ; തിരുവനന്തപുരം അമ്പൂരി തൊടുമലയിൽ ഉരുൾപൊട്ടി; മണ്ണൊലിപ്പും വൻ കൃഷിനാശവും; പോത്തുണ്ടിയിലെ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി; തകർന്നത് രണ്ടുമാസം മുൻപ് ഒൻപതുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച് താൽക്കാലിക പാലം

സംസ്ഥാനത്ത് കനത്ത മഴ; തിരുവനന്തപുരം അമ്പൂരി തൊടുമലയിൽ ഉരുൾപൊട്ടി; മണ്ണൊലിപ്പും വൻ കൃഷിനാശവും; പോത്തുണ്ടിയിലെ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി; തകർന്നത് രണ്ടുമാസം മുൻപ് ഒൻപതുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച് താൽക്കാലിക പാലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; തുലാവർഷം ശക്തിപ്രാപിച്ചതോട സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴ.പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രി പത്തിന് 15 സെ.മീ. ഉയർത്തും. കൽപ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം അമ്പൂരി തൊടുമലയിൽ ഉരുൾപൊട്ടി. വൈകിട്ട് നാലുമണിയോടെയാണ് തൊടുമല ഓറഞ്ചുകാട്ടിൽ ഉരുൾപൊട്ടിയത്.

ആളപായമില്ലെങ്കിലും മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വൻ കൃഷിനാശമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോരത്ത് കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയിലെ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം രണ്ടുമാസം മുൻപാണ് ഒൻപതുലക്ഷം രൂപ ചെലവിൽ താൽക്കാലിക പാലം നിർമ്മിച്ചത്. മേഖലയിലെ റോഡുകൾക്കും കേടുപാടുണ്ടായി.

വനമേഖലയിൽ ഉരുൾപ്പൊട്ടിയതായി സംശയമുണ്ട്. തൃശൂരിൽ അതിരപ്പിള്ളി, മലക്കപ്പാറ മേഖലയിൽ കനത്തമഴ തുടരുന്നതിനാൽ ചാലക്കുടിഅതിരപ്പിള്ളി പാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പല മലയോര പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. രാത്രി യാത്ര ഒഴിവാക്കണമെന്നും മലയോര പ്രദേശങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP