Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാർജയിൽ ഡസർട്ട് സഫാരിക്കിടയിൽ അപകടം വാഹനം മറിഞ്ഞു; മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു; വാഹനം ഓടിച്ചിരുന്നയാൾക്കു ഒപ്പം യാത്ര ചെയ്ത കൂട്ടുകാരനും പരിക്കേറ്റു; അപകടം സുഹൃത്തുക്കളുടെ ആഘോഷ യാത്രക്കിടെ

ഷാർജയിൽ ഡസർട്ട് സഫാരിക്കിടയിൽ അപകടം വാഹനം മറിഞ്ഞു; മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു; വാഹനം ഓടിച്ചിരുന്നയാൾക്കു ഒപ്പം യാത്ര ചെയ്ത കൂട്ടുകാരനും പരിക്കേറ്റു; അപകടം സുഹൃത്തുക്കളുടെ ആഘോഷ യാത്രക്കിടെ

സ്വന്തം ലേഖകൻ

ദുബായ്: മരുഭൂമിയിലെ വിനോദമായ ഡസർട്ട് സഫാരിക്കിടയിൽ വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് മരിച്ചു. പെരിന്തൽമണ്ണ കിഴിശ്ശേരി കക്കൂത്ത് സ്വദേശി ഷബാബ് (38), സൗദിയിൽ നിന്ന് ദുബായിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി നസീം പുഴക്കൽ എന്നിവരാണ് മരിച്ചത്.

ഷാർജ മദാമിൽ വച്ചായിരുന്നു അപകടം. ദുബായിൽ ഒരു സോഫ്റ്റ് വെയർ സ്ഥാപനത്തിന്റെ പാർട്ണറാണ് ഷബാബ്. സൗദിയിലെ റിയാദിൽ നിന്ന് സന്ദർശക വിസയിലെത്തിയ നസീമിനൊപ്പം ഡസർട്ട് സഫാരിക്ക് പോയതായിരുന്നു ഷബാബ്.

വാഹനം വാടകക്ക് എടുത്താണ് ഇവർ സഫാരിക്ക് പോയത്. വാഹനം ഓടിച്ചിരുന്ന ഹാറൂണിനും കൂട്ടുകാരൻ റിഗോ തോമസിനും അപകടത്തിൽ ചെറിയ പരിക്കേറ്റു. പരിക്കേറ്റവരെ ദൈദ് ആശുപത്രിയിലേക്ക് മാറ്റി.

പെരിന്തൽ മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാൻ കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ഷബാബ്. ഭാര്യ: ഫാത്തിമ നംറീന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP