Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിൽ ചൂട് കത്തിപ്പടരുന്നു; ചന്തകളിലും തെരുവുകളിലും വരെ കൂറ്റർ എയർകൂളർ ഫാനുകൾ; റോഡുകൾ നീല പെയിന്റടിച്ച് തണുപ്പ് നിയന്ത്രിക്കുന്നു; അസാധാരണമായ ചൂടിനെ നേരിടാൻ ഒരു അറബ് രാജ്യം ശ്രമിക്കുന്നത് ഇങ്ങനെ

ഖത്തറിൽ ചൂട് കത്തിപ്പടരുന്നു; ചന്തകളിലും തെരുവുകളിലും വരെ കൂറ്റർ എയർകൂളർ ഫാനുകൾ; റോഡുകൾ നീല പെയിന്റടിച്ച് തണുപ്പ് നിയന്ത്രിക്കുന്നു; അസാധാരണമായ ചൂടിനെ നേരിടാൻ ഒരു അറബ് രാജ്യം ശ്രമിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ദോഹ: ഈ സമ്മറിൽ ഖത്തർ ഒരു വറചട്ടിക്ക് സമാനമായിത്തീർന്നിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഇവിടെ നിലവിലെ താപനില അസഹനീയമായ 46 ഡിഗ്രി സെൽഷ്യസായാണ് ഉയർന്നിരിക്കുന്നത്. രാജ്യമാകമാനം ഇത്തരത്തിൽ അസാധാരണമായ ചൂട് കത്തിപ്പടരുന്ന സാഹചര്യത്തിൽ ചന്തകളിലും തെരുവുകളിലും വരെ കൂറ്റർ എയർകൂളർ ഫാനുകളാണ് അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ റോഡുകൾ നീളെ പെയിന്റടിച്ച് തണുപ്പ് നിയന്ത്രിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. അസാധാരണമായ ചൂടിനെ നേരിടാൻ ഒരു അറബ് രാജ്യം ശ്രമിക്കുന്നത് ഇത്തരത്തിലാണ്.

കടുത്ത ചൂട് പരിധി വിട്ടുയർന്നിരിക്കുന്നതിനാൽ ഇവിടെ നടക്കേണ്ടിയിരുന്ന 2022 വേൾഡ് കപ്പ് വിന്റർ കാലത്തേക്ക് മാറ്റി വച്ച് കഴിഞ്ഞു. കഴിഞ്ഞ വർഷം മുതൽ തന്നെ ഖത്തറിൽ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ എയർകണ്ടീഷനിങ് ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ചൂട് കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നിരിക്കുന്നതിനാൽ വഴിയോരങ്ങളിലും ഔട്ട്ഡോർ ഷോപ്പിങ് മാളുകളിലും വരെ ഭീമൻ കൂളറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ ദൈനംദിനാവശ്യങ്ങൾക്കായി പുറത്തേക്ക് പോകേണ്ടി വരുന്നവരുടെ ഉഷ്ണ ദുരന്തത്തിന് ശമനം വരുത്താനാണ് അധികൃതർ തയ്യാറായിരിക്കുന്നത്.

രാജ്യത്തിന്റെ തലസ്ഥാനമായ ദോഹയിൽ പബ്ലിക്ക് വർക്ക്സ് അഥോറിറ്റി വർധിച്ച ചൂടിന് ശമനമുണ്ടാക്കുന്നതിനായി റോഡുകളിൽ നീല പെയിന്റടിക്കാൻ തുടങ്ങിയിട്ടുണ്ട്. ദോഹയിലെ ഏറ്റവും വലിയ സൂഖ് മാർക്കറ്റുകൾക്കരികിലുള്ള അബ്ദുള്ളാ ബിൻ ജാസിം സ്ട്രീറ്റിലെ റോഡുകളിൽ ഇത്തരത്തിൽ നീല പെയിന്റടിച്ചിട്ടുണ്ട്.കറുത്ത നിറത്തിലുള്ള റോഡുകൾ സൂര്യനിൽ നിന്നും കൂടുതൽ ചൂട് വലിച്ചെടുത്ത് ചൂട് ദുസ്സഹമാക്കുമ്പോൾ നീല പെയിന്റടിച്ചാൽ ഇതിന് ശമനമുണ്ടാകും.ഇത്തരത്തിൽ 0.003 ഇഞ്ച് കട്ടിയുള്ള ബ്ലൂ കോട്ടിങ് 250 മീറ്റർ നീളമുള്ള റോഡ് ഭാഗത്ത് അടിച്ചുള്ള പരീക്ഷണം 18 മാസം നീണ്ട കാലയളവിൽ നടത്തി വിജയിച്ചതിനെ തുടർന്നാണ് ഇത് കൂടുതൽ റോഡുകളിൽ പ്രയോഗിക്കാൻ ഖത്തർ ഒരുങ്ങുന്നത്.

ചൂടിനെ പ്രതിഫലിപ്പിച്ച് പുറത്ത് കളയാനും അതിന്റെ ആഘാതം കുറയ്ക്കാനും സഹായിക്കുന്ന പ്രത്യേക ഹീറ്റ് റിഫ്ലക്ടിങ് പിഗ്മെന്റ് അടങ്ങിയ പെയിന്റാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന ഹോളോ സെറാമിക് മൈക്രോസ്ഫെയേർസ് ഇൻഫ്രാറെഡ് റേഡിയേഷനെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമാണ്. കറുത്ത റോഡ് നിലവിലെ താപനിലയെ 20 ഡിഗ്രിയിലധികം കൂടുതൽ വർധിപ്പിക്കുന്നുവെന്നും അതിനാൽ നീല പെയിന്റടിക്കുന്നതിലൂടെ ഇതിന് ശമനമുണ്ടാകുമെന്നുമാണ് എൻജിനീയറായ സാദ് അൽ ഡോസാരി വിശദീകരിക്കുന്നത്.

തണുത്ത ജലം തെരുവുകളിലേക്ക് പൈപ്പ് വഴി എത്തിച്ചതിന് ശേഷമാണ് വഴികളിൽ സ്ഥാപിച്ചിരിക്കുന്ന കൂളിങ് നോസിലുകളിലൂടെ തണുത്ത വായു പമ്പ് ചെയ്യുന്നത്.ഖത്തർ ഒരു ഉപദ്വീപായതിനാലാണ് ഇവിടെ മറ്റ് ഗൾഫ് രാജ്യങ്ങളേക്കാൾ ചൂടേറാൻ കാരണം. സാധാരണ ഗൾഫിലെ ശരാശരി ചൂട് 32 ഡിഗ്രി വരെയായിരിക്കുമ്പോഴാണ് ഖത്തറിൽ ഇതിലുമധികം ചൂട് അനുഭവപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP