Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികച്ച ബൗളിങിലൂടെ തുടങ്ങിയിട്ടും ഇന്ത്യയെ പിടിച്ചുകെട്ടാനാകാതെ സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാം സെഞ്ച്വറിയുടെ കരുത്തിൽ രോഹിത് ശർമ്മ; ഉറച്ച പിന്തുണയുമായി ഉപനായകൻ റഹാനെയും സെഞ്ച്വറിയിലേക്ക്; മുംബൈ താരങ്ങളുടെ ബാറ്റിങ് വിരുന്നിനിടെ രസംകൊല്ലിയായി വെളിച്ചക്കുറവും മഴയും; ഒന്നാം ദിനം കളി നേരത്തെ നിർത്തുമ്പോൾ റാഞ്ചിയിലും ഇന്ത്യൻ മുന്നേറ്റം

മികച്ച ബൗളിങിലൂടെ തുടങ്ങിയിട്ടും ഇന്ത്യയെ പിടിച്ചുകെട്ടാനാകാതെ സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാം സെഞ്ച്വറിയുടെ കരുത്തിൽ രോഹിത് ശർമ്മ; ഉറച്ച പിന്തുണയുമായി ഉപനായകൻ റഹാനെയും സെഞ്ച്വറിയിലേക്ക്; മുംബൈ താരങ്ങളുടെ ബാറ്റിങ് വിരുന്നിനിടെ രസംകൊല്ലിയായി വെളിച്ചക്കുറവും മഴയും; ഒന്നാം ദിനം കളി നേരത്തെ നിർത്തുമ്പോൾ റാഞ്ചിയിലും ഇന്ത്യൻ മുന്നേറ്റം

സ്പോർട്സ് ഡെസ്‌ക്‌

റാഞ്ചി: ഇന്ത്യ സൗത്താഫ്രിക്ക മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി മഴ കാരണം നേരത്തെ നിർത്തി. 58 ഓവറുകളാണ് ഒന്നാം ദിവസം റെിഞ്ഞത്. ചായക്ക് ശേഷം കളി ആരംഭിച്ചതിന് പിന്നാലെ മഴയെത്തുകയായിരുന്നു. രോഹിത് ശർമ്മ 117*(164) ഉപനായകൻ അജിങ്ക്യ റഹാനെ 83(135) എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളുടെ ബലത്തിൽ 58 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 224 എന്ന സ്‌കോറിലാണ് ഇന്ത്യ. വെളിച്ചക്കുറവ് കാരണം കളി നിർത്തിയതിന് പിന്നാലെ മഴയും എത്തുകയായിരുന്നു.

തുടക്കത്തില തകർച്ചയ്ക്ക് ശേഷം രോഹിത് റഹാനെ സഖ്യം തിരിച്ചടിച്ചതോടെ റാഞ്ചി ടെസ്റ്റിലും പിടിമുറുക്കുകയായിരുന്നു ഇന്ത്യ. ആദ്യ സെഷനിൽ 39ന് 3 എന്ന നിലയിൽ തകർച്ചയെ ഉറ്റ് നോക്കിയ ഇന്ത്യയെ തകർപ്പൻ സെഞ്ച്വറിയിലൂടെ രോഹിത് ശർമ്മ അർധ സെഞ്ച്വറി നേടിയ അജിങ്ക്യ റഹാനെ എന്നിവർ ചേർന്ന് നാലാം വിക്കറ്റിൽ ഇതുവരെ നേടിയ 185 റൺസ് കൂട്ടുകെട്ട് ശക്തമായ നിലയിലേക്ക് നയിക്കുകയാണ്. ചായ സമയത്ത് കളി നിർത്തുമ്പോൾ 52 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 എന്ന നിലയിലാണ് ഇന്ത്യ. സൗത്താഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ രണ്ടും ആന്റിച്ച് നോർട്ടെ ഒരു വിക്കറ്റു വീഴ്‌ത്തി.

ഈ പരമ്പരയിലെ തന്റെ മൂന്നാമത്തെയും കരിയറിലെ ആറാമത്തെയും സെഞ്ച്വറിയാണ് റാഞ്ചിയിൽ രോഹിത് കുറിച്ചത്. 149 പന്തുകൾ നേരിട്ട താരം ഇതുവരെ 14 ഫോറും നാല് സിക്സും പായിച്ചു. നേരത്തെ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ രോഹിത് രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയിരുന്നു. മറുവശത്ത് രോഹിത്തിന് നല്ല് പിന്തുണ നൽകുന്ന റഹാനെ 11 ഫോറും ഒരു സിക്സും പായിച്ചാണ് 84 റൺസ് നേടി പുറത്താകാതെ നിൽക്കുന്നത്

ഒന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 എന്ന നിലയിലായിരുന്നു ഇന്ത്യ. പരമ്പരയിൽ ആദ്യമായിട്ടാണ് ഇന്ത്യൻ മുൻനിരയ്ക്ക് സൗത്താഫ്രിക്കൻ ബൗളർമാർ വെല്ലുവിളി ഉയർത്തുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർ മായങ്ക് അഗർലവാൾ 10(19), ചെതേശ്വർ പുജാര 0(9), വിരാട് കോലി 12(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടോസ് നേടി ബാറ്റിഭ് ആരംഭിച്ച ഇന്ത്യയെ വിറപ്പിച്ചായിരുന്നു കാഗിസോ റബാഡ, ആന്റിച്ച് നോർട്ടേ സഖ്യം ബൗൾ ചെയ്തത്. സ്‌കോർ 12ൽ എത്തിയപ്പോൾ റബാഡ മായങ്കിനെ മടക്കി. സ്‌കോർ ബോർഡിൽ നാല് റൺസ് കൂടി എത്തിയപ്പോൾ മൂന്നാമനായി വന്ന പുജാര റബാഡയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. കഴിഞ്ഞ മത്സരത്തിലെ ഇരട്ട സെഞ്ച്വറി വീരൻ വിരാട് കോലിയെ നോർട്ടെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്ത് 39ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പിന്നീടാണ് മത്സരത്തിൽ ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുത്ത കൂട്ടുകെട്ട് പിറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP