Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ സെസ് പ്രതീക്ഷകളിൽ മങ്ങൽ; കേരളത്തിലെ മദ്യ ഉപഭോഗത്തിൽ വൻ കുറവ്! ഓഗസ്റ്റ് മാസത്തിൽ പിരിഞ്ഞുകിട്ടിയത് 83 കോടി രൂപ മാത്രം; കേരള പുനഃനിർമ്മാണത്തിനായി ലക്ഷ്യം വച്ചിരിക്കുന്നത് 2000 കോടി പ്രളയ സെസ്; ആദ്യ മാസത്തിലുണ്ടായ മങ്ങൽ വരും മാസങ്ങളിൽ മറികടക്കാനാവുമെന്ന് തോമസ് ഐസക്; രാജ്യത്തെ സാമ്പത്തികമാന്ദ്യം പ്രളയ സെസിലും പ്രകടമായെന്ന് വിലയിരുത്തൽ

പ്രളയ സെസ് പ്രതീക്ഷകളിൽ മങ്ങൽ; കേരളത്തിലെ മദ്യ ഉപഭോഗത്തിൽ വൻ കുറവ്! ഓഗസ്റ്റ് മാസത്തിൽ പിരിഞ്ഞുകിട്ടിയത് 83 കോടി രൂപ മാത്രം; കേരള പുനഃനിർമ്മാണത്തിനായി ലക്ഷ്യം വച്ചിരിക്കുന്നത് 2000 കോടി പ്രളയ സെസ്; ആദ്യ മാസത്തിലുണ്ടായ മങ്ങൽ വരും മാസങ്ങളിൽ മറികടക്കാനാവുമെന്ന് തോമസ് ഐസക്; രാജ്യത്തെ സാമ്പത്തികമാന്ദ്യം പ്രളയ സെസിലും പ്രകടമായെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയ പൂനഃനിർമ്മാണത്തിനായി പ്രളയ സെസിൽ കേരളം വലിയ പ്രതീക്ഷയായിരുന്നു പുലർത്തിയിരുന്നത്. എന്നാൽ അതിൽ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം. കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി നടപ്പിലാക്കിയ പ്രളയ സെസിന്റെ ആദ്യ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ആശാവഹമല്ലെന്നാണ് വിവരം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കേരള സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയത്. 83 കോടി രൂപ മാത്രമാണ് ഈ ഇനത്തിൽ ഓഗസ്റ്റ് മാസത്തിൽ പിരിഞ്ഞുകിട്ടിയത്. കേരളത്തിന്റെ പുനഃനിർമ്മാണത്തിനായി 2000 കോടി പ്രളയ സെസിലൂടെ പിരിക്കാനാണ് ജി എസ് ടി കൗൺസിൽ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഈ സാഹചര്യത്തിൽ പ്രളയ പുനഃനിർമ്മാണം അവതാളത്തിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇക്കുറി 7834.75 കോടി രൂപയാണ് മദ്യ-ത്തിലൂടെയും ഇന്ധനത്തിലൂടെയും കേരളത്തിന് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇക്കാലയളവിലെ വരുമാനം 8395.64 കോടി രൂപ ലഭിച്ചിരുന്നിടത്താണ് ഈ ഇടിവുണ്ടായത്. മാന്ദ്യകാലത്ത് ജനങ്ങൾ പണം ചിലവഴിക്കുന്നതിന് മടികാട്ടുകയാണെന്ന് തോമസ് ഐസക്ക് ചൂണ്ടികാട്ടി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളും നികുതി പിരിവിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയ സെസിൽ ആദ്യ മാസത്തിലുണ്ടായ മങ്ങൽ വരും മാസങ്ങളിൽ മാറുമെന്ന പ്രതീക്ഷയാണ് ധനമന്ത്രി തോമസ് ഐസക്ക് പങ്കുവയ്ക്കുന്നത്. രാജ്യത്തെ സാമ്പത്തികമാന്ദ്യം പ്രളയ സെസിലും പ്രകടമായെന്ന് അദ്ദേഹം വ്യക്തമാക്കിയെന്ന് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ മാസത്തെ പ്രളയ സെസ് പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തുന്നുണ്ടെന്നും ഐസക്ക് പറയുന്നു. രണ്ട് വർഷം കൊണ്ട് പ്രളയ സെസിലൂടെ 2000 കോടി പിരിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യം കേരളത്തിലെ നികുതി പിരിവിനെയും ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചിരുന്ന വളർച്ച നികുതി പിരിവിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. 20 ശതമാനം വളർച്ചയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചെറിയൊരു വളർച്ച മാത്രമാണ് നികുതി പിരിവിൽ ഉണ്ടായിട്ടുള്ളത്. പ്രളയ സെസിന്റെ കാര്യത്തിലും നികുതിയുടെ കാര്യത്തിലും വലിയ തിരിച്ചടിയാകുന്നത് മദ്യത്തിന്റെയും ഇന്ധന ഉപഭോഗത്തിന്റെയും കാര്യത്തിലുണ്ടായ ഇടിവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP