Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് മണി മുതൽ എല്ലാ പാർട്ടികളിലേയും പ്രവർത്തകർ ഒത്തുകൂടിയതുകൊട്ടിക്കലാശ വേദിയിൽ; ആടിപ്പാടിയും വാദ്യമേളങ്ങൾക്ക് ചുവടുവെച്ചും എങ്ങും ഉത്സവാന്തരീക്ഷം; സ്ഥാനാർത്ഥികൾ കൂടി എത്തിയതോടെ ആവേശം ഉച്ചസ്ഥായിയിൽ; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെ ആവേശത്തെരുവുകൾ തീർത്ത് പ്രവർത്തകർ; കോന്നിയിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി; ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു; പലയിടത്തും വഴിയിൽ കുരുങ്ങി പൊതുജനം

മൂന്ന് മണി മുതൽ എല്ലാ പാർട്ടികളിലേയും പ്രവർത്തകർ ഒത്തുകൂടിയതുകൊട്ടിക്കലാശ വേദിയിൽ; ആടിപ്പാടിയും വാദ്യമേളങ്ങൾക്ക് ചുവടുവെച്ചും എങ്ങും ഉത്സവാന്തരീക്ഷം; സ്ഥാനാർത്ഥികൾ കൂടി എത്തിയതോടെ ആവേശം ഉച്ചസ്ഥായിയിൽ; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെ ആവേശത്തെരുവുകൾ തീർത്ത് പ്രവർത്തകർ; കോന്നിയിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി; ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു; പലയിടത്തും വഴിയിൽ കുരുങ്ങി പൊതുജനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി ഒരു പകലിന്റെ നിശബ്ദ പ്രചാരണങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ഒക്‌റ്റോബർ 21ന് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങൾ വിധിയെഴുതും അവസാന ഒന്നര വർഷക്കാലയളവിൽ ആരായിരിക്കണം തങ്ങളുടെ ജനപ്രതിനിധിയെന്ന്. ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ച് മണ്ഡലങ്ങളിലേയും പ്രവർത്തകർ അതാത് മണ്ഡലങ്ങളിൽ കൊട്ടിക്കലാശം നടക്കുന്നസ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പ്രവർത്തകരെ ആവേശത്തിലാഴ്‌ത്തിയാണ് കൊട്ടിക്കലാശം നടന്നത്.

ഓരോ മണ്ഡലത്തിലും കൊട്ടിക്കലാശവേദിയിലേക്ക് സ്ഥാനാർത്ഥികൾ കൂടി എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. വാദ്യ മേളങ്ങളുടേയും മുദ്രാവാക്യം വിളികളുടെയും ആവേശത്തിലായിരുന്നു പ്രവർത്തകർ. പല സ്ഥലങ്ങളിലും മൂന്ന് മണി മുതൽ തന്നെ മൂന്ന് പാർട്ടികളുടേയും പ്രവർത്തകർ നിരത്ത് കീഴടക്കിയിരുന്നു. ഗതാഗതം പലയിടത്തും സ്തംഭിച്ചപ്പോൾ ജനം പല സ്ഥലങ്ങളിലും പെരുവഴിയിലായി. തിരക്കും ഗതാഗതവും നിയന്ത്രിക്കാൻ പൊലീസ് വളരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് അഞ്ച് മണ്ഡലങ്ങളിലും കണ്ടത്.

കോന്നിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം. യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. യുഡിഎഫ് നേതാക്കൾ ഉടൻതന്നെ വിഷയത്തിൽ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങുന്നത്. പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. കെ.യു. ജനീഷ്‌കുമാർ എൽഡിഎഫ് സ്ഥാനാർഥും കെ. സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയുമാണ്.വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ ആയിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകർ പേരൂർക്കടയിലും വട്ടിയൂർക്കാവ് ജംഗ്ഷനിലും വലിയവിള ജംഗ്ഷനിലും ആവേശത്തിൽ ആയെങ്കിലും പെരുവഴിയിൽ ആയത് സാധാരണക്കാർ. മണിക്കൂറുകൾ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ കുരുങ്ങിക്കിടന്ന അവസ്ഥയാണ്.

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്ത് ലോക്‌സഭയിലേറ്റ തോൽവിയുടെ ക്ഷീണം മാറി പുതു ജീവനോടെയാണ് ഇടത്പക്ഷം പ്രവർത്തനങ്ങളിൽ സജീവമായത്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. നാളെ ഒരു ദിവസം അവസാന വട്ട മാസ് സ്‌ക്വാഡുകൾ പ്രവർത്തനത്തിനിറങ്ങും. 2021ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനൽ ആയിട്ടാണ് പലരും മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. മൂന്ന് മുന്നണികളും പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് റോഡ് ഷോകൾ ഉൾപ്പടെ സംഘടിപ്പിച്ചത്.

24ന് ഫലം പുറത്തു വരും. തിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, കോന്നി, അരൂർ, വട്ടിയൂർക്കാവ്, എറണാകുളം നിയമസഭാ മണ്ഡലങ്ങൾ വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത്രയും നിയമസഭാ മണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം പ്രചാരണത്തിലും പ്രതിഫലിച്ചു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ േനതൃത്വവും പ്രവർത്തകരും അഞ്ചു മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു. മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ പിബി അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ബാക്കി മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരായ യുഡിഎഫിന്റെ കെ മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരും ഇടത്പക്ഷത്തിന്റെ എഎം ആരിഫ് ആലപ്പുഴയിൽ നിന്നും വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP