Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതുവരെ കുത്തകയായി കൊണ്ട് നടന്ന കോന്നിയിൽ കോൺഗ്രസിന് അടിപതറുമ്പോൾ വമ്പൻ മികവ് നിലനിർത്തിയ അരൂരിൽ സിപിഎമ്മിനും കാലിടറും; എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും മഞ്ചേശ്വരത്തോ വട്ടിയൂർക്കാവിലോ ഒന്നും ചെയ്യാൻ ബിജെപിക്കും ആവില്ല; ഇപ്പോൾ നടക്കുന്നത് ജാതി-രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ചെഴുതി കേരളത്തിൽ മാറ്റത്തിന് തുടക്കം കുറിക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ്:- ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഇതുവരെ കുത്തകയായി കൊണ്ട് നടന്ന കോന്നിയിൽ കോൺഗ്രസിന് അടിപതറുമ്പോൾ വമ്പൻ മികവ് നിലനിർത്തിയ അരൂരിൽ സിപിഎമ്മിനും കാലിടറും; എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും മഞ്ചേശ്വരത്തോ വട്ടിയൂർക്കാവിലോ ഒന്നും ചെയ്യാൻ ബിജെപിക്കും ആവില്ല; ഇപ്പോൾ നടക്കുന്നത് ജാതി-രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ചെഴുതി കേരളത്തിൽ മാറ്റത്തിന് തുടക്കം കുറിക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ്:- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തെരഞ്ഞെടുപ്പിൽ ആവേശത്തോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകരും വായനക്കാരും മറുനാടന്റെ സർവ്വേ ഫലത്തെ കാത്തിരിക്കുന്നത്. മറുനാടനോട് ശത്രുതയുള്ള പാർട്ടി പ്രവർത്തകർ പോലും മറുനാടൻ ശരി പറയും എന്നുള്ളതുകൊണ്ട് അവരും സർവ്വേയ്ക്കായി കാത്തിരിക്കുന്നു. സിപിഎമ്മിന് എതിരാണ് എന്ന് പറയുന്നവർക്കും അറിയാം മറുനാടൻ പറയുന്നത് ശരിയാണ് എന്ന്. ഇക്കുറിയും കേരളത്തിലെ ജനങ്ങൾ ആകാംഷയോടെ കാത്തിരുന്നത് മറുനാടന്റെ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ്. ഇന്നലെ ഞങ്ങൾ ആ ഫലം പുറത്ത് വിട്ടത്. മറുനാടൻ ഞങ്ഹളുടെ പ്രേക്ഷകരോട് പറഞ്ഞത് രണ്ട് മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വിജയിക്കുമ്പോൾ ഒരിടത്ത് തുല്യ സാധ്യത എന്നാണ്.

ഞങ്ങളുടെ സർവ്വേ അനുസരിച്ച മഞ്ചേശ്വരവും എറണാകുളവും യുഡിഎഫിന് ലഭിക്കുമ്പോൾ കോന്നിയും വട്ടിയൂർക്കാവും ഇടത്പക്ഷത്തിന് ലഭിക്കും. അരൂരിൽ ഇപ്പോൾ ഇടത്പക്ഷത്തിന്റഎ സിറ്റിങ് സീറ്റിൽ രണ്ട് മുന്നണികൾക്കും ഒരുപോലെ തന്നെയാണ് സാധ്യതകൾ എന്നാണ്. ഈ കണ്ടെത്തലുകൾക്ക ഒപ്പം ചർച്ച ചെയ്യേണ്ട ചില ഘടകങ്ങൾ കൂടി ഉണ്ട്. എന്താണ് കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ പലപ്പോഴും കരുതും കേരളം സജീവമായി രാഷ്ട്രീയ ബോധമുള്ളവരാണ്. അവർ അഭിലാഷങ്ങൾക്കും ആശകൾക്കും ആശയങ്ങൾക്കും അനുസരിച്ച് മാറുന്നു. അഞ്ച് വർഷം കൂടുമ്പോൾ രമഠ് മുന്നണികളെ മാറി മാറി ഭരിക്കാൻ അനുവദിക്കുന്ന ഒരു ജനത. എന്നാൽ ഈ തെരഞ്ഞെടുപ്പ് അങ്ങനെ അല്ല. ഞങ്ങളുടെ സർവ്വേ ഫലം നൽകുന്ന സൂചന ഇവിടെ വലിയ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നു എന്ന് തന്നെയാണ്.

ഏതാനം മാസങ്ങൾക്ക് മുൻപ് ഇവിടെ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പ നടന്നപ്പോൾ ഇവിടെ യുഡിെഫ് അനുകൂല തരംഗവും ഇടത് വിരുദ്ധ തരംഗവും ആഞ്ഞ് വീശിയെങ്കിൽ ഇപ്പോൾ അങ്ങനെ ഒരു തരംഗം ഇല്ല എന്നാണ്. അഥവ അങ്ങനെ ഒരു തരംഗം ഉണ്ടെങ്കിൽ അത് ഇടത്പക്ഷത്തിന് അനുകൂലമായ തരംഗമാണ്. പക്ഷേ ശ്രദ്ധേയമായ കാര്യം മുപ്പതിനായിരത്തിൽ അധികം വോട്ടിന് വിജയിച്ച മൂന്ന് മണ്ഡലങ്ങളിൽ. അതായത് കോന്നി, എറണാകുളം അരൂർ. രണ്ടിടത്ത് മുന്നണികൾ അട്ടിമറി വിജയം നേടാനുള്ള സാധ്യതയാണ്.

കോന്നിയിലേക്ക് നോക്കിയാൽ അവിടെ ഇടത് സ്ഥാനാർത്ഥി അട്ടിമറി ജയം നേടിയേക്കാം. എറണാകുളത്ത് സിറ്റിങ് സീറ്റ് നിലനിർത്തുമെങ്കിലും ഭൂരിപക്ഷം നന്നായി തന്നെ കുറയും. ഇത് തന്നെയാണ് അരൂരിൽ ഇടത് പക്ഷത്തിന്റെ അവസ്ഥയും. ഇരു മുന്നണികൾക്കും ഒപ്പത്തിനൊപ്പമാണ് സാധ്യത. ഇത്തരത്തിൽ എല്ലാ മുന്നണികളും പ്രശ്‌നങ്ങൾ നേരിടും എന്നാണ് മനസ്സിലാക്കുന്നത്. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയുന്നില്ല. അവർ രണ്ടിടത്തും രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഓടിക്കയറും എന്ന് കരുതുന്നു എങ്കിലും ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പോയാൽ പോലും അത്ഭുതമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP