Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിൽ സഹപാഠികൾ കളിയാക്കുന്നുവെന്ന് വിദ്യാർത്ഥികൾ; ജോലി സ്ഥലത്ത് സഹപ്രവർത്തകർ കളിയാക്കുന്നുവെന്ന് മുതിർന്നവർ; ജംഗ്ഷന്റെ പേര് പറഞ്ഞു ടിക്കറ്റ് എടുക്കിന്നില്ലെന്ന് ബസ് ജീവനക്കാരും; 'ജോളി'യെ കൊണ്ടു പൊറുതിമുട്ടി കൊല്ലം ഇരവിപുരം-മയ്യനാട് റോഡിൽലെ നാട്ടുകാർ; 'ജോളി' ജംഗ്ഷന്റെ പേരുമാറ്റാൻ ആലോചന

സ്‌കൂളിൽ സഹപാഠികൾ കളിയാക്കുന്നുവെന്ന് വിദ്യാർത്ഥികൾ; ജോലി സ്ഥലത്ത് സഹപ്രവർത്തകർ കളിയാക്കുന്നുവെന്ന് മുതിർന്നവർ; ജംഗ്ഷന്റെ പേര് പറഞ്ഞു ടിക്കറ്റ് എടുക്കിന്നില്ലെന്ന് ബസ് ജീവനക്കാരും; 'ജോളി'യെ കൊണ്ടു പൊറുതിമുട്ടി കൊല്ലം ഇരവിപുരം-മയ്യനാട് റോഡിൽലെ നാട്ടുകാർ; 'ജോളി' ജംഗ്ഷന്റെ പേരുമാറ്റാൻ ആലോചന

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോളി എന്ന പേര് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട്. രാവിലെ പത്രമെടുത്താലും ടിവി ഓൺ ചെയ്ത് ന്യൂസ് ചാനൽ വച്ചാലും സോഷ്യൽ മീഡിയയും ജോളി തന്നെയാണ് ചർച്ച. ഇനിയിപ്പോ ട്രോളുകളുടെ കാര്യമെടുത്താലും അവിടെയുമുണ്ട് സയ്‌നൈഡ് ജോളി ചേച്ചിയുടെ കഥ. 

ഭർത്താവിനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ജോളി കാരണം നാണക്കേടുണ്ടായിരിക്കുന്നത് കുടുംബക്കാർക്ക് മാത്രമല്ല, ജോളിയെന്ന സ്ത്രീയെ മാധ്യമങ്ങളിലൂടെയല്ലാതെ പരിചയം പോലുമില്ലാത്ത കൊല്ലം ജില്ലയിലെ ഒരുകൂട്ടം ആളുകൾക്കും കൂടിയാണ്. അവർ പുലരുന്നതു തൊട്ട് ഇരുട്ടും വരെ പരിഹാസങ്ങൾ പാത്രമാവുകയാണ്. അതും കേരളത്തെ ഇളക്കി മറിച്ച ജോളിയുടെ പേരിൽ.

കൊല്ലം ജില്ലയിലെ ഇരവിപുരം-മയ്യനാട് റോഡിൽ ജോളി എന്ന പേരുള്ള ഒരു ജംഗ്ഷനുണ്ട്. കൂടത്തായി കൊലപാതകം വാർത്തകളിൽ നിറഞ്ഞതിന് തൊട്ടുപിന്നാലെ ആരോ 'ജോളി ജംഗ്ഷൻ' എന്ന ബോർഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വളരെപ്പെട്ടെന്ന് തന്നെ സംഭവം വൈറലായി.ഇതോടെ ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നാണക്കേട് ഉണ്ടായിരിക്കുകയാണ്.

സ്‌കൂളിൽ സഹപാഠികൾ കളിയാക്കുന്നുവെന്ന് വിദ്യാർത്ഥികളും,? ജോലി സ്ഥലത്ത് സഹപ്രവർത്തകർ കളിയാക്കുന്നുവെന്ന് മുതിർന്നവരും പറയുന്നു. ആരും ഇപ്പോൾ ജോളി ജംഗ്ഷൻ എന്ന് പറഞ്ഞ് ടിക്കറ്റെടുക്കുന്നില്ലെന്ന് ബസ് ജീവനക്കാരും പറയുന്നു. ജംഗ്ഷന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP