Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രചരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിച്ചു; കെ. സുരേന്ദ്രനെതിരെ എൽ.ഡി.എഫും യു.ഡി.എഫും ജില്ലാ കളക്ടർക്ക് പരാതി നൽകി; സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന് കാട്ടി വിശ്വാസികളടെ പരാതിയും

പ്രചരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിച്ചു; കെ. സുരേന്ദ്രനെതിരെ എൽ.ഡി.എഫും യു.ഡി.എഫും ജില്ലാ കളക്ടർക്ക് പരാതി നൽകി; സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന് കാട്ടി വിശ്വാസികളടെ പരാതിയും

മറുനാടൻ ഡെസ്‌ക്‌

കോന്നി: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെതിരെ ജില്ലാകളക്ടർക്ക് പരാതി. പ്രചരണങ്ങൾക്കിടെ മതചിഹ്നങ്ങൾ ഉപയോഗിച്ചതായാണ് പരാതി. എൽ.ഡി.എഫും യു.ഡി.എഫും ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രചാരണ ഗാനത്തിൽ ഓർത്തഡോക്‌സ് സഭയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതി.

ഓർത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പൊലീത്തയുമായ കാത്തോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്റെ ഫോട്ടോയും ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെ് സഭയിലെ ഒരു പറ്റം വിശ്വാസികളും ചേർന്ന് ജില്ലാകളക്ടർക്ക് പരാതി നൽകിയത്.

കത്തോലിക്കാ സഭയുടെ പാട്ടു കുർബ്ബാനയിലും, മാർത്തോമാ, പെന്തക്കോസ് സഭകളുടെ ഗാന ശുശ്രുഷയിലും ഉപയോഗിക്കുന്ന 'ഇസ്രയേലിൻ നാഥനായി വാഴുമേക ദൈവം' എന്ന ഗാനത്തിന്റെ ഈണത്തിൽ സുരേന്ദ്രന് വേണ്ടി വരികൾ എഴുതി ചേർത്തുവെന്നു വിശാസികൾ ആരോപിച്ചു.

സഭാവ്യത്യാസമില്ലാതെ എല്ലാ വിശ്വാസികൾക്കിടയിലും തങ്ങളുടെ ആരാധനാഗാനത്തെ മോശമായി ചിത്രീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഓർത്തോഡോക്‌സ് സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി ഉപയോഗിച്ചത് നിയമപരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസികൾ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

ഓർത്തോഡോക്‌സ് സഭയുടെ അധ്യക്ഷൻ ബാവാതിരുമേനിയുടെ ഫോട്ടോയും ചിഹ്നങ്ങളും ഉപയോഗിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റു അംഗം ടി എൻ ബാലഗോപാൽ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അനന്തഗോപൻ, സിപിഐ ജില്ലാ സെക്രട്ടറി ജയൻ എന്നിവർ ഇലക്ഷൻ കമ്മീഷന് പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP