Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻ കമിങ് കോളുകൾ ലഭിക്കാൻ എല്ലാ മാസവും റീചാർജ് ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയതോടെ പണി കിട്ടിയത് മുൻനിര ടെലികോം കമ്പനികൾക്ക്; വോഡഫോൺഐഡിയ കമ്പനികൾക്ക് ഒരു മാസത്തിനുള്ളിൽ നഷ്ടമായത് 49.56 ലക്ഷം വരിക്കാർ; എയർടെല്ലിന് 5.61 ലക്ഷവും; നേട്ടമുണ്ടാക്കിയത് ജിയോ മാത്രം

ഇൻ കമിങ് കോളുകൾ ലഭിക്കാൻ എല്ലാ മാസവും റീചാർജ് ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയതോടെ പണി കിട്ടിയത് മുൻനിര ടെലികോം കമ്പനികൾക്ക്; വോഡഫോൺഐഡിയ കമ്പനികൾക്ക് ഒരു മാസത്തിനുള്ളിൽ നഷ്ടമായത് 49.56 ലക്ഷം വരിക്കാർ; എയർടെല്ലിന് 5.61 ലക്ഷവും; നേട്ടമുണ്ടാക്കിയത് ജിയോ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ഇൻ കമിങ് കോളുകൾ ലഭിക്കാൻ എല്ലാ മാസവും റീചാർജ് ചെയ്യുക എന്നത് നിർബന്ധമാക്കിയതോടെ മിക്ക ടെലികോം കമ്പനികൾക്കും വൻ പണിയാണ് കിട്ടിയിരിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയതോടെ ഉപഭോക്താക്കളെല്ലാം മറ്റ് കണക്ഷൻ എടുക്കാൻ വേണ്ടി പോയി. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം ഇതോടെ വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ട്രായിയുടെ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോ മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺഐഡിയ കമ്പനികൾക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 49.56 ലക്ഷം വരിക്കാരെയാണ്. ഭാർതി എയർടെല്ലിന് 5.61 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

ഇൻ കമിങ് കോളുകൾ ലഭിക്കാൻ പ്രതിമാസ റീചാർജ് നിർബന്ധമാക്കിയത് ഉപഭോക്താക്കൾക്ക് അത്ര സ്വീകാര്യമായി തോന്നിയില്ല. കൂടാതെ ജിയോയ്ക്ക് ഇൻ കമിങ് കോളുകൾ ലഭിക്കാൻ പ്രതിമാസം റീചാർജ് ചെയ്യേണ്ടതില്ല. എന്നാൽ മറ്റു നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള ജിയോയുടെ തീരുമാനത്തിനെതിരെ വരിക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം അറിയാം.
ഐഡിയവോഡഫോൺ, എയർടെൽ, ബിഎസ്എൻഎൽ, ടാറ്റ ടെലി തുടങ്ങി കമ്പനികൾക്കാണ് വൻ തിരിച്ചടി നേരിട്ടത്. അതേസമയം, ഓഗസ്റ്റിൽ ജിയോയ്ക്ക് ലഭിച്ചത് 84.45 ലക്ഷം അധിക വരിക്കാരെയാണ്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 49.56 ലക്ഷം വരിക്കാരെയുമാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 34.82 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.83 കോടിയാണ്. എയർടെല്ലിന്റെ ആകെ വരിക്കാർ 32.79 കോടിയാണ്. വോഡഫോൺ ഐഡിയ മൊത്തം വരിക്കാർ 37.50 കോടിയാണ്. ഓഗസ്റ്റ് മാസത്തിൽ ബിഎസ്എൻഎല്ലിന് നഷ്ടമായത് 2.15 ലക്ഷം വരിക്കാരെയാണ്. ഇതോടെ ബിഎസ്എൻഎല്ലിന്റെ മൊത്തം വരിക്കാർ 11.62 കോടിയായി മാറി. ഉപഭോക്താക്കൾക്ക് സ്വീകാര്യമല്ലാത്ത പദ്ധതികളുമായി വന്നതോടെ ഇത്തരത്തിൽ പണി കിട്ടുമെന്നുള്ള കാര്യം ഉറപ്പായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP