Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ മരിച്ചത് ജോളി നൽകിയ വെള്ളം കുടിച്ച ശേഷം; പൊന്നാമറ്റത്ത് രണ്ടാനമ്മ പലതവണ ഉപദ്രവിച്ചു; അമ്മയുടെ മരണ ശേഷം നേരിട്ടത് തരംതിരിവുകളും: അമ്മയെ കൊന്നത് ജോളി തന്നെയെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് മൊഴി നൽകി സിലിയുടെ മകൻ; ജോളി കൊലപ്പെടുത്തിയ ആദ്യ ഭർത്താവിന്റെ ഫോൺ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നത് ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസൺ; ജോളിയുടെ അടുപ്പക്കാരൻ നമ്പർ സംഘടിപ്പിച്ചതിൽ ദുരൂഹത; കൂടത്തായിയിൽ കൂടുതൽ അറസ്റ്റിന് സാധ്യത

അമ്മ മരിച്ചത് ജോളി നൽകിയ വെള്ളം കുടിച്ച ശേഷം; പൊന്നാമറ്റത്ത് രണ്ടാനമ്മ പലതവണ ഉപദ്രവിച്ചു; അമ്മയുടെ മരണ ശേഷം നേരിട്ടത് തരംതിരിവുകളും: അമ്മയെ കൊന്നത് ജോളി തന്നെയെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് മൊഴി നൽകി സിലിയുടെ മകൻ; ജോളി കൊലപ്പെടുത്തിയ ആദ്യ ഭർത്താവിന്റെ ഫോൺ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നത് ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസൺ; ജോളിയുടെ അടുപ്പക്കാരൻ നമ്പർ സംഘടിപ്പിച്ചതിൽ ദുരൂഹത; കൂടത്തായിയിൽ കൂടുതൽ അറസ്റ്റിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിലിയെ കൊലപ്പെടുത്തിയതിനു പിന്നിൽ ജോളി തന്നെയെന്ന സിലിയുടെ മകന്റെ മൊഴി അന്വേഷണത്തിൽ അതിനിർണ്ണായകമാകും. ജോളി നൽകിയ വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്ന് പതിനാറുകാരനായ മകൻ പൊലീസിന് മൊഴി നൽകി. 'അമ്മയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചു. അവരിൽ നിന്നു തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടിൽ അപരിചിതനെപ്പോലെയാണു ജീവിച്ചത്.'- മകൻ പറഞ്ഞു. സിലിയുടെ മരണശേഷം അവരുടെ ഭർത്താവായിരുന്ന ഷാജു ജോളിയെ വിവാഹം ചെയ്തിരുന്നു. ഇതോടെയാണ് മകൻ പൊന്നാമറ്റം വീട്ടിലെത്തിയത്. ഈ വീട്ടിൽ അപരിചിതനെ പോലെയാണ് കഴിഞ്ഞിരുന്നതെന്നും മകൻ മൊഴി നൽകി.

സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിൽ പ്രജികുമാറിന് സയനൈഡ് നൽകിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സത്യന് സയനൈഡ് നൽകിയ വ്യക്തി അഞ്ചുമാസം മുൻപ് മരിച്ചു. ഇയാൾക്ക് സയനൈഡ് കൈവശം വെയ്ക്കുന്നതിന് ലൈസൻസ് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സർട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. ജോളി കോയമ്പത്തൂരിലേക്കു പലതവണ പോയതിന്റെ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു.

വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്ന പക്ഷം ജോളിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ജോളിയുമായി അടുത്ത ബന്ധമുള്ള ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസൺ ജോലി ചെയ്യുന്നതും കോയമ്പത്തൂരാണ്. അതുകൊണ്ടു ജോളിയുടെ കോയമ്പത്തൂർ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് ഉറപ്പിക്കേണ്ടതുണ്ട്. കോയമ്പത്തൂരിൽ പോകുമ്പോൾ, എൻ.ഐ.ടിയിൽ നിന്നു വിദ്യാർത്ഥികൾക്കൊപ്പം ടൂർ പോകുന്നുവെന്നാണ് ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നത്. ഇത് കളവാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അതിനിടെ ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നത് ജോൺസണാണെന്നും കണ്ടെത്തി. റോയിയുടെ മരണ ശേഷം ഈ നമ്പർ ജോൺസൺ സ്വന്തമാക്കുകയായിരുന്നു. ബി എസ് എൻ എൽ ബന്ധം ഉപയോഗിച്ചാണോ ഇത് ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

റോയി തോമസിന്റെ ഫോണിലേക്ക് വിളിക്കുന്നവരുടെ വിവരങ്ങൾ അറിയാനുള്ള ഗൂഢാലോചനയായും ഇതിനെ സംശയിക്കുന്നുണ്ട്. അതുകൊണ്ടാണ് വിശദ അന്വേഷണം നടത്തുന്നത്. ഔദ്യോഗിക പദവി ഇതിനായി ദുരുപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ബി എസ് എൻ എൽ അധികാരികളെ അറിയിക്കും. ഇതോടെ ജോൺസണിനെതിരെ വകുപ്പ് തല നടപടിയുണ്ടാകാൻ സാധ്യത ഏറെയാണ്. ജോളിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് സൂചന. ഇതോടെ സയനൈഡ് വാങ്ങാൻ ജോളി കോയമ്പത്തൂരിലെത്തിയതും ജോൺസണിന്റെ അറിവോടെയാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്.

കോയമ്പത്തൂരിലെ ഈ വ്യാപാരിയിൽ നിന്നു പേരാമ്പ്ര പാലേരി സ്വദേശിയായ സ്വർണപ്പണിക്കാരനാണു സയനൈഡ് വാങ്ങിയത്. ഇയാളിൽ നിന്നാണു പ്രജികുമാറിനു സയനൈഡ് ലഭിക്കുന്നത്. ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണപ്പണിക്കെന്ന പേരിലാണു പ്രജികുമാർ സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാൾ അന്വേഷണസംഘത്തിനു മൊഴി നൽകി. സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടുദിവസം മുൻപാണ് കോയമ്പത്തൂരിലെത്തിയത്. കോയമ്പത്തൂരിൽ നിന്നു സയനൈഡ് കേരളത്തിലെ സ്വർണപ്പണിക്കാരുടെ കയ്യിലെത്തുന്ന വഴികളെക്കുറിച്ച് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റിന് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. അഞ്ച് പേരുടെ മരണത്തിൽകൂടി കേസെടുത്തതോടെ ജോളിയുമായി അടുത്ത ബന്ധമുള്ളവരെയാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. റോയ് തോമസിന്റെ മരണത്തിൽ മാത്രമാണ് അന്വേഷണം ലക്ഷ്യസ്ഥാനത്തെത്തിയത്. സിലിയുടെ മരണത്തിലും ജോളിയുടെ അറസ്റ്റോടെ കൂടുതൽ പേരിലേക്ക് അന്വേഷണെമെത്തും. ഷാജു, പിതാവ് സഖറിയാസ് തുടങ്ങിയവർക്ക് കൊലപാതക പരമ്പരയിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്കൊലപാതകങ്ങളെക്കുറിച്ച് മൂവർക്കും അറിയാമായിരുന്നെന്ന് ജോളിയുടെ മൊഴിയിലുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് അറസ്റ്റിന് തടസ്സമാകുന്നത്.

സിലിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കാര്യം ജോളി അറിയിച്ചിരുന്നതായി ഷാജു മൊഴി നൽകിയിരുന്നു. ജോൺസണെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ കൊലപാതക പരമ്പരയിൽ ജോൺസന് പങ്കുള്ളതിന് തെളിവുകളൊന്നും തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. മറ്റുള്ളവരുടെ കൊലപാതകങ്ങളെക്കൂടി കേസിൽ ബന്ധിപ്പിക്കുന്നതോടെ കൂടുതൽ അറസ്റ്റിലേക്ക് കാര്യങ്ങൾ പോകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. തിങ്കളാഴ്‌ച്ച ജോളിയെ കസ്റ്റഡിയിൽ കിട്ടുകയാണെങ്കിൽ കൂടുതൽ തെളിവെടുപ്പും അനുബന്ധ അറസ്റ്റുമുണ്ടാകുമെന്നാണ് വിവരം.

ഇതിന് വേണ്ടി കൂടിയാണ് സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നൽകുന്നത്. ജോളിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനായിരിക്കും അപേക്ഷ. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്ന ജോളിയെ തെളിവെടുപ്പിനും കൊണ്ടുപോകും. പൊന്നാമറ്റം വീട്ടിലെ ആറു കൊലപാതകങ്ങളും ആറ് പൊലീസ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്.

ജോളിയെ ചോദ്യം ചെയ്യുന്നത് ക്യാമറയിൽ പകർത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോളി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇവരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP