Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലിവാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്നത് ഓൺലൈൻ പരസ്യത്തിലൂടെ; വിഴിഞ്ഞം സ്വദേശിനിയിൽ നിന്ന് തട്ടിയത് 6000 രൂപ; വിശ്വാസ്യത പിടിച്ച് പറ്റാൻ കാണിക്കുന്നത് വ്യാജ ഓഫർ ലെറ്റർ

ജോലിവാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്നത് ഓൺലൈൻ പരസ്യത്തിലൂടെ; വിഴിഞ്ഞം സ്വദേശിനിയിൽ നിന്ന് തട്ടിയത് 6000 രൂപ; വിശ്വാസ്യത പിടിച്ച് പറ്റാൻ കാണിക്കുന്നത് വ്യാജ ഓഫർ ലെറ്റർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് ജോലി നേടിത്തരാം എന്ന് പറഞ്ഞ് യുവതിയുടെ പക്കൽ നിന്ന് പണം തട്ടിയെടുത്തു. വിഴിഞ്ഞം സ്വദേശിനിയിൽ നിന്ന് 6,000 രൂപയാണ് സംഘം തട്ടിയത്. വിഴിഞ്ഞം പുലിയൂർകോണം സ്വദേശിനി ദീപയ്ക്ക് ആണ് പണം നഷ്ടമായത്. ഓൺലൈനിൽ പരസ്യം കണ്ടതിനെ തുടർന്നാണ് ദീപ ഇവരെ വിളിക്കുന്നത്. ഒരു സ്ത്രീയാണ് ഫോൺ എടുത്തത്. ഹിന്ദി ഭാഷയാണ് ഇവർ സംസാരിച്ചത്. പ്ലസ് ടുവും ഹോട്ടൽ മാനേജ്മെന്റും വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് പറഞ്ഞപ്പോൾ രജിസ്‌ട്രേഷൻ തുകയായി 1,800 അടയ്ക്കാൻ ഇവർ ആവശ്യപ്പെട്ടു. ഈ പണം അടയ്ക്കാൻ ഉത്തർപ്രദേശിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറും ഇവർക്ക് നൽകി.

ഇതിനെ തുടർന്ന് ദീപ ഒക്ടോബർ മൂന്നിന് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറി. വിശ്വാസ്യത പിടിച്ചുപറ്റാൻ മറ്റൊരാൾക്ക് ജെറ്റ് എയർവേയ്സ് കമ്പനിയിൽ ജോലിക്ക് മുന്നോടിയായി ട്രൈനിംഗിന് തെരഞ്ഞെടുത്തുവെന്ന് കാട്ടി നൽകിയ ഓഫർ ലെറ്ററും തട്ടിപ്പ് സംഘം വാട്ട്സ് അപ്പ് ചെയ്തു നൽകി. പക്ഷേ ജെറ്റ് എയർവേയ്സ് വിമാന കമ്പനി മാസങ്ങൾക്ക് മുൻപ് പൂട്ടിയതാണ്. കൂടാതെ ഇവർ അയച്ചു നൽകിയ ഓഫർ ലെറ്ററിൽ എയർ ഇന്ത്യയുടെ ലോഗോ ആണ് പതിച്ചിട്ടുള്ളതെന്നതും ഇംഗ്ലീഷിലെ ഈ ഓഫർലേറ്റർ മുഴുവനും അക്ഷരത്തെറ്റ് ആണെന്നതും ഇതിനിടയിൽ ശ്രദ്ധയിൽ പെട്ടില്ല. തൊട്ടടുത്ത ദിവസം തന്നെ ദീപയെ ഫോണിൽ ബന്ധപ്പെട്ട ഇവർ സ്പൈസ് ജെറ്റ് കമ്പനിക്കായി കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് അറിയിച്ചു. അയ്യായിരം രൂപ ഉടൻ തന്നെ അടയ്ക്കണം എന്നും ആവശ്യപ്പെട്ടു. ഇതിനായി ഇവർ മറ്റൊരു അക്കൗണ്ട് നമ്പർ ദീപയ്ക്ക് നൽകി. പറഞ്ഞതനുസരിച്ച് അയ്യായിരം രൂപ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു.

എന്നാൽ മറ്റൊരു യുവതി വിളിക്കുകയും പന്ത്രണ്ടായിരം രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെ സംശയം തോന്നി. ഇവർ നൽകിയ രണ്ടു ബാങ്ക് അക്കൗണ്ടുകളും ഉത്തർപ്രദേശിലെ ഫാറൂഖാബാദിലെ ബാങ്കുകളുടെയാണ്. ജോലി അവശ്യമില്ലായെങ്കിൽ ഈ പണം തിരികെ നൽകുമെന്നാണ് ഇവർ അറിയിച്ചിരുന്നത്. സംശയം തോന്നിയതോടെ ഇവരുടെ ഓഫീസിനെ കുറിച്ചുള്ള വിവരം ചോദിച്ച ദീപയോട് തങ്ങൾക്ക് ഓഫീസ് ഇല്ലെന്നും ഓൺലൈൻ വഴിയാണ് തങ്ങളുടെ പ്രവർത്തനമെന്നും അവർ പറഞ്ഞു. തുടർന്ന് തനിക്ക് ജോലി വേണ്ടായെന്നും അടച്ച പണം തിരികെ വേണമെന്നും ദീപ ആവശ്യപ്പെട്ടു. പക്ഷേ ആദ്യം വിളിച്ച യുവതിയെ വിളിക്കാനാണ് ഇവർ പറഞ്ഞത്. എന്നാൽ ഈ നമ്പറിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടപ്പോൾ പതിനാലു ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നാണ് അറിയിച്ചത്. പിന്നീട് ബന്ധപ്പെട്ടപ്പോഴൊന്നും ഫോൺ എടുത്തില്ലെന്നും ദീപ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP