Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെ സയനൈഡ് കൊടുത്തുകൊന്നതാണോ? ജോൺ പോൾ രണ്ടാമൻ രക്ഷപ്പെട്ടത് മാഫിയയ്ക്ക് കീഴടങ്ങിയതുകൊണ്ട്? വത്തിക്കാനെ നിയന്ത്രിക്കുന്ന കർദിനാൾമാരടങ്ങിയ വമ്പൻ മാഫിയ സംഘത്തിന്റെ ഉള്ളറക്കഥകൾ തുറന്ന് പറഞ്ഞ് പുസ്തകം

ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെ സയനൈഡ് കൊടുത്തുകൊന്നതാണോ? ജോൺ പോൾ രണ്ടാമൻ രക്ഷപ്പെട്ടത് മാഫിയയ്ക്ക് കീഴടങ്ങിയതുകൊണ്ട്? വത്തിക്കാനെ നിയന്ത്രിക്കുന്ന കർദിനാൾമാരടങ്ങിയ വമ്പൻ മാഫിയ സംഘത്തിന്റെ ഉള്ളറക്കഥകൾ തുറന്ന് പറഞ്ഞ് പുസ്തകം

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ സിറ്റിയിലെ കൊള്ളസംഘാഗങ്ങളും കർദിനാൾമാരും ഉൾപ്പെട്ട ബില്യൺ ഡോളറിന്റെ തട്ടിപ്പ് പുറത്തുകൊണ്ടു വരാൻ ശ്രമിച്ചതിന്റെ പേരിൽ ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെ സയനൈഡ് കൊടുത്തുകൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന സൂചനയേകി കൊളംബോ മാഫിയ കുടുംബത്തിലെ കുറ്റവാളികളിലൊരാളായ 69കാരൻ അന്തോണി റൈയ്മോണ്ടി രംഗത്തെത്തി.തന്റെ പുതിയ നോവലായ വെൻ ദി ബുള്ളറ്റ് ഹിറ്റ്സ് ബോണിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച സൂചനയേകിയിരിക്കുന്നത്.

വത്തിക്കാൻ സിറ്റിയിലെ കൊള്ളസംഘാഗങ്ങളും കർദിനാൾമാരും ഉൾപ്പെട്ട ബില്യൺ ഡോളറിന്റെ തട്ടിപ്പ് പുറത്തുകൊണ്ടു വരാൻ ശ്രമിച്ചതിന്റെ പേരിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് നേരെയും വധശ്രമം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം മാഫിയക്ക്ക് കീഴടങ്ങിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും നോവലിൽ സൂചനയുണ്ട്. ഇത്തരത്തിൽ ഈ മാഫിയാ സംഘത്തിന്റെ ഉള്ളറക്കഥകൾ വെളിപ്പെടുത്തുന്ന പുസ്തകമാണിത്.

1978ലായിരുന്നു താൻ ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെ കൊലപ്പെടുത്താൻ സഹായിച്ചിരുന്നതെന്നും റൈയ്മോണ്ടി വെളിപ്പെടുത്തുന്നു.വത്തിക്കാൻ ബാങ്കിലായിരുന്നു കർദിനാൾമാരും ക്രിമിനൽ സംഘാംഗങ്ങളും ഉൾപ്പെട്ട പണത്തട്ടിപ്പ് നടന്നിരുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങളെല്ലാം പുറത്ത് വിടാൻ ശ്രമിച്ചതിനുള്ള പ്രതികാരമായിട്ടാണ് ജോൺ പോൾ ഒന്നാമനെ വക വരുത്തിയിരുന്നത്. കൊക്കക്കോള പോലുള്ള അമേരിക്കൻ കമ്പനികൾക്ക് വ്യാജ സ്റ്റോക്ക് സർട്ടിഫിക്കറ്റുകൾ വിറ്റായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെ കൊലപ്പെടുത്താനായി റൈയ്മോണ്ടിയെ അയാളുടെ കസിനായ പോൾ മാർകിൻകസായിരുന്നു റിക്രൂട്ട് ചെയ്തിരുന്നത്.

ജോൺപോൾ ഒന്നാമന് കുടിക്കാനുള്ള ചായയിൽ വാലിയം കലർത്തുകയും സയനൈഡ് നൽകുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതേ കാരണത്താൽ ജോൺ പോൾ രണ്ടാമനെ വധിക്കുമെന്നും ഇതേ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ താൻ ഈ തട്ടിപ്പുകൾ വെളിപ്പെടുത്തില്ലെന്ന് രണ്ടാമൻ മാർപ്പാപ്പ സമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വധിക്കാതെ വിടുകയായിരുന്നു.ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് കുപ്രസിദ്ധ ഇറ്റാലിയൻ മാഫിയാ കുടുംബങ്ങളിലൊന്നായ കൊളംബോ കുടുംബത്തിലെ അംഗമാണ് റൈയ്മോണ്ടി.

വാടകക്കൊലകൾ, ആയുധക്കടത്ത്, തുടങ്ങിയ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ് കൊളംബോ കുടുംബം. റൈയ്മോണ്ടിയുടെ കസിനായ പോളായിരുന്നു വത്തിക്കാൻ സിറ്റിയിൽ വത്തിക്കാൻ ബാങ്ക് നടത്തിയിരുന്നത്. ഇവിടെ നടന്ന തട്ടിപ്പുകളായിരുന്നു മാർപ്പാപ്പമാർ വെളിച്ചത്തുകൊണ്ട് വരാൻ ശ്രമിച്ചിരുന്നത്. ഔപചാരികമായി ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വർക്ക്സ് ഓഫ് റിലീജിയൻസ് എന്നറിയപ്പെടുന്ന വത്തിക്കാൻ ബാങ്ക് ലോകത്തിൽ ഏറ്റവും രഹസ്യാത്മകമായിപ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP