Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫിറോസ് കുന്നുംപറമ്പിലിനെ സർക്കാരുമായി താരതമ്യം ചെയ്യുന്ന സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ നിലപാട് ക്ഷീണം ചെയ്യുക സർക്കാരിന് തന്നെ; പ്രളയപ്പിരിവിനായി മുഖ്യമന്ത്രി തന്നെ പോയിട്ടും ഒന്നും കൊടുക്കാത്തവർ ഫിറോസിന് ശതകോടികൾ നൽകുന്നത് വിശ്വാസം കൊണ്ട്; വ്യാജ വേഷം കെട്ടിയ ഡോ. മുഹമ്മദ് അഷീൽ ഫിറോസിനെ ഭീഷണിപ്പെടുത്തുന്നത് സംഘപരിവാർ ഒത്താശയോടെ

ഫിറോസ് കുന്നുംപറമ്പിലിനെ സർക്കാരുമായി താരതമ്യം ചെയ്യുന്ന സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ നിലപാട് ക്ഷീണം ചെയ്യുക സർക്കാരിന് തന്നെ; പ്രളയപ്പിരിവിനായി മുഖ്യമന്ത്രി തന്നെ പോയിട്ടും ഒന്നും കൊടുക്കാത്തവർ ഫിറോസിന് ശതകോടികൾ നൽകുന്നത് വിശ്വാസം കൊണ്ട്; വ്യാജ വേഷം കെട്ടിയ ഡോ. മുഹമ്മദ് അഷീൽ ഫിറോസിനെ ഭീഷണിപ്പെടുത്തുന്നത് സംഘപരിവാർ ഒത്താശയോടെ

ജാവേദ് പർവേഷ്

ഫിറോസ് കുന്നുംപറമ്പിലിനെതിരേ സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ നടത്തിയ ചരിത്ര പോരാട്ടം കഴിഞ്ഞെന്ന് പ്രതീക്ഷിക്കുന്നു. എഴുതേണ്ട എന്ന കരുതിയതാണ്. പക്ഷേ കേന്ദ്ര ഏജൻസി, വിദേശപ്പണം , ദേശവിരുദ്ധത, ജയിലിൽ പോകേണ്ടേ തുടങ്ങിയ ഭീഷണി കണ്ടപ്പോൾ ഇത് പറയാതിരിക്കരുത് എന്ന് കരുതി. അപ്പുറത്ത് കാക്കാമാരാകുമ്പോൾ, പ്രത്യേകിച്ച് വിദ്യാഭ്യാസമില്ലെന്ന് നിങ്ങൾ കരുതുന്നവരാകുമ്പോൾ അറിയാതെ നിങ്ങളുടെ മനസിൽ നിന്ന് വരുന്ന വിരട്ടലുകളുടെ പൊതുസ്വഭാവം ഈ കേന്ദ്ര ഏജന്‌സി ( കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്) ജയിൽ എന്നെല്ലാമാകും. എത്ര ഒളിപ്പിച്ചാലും അന്തർലീനമായ ഫ്രോഡുകൾ പുറത്തുവരും.

സുരക്ഷാ മിഷന്റെ പ്രവർത്തനം വേണ്ട രീതിയിൽ നടന്നിരുന്നെങ്കിൽ ഫിറോസിനെപ്പോലുള്ളവർക്ക് ഇവിടെ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ നടത്തേണ്ടിവരില്ലായിരുന്നു. പ്രളയപ്പിരിവിനായി മുഖ്യമന്ത്രി തന്നെപോയിട്ടും ഒന്നും കൊടുക്കാത്തവരാണ് ഫിറോസിന് ശതകോടികൾ നൽകുന്നത്. ഇത് ഈ മനുഷ്യനോടുള്ള വിശ്വാസംകൊണ്ടാണ്. ഒരു വിഡിയോയിൽ ഫിറോസിനെ സര്ക്കാർ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുന്നുണ്ട് അഷീൽ .ഒരു വ്യക്തിയെ സർക്കാറുമായി താരതമ്യം ചെയ്യുന്ന ദുരവസ്ഥ സര്ക്കാറിന് തന്നെ ക്ഷീണമാണ്.

ഫിറോസ് എന്ന പ്രതിഭാസം ആകസ്മികമായി ഉണ്ടായതാണ്. അത് അങ്ങനെ സംഭവിച്ചുപോയതാണ്. അപരസ്‌നേഹത്തിൽ നിന്നാണ് അയാളുടെ തുടക്കം. വിശ്വാസ്യതയാണ് അയാളുടെ മൂലധനം. ഒപ്പം മുസ്ലിങ്ങളുടെ നിര്ബന്ധിതദാനശീലവും( സക്കാത്തും) സ്വദഖയും. എത്രയോ പേരാണ് അയാൾ മൂലം ജീവിതത്തിലേക്ക് തിരിച്ചുവന്നത്.ശരാശരിക്ക് താഴെയുള്ള ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ഉണ്ടെങ്കില് ഫിറോസിന്റെ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും നിയമസാധുത വരും. ജയിലിൽ പോകേണ്ടേ എന്ന അഷീലിന്റെ വിരട്ട് വീട്ടിൽ കൊണ്ടുപോയി വച്ചാല് മതി. അഷീലിന്റെ ടിഎ, ഡി എയും മറ്റും സാന്പത്തിക ഇടപാടും നോക്കിയാലും കിട്ടും ജയിലില് പോകേണ്ട വക, ഒരു പക്ഷേ. ഇനി അഥവാ സഹായിക്കാനുള്ള അഭ്യർത്ഥന ബാങ്ക് അക്കൗണ്ട് വഴി പരസ്യപ്പെടുത്തിയതാണ് കേസ് എങ്കിൽ കേരളത്തിലെ സകല പത്രാധിപന്മാരും ജയിലിൽ പോകും.

മുഹമ്മദ് അഷീൽ എന്ന പേര് ആദ്യം കേൾക്കുന്നത് ഒരു തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ്. എന്‌ഡോസൾഫാൻ വിഷയത്തിലെ സ്റ്റോക്ക്‌ഹോം കണ് വന്ഷനിൽ സ്വതന്ത്രനിരീക്ഷകനായി കേരള സര്ക്കാർ ജീവനക്കാരനായ അഷീൽ പങ്കെടുക്കുന്നു. ചാനലുകളിൽ തല്‌സമയ റിപ്പോർട്ടിങ്. സർക്കാർ പണിക്കാരനായ ടിയാൻ എങ്ങനെ 'സ്വതന്ത്രനിരീക്ഷക 'നായി എന്ന കൗതുകത്തിന് നടത്തിയ അന്വേഷണം എത്തിയത് കുറേപ്പേരെ മണ്ടൻ കളിപ്പിച്ച കളിയെക്കുറിച്ച് അറിഞ്ഞാണ്. താൻ ' സ്വതന്ത്രനിരീക്ഷകനാണ് 'എന്നാണ് അഷീൽ നാടൊടുക്കും പറഞ്ഞുനടന്നിരുന്നത്. ഇക്കാര്യം ആരാഞ്ഞ എന്നോടും അദ്ദേഹം ഇത് അവകാശപ്പെട്ടു. അയാൾ കെട്ടിയ ഒരു വ്യാജ വേഷമായിരുന്നു അത്. ഒന്നാമത് സ്വതന്ത്രനിരീക്ഷകൻ എന്ന ഒരു പദവി ഇല്ല. നിരീക്ഷകൻ ഉണ്ട്. അങ്ങനെ പല നിരീക്ഷകരിൽ ഒന്ന് തണൽ എന്ന സംഘടനയിലെ ഡോ.ജയകുമാർ ആണ്.Persistent Organic Pollutants ലെ ആധികാരിക ശബ്ദങ്ങളിലൊന്ന്.

സ്റ്റോക്ക് ഹോം കൺവൻഷനിൽ വിവിധ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ പങ്കെടുക്കും. എൻ ജി ഒ കൾ പങ്കെടുക്കും. ഇന്ത്യയുടെ സംഘത്തിൽ അഷീലിനെപ്പോലെ ചെറിയ ഉദ്യോഗസ്ഥന് ഇടം ലഭിക്കില്ല. അയാൾ ഇൻവൈറ്റഡ് എൻ ജി ഒയിൽ ജോലി ചെയ്യുന്നയാളുമല്ല. പക്ഷേ ജനീവയിൽ പോയേ പറ്റൂ. അഷീൽ അന്ന് എന്‌ഡോസൾഫാൻ പുനരധിവാസവുമായി ബന്ധപ്പെട്ട് കാസർഗോട്ടോ മറ്റോ ജോലി ചെയ്യുകയാണ്. ഇത്തരം ഒരു പരിപാടി നടക്കുമ്പോൾ , അതും വിദേശത്ത് പോവാൻ പൂതി തോന്നുന്നത് സ്വാഭാവികം. ശ്രീമതി ടീച്ചറാണ് മന്ത്രി. എന് ജി ഒക്ക് ലഭിച്ച എന്ട്രി വച്ച് സർക്കാർ ജീവനക്കാരനെ കൊണ്ടുപോകാൻ തണൽ സമ്മതിച്ചതുകൊണ്ട് അവിടെ പോയയാളാണ് അഷീൽ .സർക്കാർ സംഘത്തിൽ അംഗമല്ലാത്തതുകൊണ്ട് സര്ക്കാറിന് വേണ്ടി സംസാരിക്കാൻ പറ്റില്ല. എൻ ജി ഒയുടെ പേരിൽ പോയെങ്കിലും സർക്കാർ ജീവനക്കാരനായതിനാൽ എൻ ജി ഒ എന്ന നിലയിലും സംസാരിക്കാനാവില്ല. പിന്നെ എന്തിന് അവിടെ പോയി ? ആകെപ്പാടെ കൂറ കപ്പലിൽ പോയ അവസ്ഥ. അദ്ദേഹത്തിന്റെ യാത്രാ ചെലവ് ആര് വഹിച്ചു ?എന്തിന് ടിയാൻ വ്യാജവേഷം കെട്ടി പോയി? വരാന്തയിലും ഹാളിലും ബ്രോഷർ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ നല്ലത്. പക്ഷേ ആ നാടകം കളി പരിഹാസ്യമായിരുന്നു.

ഇങ്ങനെ വ്യാജവേഷം കെട്ടിയ അഷീൽ, ഫിറോസിനെ സംഘപരിവാറിന്റെ ഒത്താശയോടെ ഭീഷണിപ്പെടുത്തുമ്പോൾ , സംഘപരിവാറിന്റെ വേഷമണിയുമ്പോൾ ഇത് പറയാതിരിക്കാൻ എനിക്കു പറ്റില്ല. അഷീലിനെ എനിക്ക് പരിചയമുണ്ട്. ഫിറോസിനെ അറിയുക പോലുമില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP