Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയോധ്യാ കേസിൽ ഒത്തുതീർപ്പ് നിർദ്ദേശങ്ങളൊന്നും സമർപ്പിച്ചിട്ടില്ല; കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്; തർക്ക ഭൂമിക്ക് പകരം മറ്റേതെങ്കിലും സ്ഥലം മസ്ജിദ് നിർമ്മാണത്തിനായി മുസ്ലിം സംഘടനകൾ സ്വീകരിക്കില്ലെന്നും ബോർഡ്

അയോധ്യാ കേസിൽ ഒത്തുതീർപ്പ് നിർദ്ദേശങ്ങളൊന്നും സമർപ്പിച്ചിട്ടില്ല; കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്; തർക്ക ഭൂമിക്ക് പകരം മറ്റേതെങ്കിലും സ്ഥലം മസ്ജിദ് നിർമ്മാണത്തിനായി മുസ്ലിം സംഘടനകൾ സ്വീകരിക്കില്ലെന്നും ബോർഡ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യാ കേസിൽ ഒത്തുതീർപ്പ് നിർദേശങ്ങളൊന്നും സമർപ്പിച്ചിട്ടില്ലെന്ന് മുസ്ലിം വ്യക്തി നിയമബോർഡ്. സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുംമെന്നും ബോർഡ് വ്യക്തമാക്കി. അതേ സമയം തർക്ക ഭൂമിക്ക് പകരം മറ്റേതെങ്കിലും സ്ഥലം മസ്ജിദ് നിർമ്മാണത്തിനായി മുസ്ലിം സംഘടനകൾ സ്വീകരിക്കില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വക്താവ് എസ്.ക്യു.ആർ ഇല്ല്യാസ് പറഞ്ഞു. ക്ഷേത്രം തകർത്തോ, ഭൂമി കയ്യേറിയോ അല്ല ബാബറി മസ്ജിദ് നിർമ്മിച്ചതെന്ന് തെളിയിക്കുന്ന 1528 മുതലുള്ള രേഖകൾ സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്. അത് തെറ്റാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹിന്ദു കക്ഷികൾക്ക് നൽകാനായിട്ടില്ല.

നിയമപരവും ഭരണഘടനാപരവുമായ അവകാശം ഉറപ്പാക്കാൻ സുപ്രീംകോടതി ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്.ക്യു.ആർ ഇല്ല്യാസ് പറഞ്ഞു. എന്നാൽ കോടതി വിധി എതിരാവുകയാണെങ്കിൽ അത് രാജ്യത്തെ മുസ്ലിം സംഘടനകൾ അംഗീകരിക്കും. രാമന്റെ ജന്മഭൂമി അയോദ്ധ്യയിലാണെന്ന് സമ്മതിക്കുന്നു. എന്നാൽ അയോദ്ധ്യയിൽ രാമന്റെ ജന്മഭൂമിയിലെന്ന് അവകാശപ്പെടുന്ന ഏഴ് ക്ഷേത്രങ്ങളുണ്ട്.

ഇതെല്ലാം കോടതിയെ ബോധ്യപ്പെടുത്താനായി. കേസിൽ നിന്ന് പിന്മാറാം എന്ന സുന്നി വഖഫ് ബോർഡിന്റെ നിലപാടിൽ സംശയമുണ്ടെന്നും എസ് ക്യു ആർ ഇല്ല്യാസ് പറഞ്ഞു. കേസിലെ കക്ഷികളായ നിർമോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോർഡ്, ഹിന്ദു മഹാസഭ ഉൾപ്പടെയുള്ളവർ അവരുടെ വാദങ്ങൾ രേഖാമൂലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP