Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനങ്ങൾ യജമാനന്മാരും സർക്കാർ ഉദ്യോഗസ്ഥർ സേവകരുമെന്ന് മുഖ്യമന്ത്രി; ഭരണ നേതൃത്വത്തിലും ഉന്നത തലങ്ങളിലും അഴിമതിയുടെ ലാഞ്ചന പോലും ഇല്ലെങ്കിലും ചില ഉദ്യോഗസ്ഥർ അഴിമതിക്കാർ; അത്തരക്കാർക്ക് സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ കിടക്കേണ്ടിവരുമെന്നും പിണറായി വിജയന്റെ മുന്നറിയിപ്പ്

ജനങ്ങൾ യജമാനന്മാരും സർക്കാർ ഉദ്യോഗസ്ഥർ സേവകരുമെന്ന് മുഖ്യമന്ത്രി; ഭരണ നേതൃത്വത്തിലും ഉന്നത തലങ്ങളിലും അഴിമതിയുടെ ലാഞ്ചന പോലും ഇല്ലെങ്കിലും ചില ഉദ്യോഗസ്ഥർ അഴിമതിക്കാർ; അത്തരക്കാർക്ക് സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ കിടക്കേണ്ടിവരുമെന്നും പിണറായി വിജയന്റെ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ജനങ്ങൾ യജമാനന്മാരും സർക്കാർ ഉദ്യോഗസ്ഥർ അവരുടെ സേവകരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യഥാർത്ഥ യജമാനന്മാരെ ഭൃത്യരായി കാണരുതെന്നും മട്ടന്നൂർ മുനിസിപ്പാലിറ്റി ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാർ അല്ലാതെ ഉദ്യോഗസ്ഥരല്ല- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 'രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്. അതിനർഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളിൽ അത്തരത്തിലുള്ള ദുശ്ശീലമുണ്ട്. ഉയർന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതി കാട്ടുന്ന ഉദ്യോഗസ്ഥർക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്നും അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകും'. അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു..

'സ്വൈര്യമായി ജീവിക്കുക എന്നതാണ് പ്രധാനം.ന്യായമായ ശമ്പളം എല്ലാവർക്കും ലഭിക്കുന്നുണ്ട്. അതിൽ തൃപ്തരാണ് ബഹുഭൂരിപക്ഷവും. ചിലർ മാത്രമാണ് കെട്ട മാർഗ്ഗം സ്വീകരിക്കുന്നത്. അവർ പിടികൂടപ്പെട്ടാൽ പിന്നെ അതേവരെയുള്ളതെല്ലാം ഇല്ലാതാവും. സമൂഹത്തിന്റെ മുന്നിൽ, കുടുംബക്കാരിൽ നിന്ന് ഒറ്റപ്പെട്ട് അവഹേളനത്തിനിരയാവും. അങ്ങനെ ഒരു ജീവിതം വേണോ എന്ന് ഇത്തരമാളുകൾ ചിന്തിക്കണം എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

തെറ്റായ മാർഗ്ഗം സ്വീകരിക്കുന്നവരെ ഓഫീസിലെ മറ്റുള്ളവർ തിരുത്തണമെന്നും മുഖ്യമനമന്ത്രി ഉപദേശിച്ചു. ഓഫീസിലെ കടലാസ്സുകളിൽ ഒരുപാട് ജീവൽപ്രശ്നങ്ങളാണുള്ളത്. അത് ഉൾക്കൊള്ളാൻ ജീവനക്കാർക്കാകെ കഴിയണം. അതാണ് നാടാഗ്രഹിക്കുന്നത്. നമ്മൾ നാട്ടുകാരുടെ ചെലവിൽ കഴിയുന്നവരാണ് എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP