Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ' ബിൽ വന്നപ്പോൾ 4.32 ലക്ഷം! ബിൽ തുക പങ്കുവെച്ച് സംവിധായകൻ അനീഷ് ഉപാസന; ബിൽ കണ്ട് ഞെട്ടി ആരാധകർ

'ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ' ബിൽ വന്നപ്പോൾ 4.32 ലക്ഷം! ബിൽ തുക പങ്കുവെച്ച് സംവിധായകൻ അനീഷ് ഉപാസന; ബിൽ കണ്ട് ഞെട്ടി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തന്റെ പുതിയ സിനിമാ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ശേഷം ഞെട്ടിക്കുന്ന ബിൽ പങ്കുവെച്ച് സംവിധായകൻ. സംവിധായകൻ അനീഷ് ഉപാസനയാണ് ബിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.11 തരം ഭക്ഷണത്തിനും വെള്ളവും ചേർത്ത് 4.32 ലക്ഷം ബിൽ! ബിൽ തുക കണ്ടവർ ഞെട്ടി.

എന്നാൽ, ഇത് കണ്ട് ആരും ഞെട്ടണ്ട. ഇപ്പറഞ്ഞ തുക ഇന്ത്യൻ രൂപയല്ല. സൊമാലിയയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിങ് ആണ് അവിടുത്തെ കറൻസി. 10 സൊമാലിലാന്റ് ഷില്ലിങ് എന്നാൽ 1.22 ഇന്ത്യൻ രൂപയാണ്. അതായത് ഒരു ഷില്ലിങ് കേവലം 12.2 പൈസ!

ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് അനീഷ് ഉപാസന ബിൽ തന്റെ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യൻ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബിൽ വന്നിരിക്കുന്നത്.

സംവിധായകൻ, എഴുത്തുകാരൻ, ഫോട്ടാഗ്രാഫർ,ഛായാഗ്രഹകൻ തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് അനീഷ് ഉപാസന. കരിയർ ആരംഭിച്ചത് നിശ്ചല ഫോട്ടാഗ്രാഫർ ആയിട്ടാണ് പിന്നീട് മാറ്റിനി, സെക്കന്റസ്,പോംപ്ക്കോൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമ സംവിധാന രംഗത്തെത്തി. 'മായാമാധവം' എന്ന ആൽബത്തിന്റെ ഛായഗ്രാഹണത്തിലുടെ 'ലിംകാ ബൂക്ക്സ് ഓഫ് റെക്കോർഡ്സിൽ' ഇടം നേടി്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP