Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോറ് ഇന്നും കഴിക്കുമ്പോൾ പുതിയ കറികൾ കൂട്ടി അതു കൂടുതൽ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്.. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീൻസ് ഇടീക്കാനും കഴിയില്ല; തുറന്നുപറഞ്ഞ് സംവിധായകൻ വിനയൻ

ചോറ് ഇന്നും കഴിക്കുമ്പോൾ പുതിയ കറികൾ കൂട്ടി അതു കൂടുതൽ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്.. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീൻസ് ഇടീക്കാനും കഴിയില്ല; തുറന്നുപറഞ്ഞ് സംവിധായകൻ വിനയൻ

സ്വന്തം ലേഖകൻ

കൊച്ചി: ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് കടന്നു വരികയാണ് വിനയൻ.. ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് അദ്ദേഹം പുറത്തിറക്കുന്നത്. ആകാശഗംഗ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിക്കിയിരുന്നു. ട്രെയ്‌ലർ ഇപ്പോൾ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി നിൽക്കുന്നത്. ഇപ്പോൾ ട്രെയ്‌ലറിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് വിനയൻ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. യക്ഷിക്കഥയിൽ യക്ഷി വെള്ള സാരി ഉടുത്തു എന്ന് പറഞ്ഞു വരുന്നവർക്കുള്ള മറുപടിയും സംവിധായകൻ നൽകുന്നുണ്ട്.

വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'ആകാശഗംഗ?' ട്രെയിലർ ഒരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് ട്രെൻഡ്രിംഗിൽ ഒന്നാമതായി മുന്നേറുന്ന കാഴ്ച അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്. മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയിൽ അണിയിച്ചൊരുക്കുക എന്ന ക്ലേശകരമെങ്കിലും വളരെ ഇന്ററസ്റ്റിങ് ആയ ഒരു ഫിലിം മേക്കിങ് ആണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ ഞാൻ ഏറ്റെടുത്തത്.. അത് ആദ്യന്തം ആസ്വാദ്യകരമായി അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ..

നവംബർ ഒന്നിന് തീയറ്ററിൽ കണ്ട് നിങ്ങൾ വിലയിരുത്തു.. മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നിൽക്കുന്ന പ്രതികാരദുർഗ്ഗയും പ്രണയാർദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോൾ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ ഇതുകുറേ കണ്ടതല്ലേ എന്നൊക്കെ എന്തെങ്കിലും പറയാൻവേണ്ടി പറയുന്നവരോട്..

തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോൾ പുതിയ കറികൾ കൂട്ടി അതു കൂടുതൽ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്.. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീൻസ് ഇടീക്കാനും കഴിയില്ല..?? പക്ഷെ പുതിയ അവതരണത്തിലൂടെ കൂടുതൽ ഭയത്തിന്റെയും ആകാംഷയുടെയും വേറിട്ട ആസ്വാദന തലങ്ങൾ ഈ ചിത്രത്തിൽ കാണാൻ കഴിയും.. ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്ഥമായ കഥാ തന്തുവും ഉണ്ട്.. ഏതായാലും ഹൊറർ ചിത്രങ്ങളോടു മലയാളിക്കുള്ള ഇഷ്ടമാണ് ഈ ട്രെയിലറിന്റെ സ്വീകാര്യതയിൽ പോലും കാണുന്നത്..

അതുകൊണ്ടു തന്നെയാണ് വ്യക്തിപരമായി ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമർശനങ്ങൾക്കും വൃത്തികെട്ട കമന്റുകൾക്കും പുല്ലു വില കൊടുത്തുകൊണ്ട് കേരളം മുഴുവൻ ഈ ട്രെയിലർ ചർച്ചചെയ്യപ്പെടുന്നത്.. ആശങ്കാകുലരായ ആ സുഹൃത്തുക്കളെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.. അവർക്കും എന്റെ സ്‌നേഹംനിറഞ്ഞ നല്ല നമസ്‌കാരം.. നവംബർ ഒന്നിന് റിലീസ് ചെയ്യുമ്പോൾ ട്രെയ്‌ലർ പോലെ ചിത്രവും ചർച്ചചെയ്യപ്പെടും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.. എല്ലാ പ്രിയം നിറഞ്ഞ സുഹൃത്തുക്കൾക്കളോടും നന്ദിയും സ്‌നേഹവും പ്രകാശിപ്പിച്ചുകൊള്ളട്ടെ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP