Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ലീഗിലെ ഏറ്റവും അധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകൾ; ബ്ലാസ്റ്റേഴ്‌സും എടികെയും ഏറ്റുമുട്ടുമ്പോൾ കണക്കുകൾ അനുകൂലം കൊൽക്കത്ത ടീമിന്; രണ്ട് തവണ കിരീടം തട്ടിയെടുത്തവർക്കെതിരെ പക വീട്ടാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ഉദ്ഘാടന മത്സരം കൊച്ചിയിൽ; ഐഎസ്എൽ ആറാം സീസണ് ഇന്ന് തുടക്കം

ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ലീഗിലെ ഏറ്റവും അധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകൾ; ബ്ലാസ്റ്റേഴ്‌സും എടികെയും ഏറ്റുമുട്ടുമ്പോൾ കണക്കുകൾ അനുകൂലം കൊൽക്കത്ത ടീമിന്; രണ്ട് തവണ കിരീടം തട്ടിയെടുത്തവർക്കെതിരെ പക വീട്ടാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ഉദ്ഘാടന മത്സരം കൊച്ചിയിൽ; ഐഎസ്എൽ ആറാം സീസണ് ഇന്ന് തുടക്കം

സ്പോർട്സ് ഡെസ്‌ക്‌

കൊച്ചി: ഐഎസ്എൽ ആറാം സീസണ് ഇന്ന് തുടക്കമാവുകയാണ്. സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരമ്പരാഗത വൈരികൾ ഏറ്റുമുട്ടുന്ന മത്സരം എന്ന പ്രത്യേകത കൂടി ഉണ് ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മത്സരത്തിന്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. അടിമുടി മാറ്റങ്ങളുമായിട്ടാണ് ടീം എത്തുന്നത്. പുതിയ പരിശീലകൻ എൽക്കോ ഷാറ്റിരി, നായകൻ ഓഗബെച്ചെ എന്നിവർ നയിക്കുന്ന ടീമിൽ അത്ഭുതങ്ങൾ പ്രതീക്ഷിച്ചാണ് ആരാധകരും എത്തുക.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്‌ബോൾ വേരോട്ടമുള്ള രണ്ട് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾ ഏറ്റുമുട്ടുമ്പോൾ കണക്കുകൾ കൊൽക്കത്തയ്ക്ക് അനുകൂലമാണ്.ഐ എസ് എല്ലിൽ ഏറ്റവുമധികം ആരാധകരുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം പൊടിപാറുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. കഴിഞ്ഞ സീസണിൽ മോശം ഫോമിൽ വലഞ്ഞ ടീമിനെ ആരാധകർ കൈയൊഴിഞ്ഞിരുന്നു. എന്നാൽ മാറ്റങ്ങളുമായി എത്തുന്ന ടീമിൽ പ്രതീക്ഷ വെച്ച് കൊച്ചിയിലെ ഇന്നത്തെ കളിക്ക് ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്‌സും, എടികെയും തമ്മിൽ ഐ എസ് എല്ലിൽ ഇത് വരെ ഏറ്റുമുട്ടിയ മത്സരത്തിന്റെ കണക്കുകളിൽ എടികെയ്ക്ക് മുൻതൂക്കമുണ്ട്. അഞ്ച് സീസൺ പിന്നിട്ട ഐ എസ് എല്ലിൽ ഇത് വരെ 12 മത്സരങ്ങളിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സും, എടികെ യും നേർക്കുനേർ വന്നത്. 2014 ലേയും 2016 ലേയും ഫൈനൽ മത്സരങ്ങളിലും ഇവരിരുമാണ് ഏറ്റുമുട്ടിയത്. നേർക്കുനേർ വന്ന 12 മത്സരങ്ങളിൽ 4 എണ്ണത്തിൽ എടികെ ജയിച്ചപ്പോൾ, 2 മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായത്. 6 മത്സരങ്ങൾ സമനിലയിലായി. മുൻ കാല മത്സര കണക്കിലുള്ള ഈ നേരിയ മുൻ തൂക്കം ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോൾ എടികെയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സും, എടികെ യുമായിരുന്നു നേർക്കുനേർ വന്നത്. എടികെ യുടെ ഹോം ഗ്രൗണ്ടിൽ നടന്ന അന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 2-0 ന് വിജയിച്ചിരുന്നു. പിന്നീട് കൊച്ചിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1. ആദ്യ സീസണിലെ ഫൈനലിൽ അവസാന നിമിഷം മുഹമ്മദ് റഫീഖ് നേടിയ ഗോളിലാണ് അന്ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിലറിയപ്പെട്ടിരുന്ന ടീം കപ്പുയർത്തിയത്. 2016ൽ കൊച്ചിയിൽ നടന്ന ഫൈനലിൽ ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP