Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും, ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം; ഒരു വർഷത്തിന് ശേഷം മകൾ മഹാലക്ഷ്മിയുടെ ചിത്രം ആരാധകർക്കായി പങ്കുവച്ച് നടൻ ദിലീപ്; സോഷ്യൽ മീഡിയയിൽവൈറലായി താരകുടുംബചിത്രം

'ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും, ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം; ഒരു വർഷത്തിന് ശേഷം മകൾ മഹാലക്ഷ്മിയുടെ ചിത്രം ആരാധകർക്കായി പങ്കുവച്ച് നടൻ ദിലീപ്; സോഷ്യൽ മീഡിയയിൽവൈറലായി താരകുടുംബചിത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു വർഷത്തിന് ശേഷം മകൾ മഹാലക്ഷ്മിയുടെ ചിത്രം ആരാധകർക്കായി പങ്കുവച്ച് നടൻ ദിലീപ്. ഇന്നലെയാണ് മഹാലക്ഷ്മിക്ക് ഒരു വയസ് തികഞ്ഞത്. പിറന്നാളാഘോഷത്തിനായി എടുത്ത ചിത്രം ആരാധകർക്ക് വേണ്ടി ദിലീപ് ഫേസ്‌ബുക്കിൽ പങ്കുവെക്കുകയായിരുന്നു. 'ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും, അമ്മയ്ക്കും, ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം', എന്ന കുറിപ്പോടെയാണ് ദിലീപ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ദിലീപും കാവ്യയും ദിലീപിന്റെ അമ്മയും മൂത്തമകൾ മീനാക്ഷിയും മഹാലക്ഷ്മിയോടൊപ്പം ചിത്രത്തിലുണ്ട്.

ദിലീപിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് ഫേസ്‌ബുക്കിൽ ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ  അൻപതിനായിരത്തോളം ലൈക്കുകളും ആയിരത്തിലേറെ ഷെയറുകളും ലഭിച്ചിട്ടുണ്ട് ചിത്രത്തിന്. 2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്.

 

''പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം'', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

2018 നവംബർ 17 നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. 2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP